A Man Called Otto

ലോകവുമായുള്ള മല്പിടുത്തതിന് ശേഷം ഒറ്റക്കാവുമ്പോൾ അയാൾ ആ ജനാലകരികിൽ ചെന്നിരിക്കും. കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങുമ്പോൾ അയാൾക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നം ഒരിക്കൽ കൂടി കണ്ട് തുടങ്ങാൻ പറ്റും. അങ്ങകലെനിന്നും ഒരു ട്രെയിൻ വരുന്നുണ്ട്, അയാളുടെ ജീവിതത്തിന്റെ യാത്രയും പേറി. ഒരു മനുഷ്യന് ആഗ്രഹിക്കാവുന്നതിലും അതികം പെർഫെക്ട് ലൈഫ് ആയിരുന്നു അത്, ആ സ്വപ്നം ഉണരുന്നത് വരെ. യഥാർഥ്യത്തിലേക്ക് കണ്ണുകൾ തുറക്കുമ്പോൾ തിരിച്ചറിവുകളുടെ വേദനകൾ അയാളുടെ മുറിവിനെ പിന്നെയും ആഴത്തിലാക്കും. കൈ പിടിച്ചു ജീവൻ പകരാൻ അവളില്ലാത്ത പകലുകൾ ഇരുട്ടിനേക്കാൾ ഭീകരമായിരുന്നു otto ക്ക്. അവസാന ഡ്യൂട്ടിയും കഴിഞ്ഞു ഓഫീസ് വിട്ട് തന്റെ ഏകാന്തതയിലേക്ക് കതകുതുറന്നു കേറുമ്പോൾ അയാൾ അന്ന് ഏറെ സന്തോഷവാനായിരുന്നു. ഇനി ഈ ലോകത്തിന് തന്നെ ആവശ്യമില്ല, തനിക് ഈ ലോകത്തെയും. കഴുത്തിൽ കയറ് മുറുകി തുടങ്ങിയപ്പോൾ ആണ് അയാൾ കതകിൽ ആരോ മുട്ടുന്നത് കേട്ടത്…

മുത്തശ്ശികഥകളേക്കാൾ പഴകമുള്ളൊരു കഥ, പുതുമകൾ ഇല്ലാത്ത അതിന്റെ അവതരണം. എന്നിട്ടും A Man Called Otto ഒരു ഇമോഷണൽ ജേർണി തീർക്കുന്നത് ജീവിതവും ഇത്തരം ആവർത്തനങ്ങൾ കണ്ട് പഴകിയത് കൊണ്ടാവാം. ടോം ഹാങ്ക്സ് ചിത്രങ്ങൾ ഇപ്പോൾ വലിയ അത്ഭുതങ്ങൾ ശ്രെഷ്ടിക്കില്ല എങ്കിലും ഒരുപാട് ആസ്വദിക്കാവുന്ന wholesome മോമെന്റ്സ് ഗ്യാരന്റി ചെയുന്ന ചിത്രമാണ് Otto. Up ന്റെ ഒരു റീവാച്ച് അല്ലേൽ റീക്രീയേഷൻ കാണുന്നത് പോലെ കണ്ട് ആസ്വദിക്കാവുന്ന ഒന്ന്. ഫീൽ ഗുഡ് സിനിമകളുടെ genre ഇൽ വല്ലപോഴും സംഭവിക്കുന്ന കുറച്ചു watchable സിനിമകൾക്കൊപ്പം കൂട്ടാം Otto യെയും. ഇപ്പോഴും ഇത്തരം ചിത്രങ്ങൾ ആസ്വദിക്കാൻ പാകത്തിന് മനസിന് ജീവനുണ്ട് എങ്കിൽ A Man Called Otto ക്കും ഒരു പുഞ്ചിരി സമ്മാനിക്കാൻ കഴിയും കഴിയും എന്ന കാര്യത്തിൽ സംശയമില്ല.