Sandman
അന്നവൾ നന്നായി ഉറങ്ങി, ഒരുപാട് ആഴത്തിൽ ഉള്ളൊരു ഉറക്കം. ഓർമ്മകൾ ശേകരിക്കപ്പെട്ട് തുടങ്ങും മുൻപേ അവൾ കണ്ടൊരു സ്വപ്നവും ആ രാത്രി മുഴുവൻ അവൾക് കൂട്ടിനുണ്ടായിരുന്നു. പിറ്റേന്ന് അവൾക് പോലും അത് അത്ഭുതം ആയി. ഇത്രയും വർഷങ്ങൾ എവിടെ മറഞ്ഞിരിക്കുകയായിരുന്നു ഈ സ്വപ്നം. ചില ചിന്തകളെ അവൾ തന്നെ തടവിലാക്കി ഇട്ടിട്ടുണ്ട്, അതേപോലെ സ്വപ്നങ്ങളെയും ആർകെങ്കിലും ബന്ധിയാക്കാൻ കഴിയുമോ. ആ ചിന്തകൾ അവളെ ലൈബ്രറിയിലെ പൊടി പിടിച്ചു കിടന്ന ഒരു മൂലയിലാണ് കൊണ്ട് നിറുത്തിയത്. ഷെൽഫിൽ നിന്നും പഴക്കം ചെന്നൊരു ബുക്ക് കൈയിലെടുത്തു മറിച്ചു തുടങ്ങി. ആദ്യത്തെ പേജുകൾ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു, മനുഷ്യരാൽ തടവിലാക്കപ്പെട്ട സ്വപ്നങ്ങളുടെ ഈശ്വരനെ കുറിചൊരു കഥ .