Attention Please

അടഞ്ഞിരിക്കുന്ന കുപ്പിയിലെ ലഹരിയുടെ രഹസ്യങ്ങൾ സമ്മാനിക്കുന്ന വികാര വിസ്‌ഫോടഞങ്ങളുടെ താളം കേട്ട് തുടങ്ങായിയതെ ഒള്ളു ആ മുറിയിൽ നിന്നും. ആ അഞ്ച് പേർക്കുള്ളിൽ കാലത്തിന്റെ പുരോഗമനത്തിൽ പോലും നിഴലിക്കുന്ന വെറുപ്പിന്റെ കരിനിഴലാണോ അതോ സാധാരണ ജീവിതത്തിന്റെ ഘനം ഇട്ടു തൂക്കാൻ നില്കാതെ തിരഞ്ഞെടുത്ത പാതയിൽ തനിയെ ആയി പോയതുകൊണ്ടാണോ എന്നറിയില്ല ആ സദസിലെ കോമാളി ഹരി ആയിരുന്നു. കള്ള് മണക്കുന്ന അട്ടഹാസങ്ങൾക്കും അയിത്തം രുചിക്കുന്ന കളിയാക്കലുകൾക്കിടയിലും അവൻ തന്നെ അവസാനിക്കാത കഥകൾ ഓരോന്നായി പറഞ്ഞുകൊണ്ടേ ഇരുന്നു. ചിലപ്പോഴൊക്കെ ക്ഷുഭിധൻ ആയി എങ്കിലും ഏറിയ സമയവും അയാൾ തന്റെ കഥയ്ക്കുള്ളിൽ മാത്രമായിരുന്നു. അവൻ മാത്രം ആവാം ഒരുപക്ഷെ ആ കഥകൾ ആസ്വദിച്ചിട്ടുണ്ടാവുക, ആ ലോകത്തിൽ ഉണർന്നിട്ടുണ്ടാവുക, തന്റെ നൊമ്പരങ്ങളുടെ ഓർമകൾ കുഴിച്ചിട്ടു പുതിയ കഥകൾ മെനഞ്ഞിട്ടുണ്ടാവുക. അവന്റെ കഥകൾക് ചെവി കൊടുക്കാൻ മാത്രമാണ് ഈ അറ്റെൻഷൻ പ്ലീസ്.
തന്റെ ചില ചോദ്യങ്ങളെ, ചില വിലയിരുത്തലുകളെ കുറെ ഏറെ കഥകൾക്കുള്ളിൽ ഒളിപ്പിച്ചു പ്രേക്ഷകനിട്ടു കൊടുക്കുന്ന സംവിധായകന്റെ ശ്രമമായി ആണ് അറ്റെൻഷൻ പ്ലീസ് അനുഭവപ്പെട്ടത്. ശരി തെറ്റുകൾക് ചിന്ത കൊടുക്കാതെ കാണുമ്പോൾ ഒരേ സമയം നമ്മുക്കുള്ളിൽ തന്നെ ഒരു വാദമുഖം സൃഷ്ടിക്കാൻ കഴിയുന്നുണ്ട് ചിത്രത്തിന്. വളരെ ബേസിക് ലൈനിൽ കഥ തുടങ്ങുമ്പോഴും ഈ കാഴ്ചപ്പാടുകളെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട് സംവിധായകനു. ഒരു നോർമൽ മൂവി എന്ന വഴിയിൽ സഞ്ചരിക്കാൻ ഒരിക്കലും attention please സഹായിക്കില്ല. Unique ആയൊരു പാത ക്രീയേറ്റ് ചെയാൻ ഉള്ള ശ്രമമാണ് ചിത്രത്തിന്റേത്. മേക്കിങ് പലപ്പോഴും amateur ലുക്ക് സിനിമക്ക് സമ്മാനിക്കുമ്പോഴും പ്രസക്തമാകുന്ന ചില കാഴ്ചപ്പാടുകൾക്കൊപ്പം വിഷ്ണു ഗോവിന്ദന്റെ narration കൂടിയാണ് സിനിമ കണ്ടവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. അയാൾ പറഞ്ഞ കഥകൾക് ജീവനുണ്ടെന്ന് തോന്നുന്നെങ്കിൽ അത് അയാളുടെ തന്നെ ആണ്, ഹരി എന്ന ശ്രെഷ്ടവിന്റെ ജീവൻ.