celluloid dairies

ലോകത്തിന്റെ, ജീവിതത്തിന്റെ കാഴ്ചകൾ മണിക്കൂറുകൾ കൊണ്ട് കാണിച്ചു തന്നത് അവരായിരുന്നു. കേട്ട ഭാഷകൾക്കും അറിഞ്ഞ കഥകൾക്കും രൂപം നൽകിയത് അവരായിരുന്നു. കണ്ണ് നനയിക്കാനും ചിരിപ്പിക്കാനും അവർക്ക് ഏതാനം നിമിഷങ്ങളുടെ ദൂരമേ വേണ്ടിയിരുന്നുള്ളു. അറിഞ്ഞതും അറിയാത്തതുമായ ജീവിതങ്ങൾ കെട്ടിയാടിയപ്പോൾ ചിലതൊക്കെയും എന്റെ പ്രതിഭിംബങ്ങൾ ആയി. വിനോദത്തിനപ്പുറം ജീവിതത്തിൽ ഒപ്പം ചേർന്നൊരു മൂന്നാം ദൃഷ്ടിയായി യാത്ര ചെയുമ്പോൾ ജീവിതത്തിന്റെ ചിന്തകളെ ഉറക്കികിടത്താൻ അരണ്ട വെളിച്ചം അവശേഷിക്കുന്ന എന്റെ മുറിയിൽ എനിക്കൊപ്പം അവരുമുണ്ട്. സിനിമ

Celluloid dairies

സിനിമകൾ ഓരോ യാത്രകൾ ആണ്. നല്ലതും മോശവുമായ ഓർമ്മകൾ സമ്മാനിക്കുന്ന യാത്രകൾ. എല്ലാ യാത്രകളുടെ ആന്ധ്യത്തിലും ഒരിക്കൽ കൂടി ഓർത്തെടുക്കാൻ, വിലയിരുത്താൻ, പങ്കുവെക്കാൻ എഴുതി തുടങ്ങുന്ന ജേർണൽ ആണ് Celluloid Diaries. സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്നവർക് വേണ്ടി.