Vinland Saga

ഉദിച്ചുയർന്ന സൂര്യന്റെ കിരണങ്ങൾ തട്ടുമ്പോൾ ketil ന്റെ ഗോതമ്പുപ്പാടം സ്വർണം വിളഞ്ഞത് പോലെ തിളങ്ങി നിൽക്കും. നനുത്ത ഒരു കാറ്റ് വീശിതുടങ്ങുമ്പോൾ കണ്ണെത്താദൂരത്തു നിന്നും ഡെന്മാർക്കിന്റെ സംഗീതം കേൾക്കാം. ഇരുട്ടിൽ കാണുന്ന ദുസ്വപ്നങ്ങളെ thorfinn മറക്കാൻ ശ്രമിക്കുന്നത് ആ കാഴ്ച്ചയിൽ ആണ്. ദുസ്വപ്നങ്ങൾ അല്ല, അവന്റെ കഴിഞ്ഞ കാലം. ദേഹത്തു അവശേഷിക്കുന്ന മുറിപ്പാടുകളെക്കാൾ കൂടെ ചുമക്കുന്ന ശവങ്ങൾ ആണ് അവന്റെ ഓർമകളെ കെടാതെ ജ്വലിപ്പിക്കുന്നത്. എഴുതി തീർന്ന ചരിത്രം പോലെ മുന്നിലേക്ക് ശൂന്യത നിറയുമ്പോഴും കഴിഞ്ഞ കാലത്തിന്റെ ജനനവും മരണവും പുനർജ്ജന്മവും അതിന്റെ ആവർത്തനവും മാത്രം അവനു കൂടെ എപ്പോഴും ഉണ്ട്. ചെയ്ത യുദ്ധങ്ങളും മരിച്ചതും ജീവിച്ചതുമായ പോരാളികളും അവരുടേതായ തത്വങ്ങൾ പറഞ്ഞു നടന്നകന്നപ്പോൾ അവന്റെ മനസ്സിൽ ബാക്കി വച്ചത് കൂന കൂടി അലറുന്ന കുറച്ചു ജഡങ്ങൾ മാത്രം. അതുകൊണ്ട് തന്നെ ketil ന്റെ സ്വർഗ്ഗരാജ്യത്തിലെ അവന്റെ പുലരികൾ തെളിഞ്ഞ ആകാശം പോലെ എല്ലാം ഉൾക്കൊണ്ടിട്ടും ശൂന്യത മാത്രം പ്രതിഭലിപ്പിക്കുന്നതായിരുന്നു.

സിനിമ/സീരീസ് ത്രസിപ്പിക്കുന്നതാവാം, ചിന്തിപ്പിക്കുന്നത് ആവാം പക്ഷെ ചുരുക്കം ചിലപ്പോൾ ഒക്കെ ആണ് ജീവിതത്തിന്റെ പാഠങ്ങളിലേക് ആയി മാറുക. മേക്കിങ് അല്ല, കഥാപാത്രങ്ങൾ അല്ല, ആശയങ്ങൾ ആണ് Vinland saga യേ ഏറെ അടുപ്പിക്കുന്നത്. തുടക്കം ഒരു സാധാ വൈകിങ് പ്രതികാരകഥ എന്നതിൽ നിന്നും സീസൺ 2 അവസാനിക്കുമ്പോൾ സീരീസ് achieve ചെയ്തു നിൽക്കുന്നത് സ്‌ക്രീനിൽ witness ചെയ്തിട്ടുള്ള ഏറ്റവും ഡീപ്, ടച്ചിങ് മൊമെന്റുകളിലേക്കാണ്. അവസാനസീനുകളിൽ കിങ് Canute ചിന്തിക്കുന്നത് പോലെ ഒരു ക്യാരക്റ്ററിന് ഇത്രയും ഒക്കെ grateness ലേക്ക് എത്തിപ്പിടിക്കാൻ പറ്റുമോ എന്ന് തോന്നി പോകുന്നുണ്ട്. ചിന്തകൾക് പോലും മറ്റൊരു രൂപം ചെത്തി മെനഞ്ഞെടുക്കാൻ പോന്നൊരു തീവ്രത ഈ അനിമേക്ക് ഉണ്ട്. ഈ ഒരു പോയിന്റിൽ കഥ തുടങ്ങുന്നതേ ഉള്ളു എന്നതാണ് എനിക്ക് ഏറെ അത്ഭുതം. രണ്ട് ഘട്ടങ്ങളിൽ ആയി പറഞ്ഞു തീർത്ത കഥയ്ക്ക് ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുന്നു എങ്കിൽ ഇനി എന്ത് എന്ന ആകാംഷ എന്നെ Manga യിലേക്ക് അടുപ്പിക്കുന്നു, Thorfinn നൊപ്പം യാത്ര തുടങ്ങാൻ, അവൻ സ്വപ്നം കാണുന്ന വിൻലാൻന്റിലേക്ക്.