Avatar - The way of Water
കാഴ്ചകൾക് വേണ്ടി ഒരു അത്ഭുതലോകം. കാഴ്ചകൾക് വേണ്ടി മാത്രം. നീണ്ട പതിമൂന്ന് വർഷങ്ങൾക് ശേഷം avatar നു ഒരു തുടർച്ച പ്രേക്ഷകർക്കായി എത്തുമ്പോൾ ആ പതിമൂന്ന് വർഷത്തിന്റെ ആഴം ഓരോ ഫ്രെയിംമിലും കാമെറോൺ വ്യക്തമാകുന്നുണ്ട്. Visually ഒരു നാഴികകലായി മാറിയ അവതാർ ആദ്യഭാഗത്തു നിന്ന് ഇങ്ങ് പോരുമ്പോൾ ഇപ്പോൾ ഇൻഡസ്ടറിയിൽ ഏത് ചെറിയ സിനിമകൾക്കും visuals കൊണ്ടൊരു ഫാന്റസി ലോകം തീർക്കാൻ അത്ര പാടലാത്തൊരു കാലത്താണ് എത്തി നിൽക്കുന്നത്. അവിടെ അവർക്കിടയിൽ തന്റെ യൂണിക് ആയ ശൈലിയുടെ ക്കരുത്തു രണ്ടാം ഭാഗത്തും കാണിച്ച് തരുന്നുണ്ട് ഡയറക്ടർ. അതികം സിനിമപരിജയം ഇല്ലാത്ത പ്രേക്ഷകർക്ക് പോലും നോട്ടീസ് ചെയാൻ പോന്ന പാകത്തിന് visual ഡീറ്റൈലിങ് ആണ് അതിൽ എടുത്തു പറയേണ്ടത്. വലിയ ഹ്യൂജ് ഇവന്റസിനെ കാൾ എന്നെ അഘർഷിച്ചതും അത് തന്നെ.
പെർഫെക്ട് എന്ന് വിളിക്കപ്പെടാൻ പോകുന്ന സിനിമകൾ സംഭവിക്കില്ല, എല്ലാത്തിലും ഒരു “പക്ഷെ” ഉണ്ടാവും. Avatar 2 നെ സംബന്ധിച്ച് അത് കണ്ടില്ലെന്നു നടിച്ചു ഒഴിവാക്കാവുന്ന ഒന്നല്ല. പ്രത്യേകിച്ച് ഇത്രയും മികച്ച visuals നു തുണ ആവേണ്ട സ്റ്റോറി ടെല്ലിങ്ങിൽ വരുന്ന പിഴവുകൾ ആവുമ്പോൾ. പലരും പഴിക്കുന്നത് Clichéd ആയിട്ടുള്ള പ്ലോട്ടിനെ ആണെങ്കിലും എനിക്ക് അനുഭവപ്പെട്ടത് ആ പ്ലോട്ട് പറയുന്ന രീതി കൊണ്ടാണ് ഇത്രയും വിരസത അനുഭവപ്പെട്ടത് എന്നാണ്. ഇതിലും പഴകി തേഞ്ഞ കഥകളെ ഇപ്പോഴും വളരെ ആസ്വദകരമായി എടുത്ത കാഴ്ചകൾ അടുത്ത് കാലത്തു പോലും കണ്ടിട്ടുള്ളതാണ്. ആദ്യ avatar സ്റ്റോറിയും അത്രേ പുതുമ ഉള്ളത് ഒന്നുമല്ലായിരുന്നു. Colonization പ്രമേയമാവുമ്പോൾ സാധാരണ ആയി കണ്ടു വരുന്ന കഥാഗത്തി തന്നെ. എന്നിട്ടും അത് മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞത് അത്തരം ഒരു കഥയിൽ Visuals കൊണ്ടൊരു പുതുമയുടെ അത്ഭുതം തീർത്തത് കൊണ്ടാണ്. പാർട്ട് 2 ഇൽ എത്തുമ്പോൾ സീരിയസ് ആയ എന്നാൽ അത്ര relevant അല്ലാത്ത പൊളിറ്റിക്സ് ഒക്കെ വരുന്നുണ്ട് എങ്കിലും അതൊന്നും അത്രേ പ്രകടമായ രീതിയിൽ പ്രേക്ഷകനെ convince ചെയ്യിക്കുന്നില്ല. Ice Age ഇൽ ഒക്കെ കണ്ടൊരു template തന്നെ ആണ് ഈ കഥയ്ക്കും. പതിയെ നായകനെയും നായികയേയും വിട്ട് അവരുടെ മക്കളിലൂടെ കഥ മുന്നോട്ട് പോകുന്നു. കൂടുതലും പഴയ ചിത്രത്തിന് tribute എന്നപോലെ recreate ചെയപെടുന്ന രംഗങ്ങൾ. ഈ മൂന്ന് മണിക്കൂർ സമയത്തും കഥ മുന്നോട്ട് പോകുന്നുണ്ട് എന്ന് അനുഭവപ്പെട്ടത് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം. ഒരുപാട് ഇമോഷണൽ സീനുകൾ വന്ന് പോകുന്നു എങ്കിലും അത് എനിക്ക് അനുഭവപ്പെട്ടത് വളരെ കുറചാണ് . Visuals കൊണ്ടൊരു സ്വർഗം പണിതപോൾ തന്റെ കഥയെയും കഥാപാത്രങ്ങളെയും ശ്രെദ്ധിക്കാൻ മറന്നൊരു ശ്രെഷ്ടവിനെ പോലാണ് പലപ്പോഴും ഈ ചിത്രത്തോടുള്ള Cameron ന്റെ സമീപനം അനുഭവപ്പെട്ടത്.
ഇതുകൊണ്ട് ഒരിക്കലും avatar 2 ഒരു മോശം ചിത്രം ആവുന്നില്ല. മോശം ആവുന്നില്ല എന്ന് മാത്രമല്ല ഇനി അങ്ങോട്ട് പല creators ന്റെയും പാഠപുസ്തകം ആവും ഈ ചിത്രം. ഒരു മാജിക്കൽ ഷോ പ്രതീക്ഷിക്കുമ്പോൾ അതിൽ ട്രിക് ഉണ്ടെന്നു പോലും തോന്നാത്തത്ര മികവുറ്റ ലോകമാണ് Cameron ഒരുക്കിയിരിക്കുന്നത്. പക്ഷെ അതിൽ മാത്രം തൃപ്തിപ്പെടാൻ കഴിയാത്ത എന്നിലെ പ്രേക്ഷകന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്.