Batman and Superman - Battle of the Super Sons

ചെറുപ്പത്തിന്റെ കൊച്ചു മോഹങ്ങളിൽ വളരുന്ന,ഒരു സാധാരണഫാമിലിയിലെ ആവർത്തിച്ചു പോകുന്ന ജീവിതങ്ങളിൽ ഒന്നാണ് ജോനാഥാന്റെയും. ആളവറ്റ സ്നേഹം കിട്ടുമ്പോൾ കൂടുതൽ കിട്ടാൻ കൊതിച്ചും ചിലപ്പോഴൊക്കെ ആഗ്രഹങ്ങൾക്കൊപ്പം ജീവിതം ഓടി എത്താത്തതിന്റ പരിഭവങ്ങളും ഒക്കെ ആയി അതികം ലോകം ഒന്നുമറിയാതെ ആ ഗ്രാമത്തിൽ അവൻ വളർന്നു. ബർത്തഡേസ് എപ്പോഴും അവനു ഇരട്ടി സന്തോഷം ആണ്, ജോലി തിരക്കുകൾ എല്ലാം അന്നെങ്കിലും അച്ഛനും അമ്മയും അവനുവേണ്ടി മാറ്റി വക്കും. അങ്ങനെ കാത്തിരുന്നു വന്ന അവന്റെ ഒരു birthday ദിവസം അവനു ഒരു സർപ്രൈസ് കിട്ടി. ഇത്രയും നാൾ താൻ ജീവിച്ച ചുറ്റുപാടുകളെയും കണ്ട കാഴ്ചകളെയും മാറ്റി മറിക്കുന്ന ഒന്ന്. ഒരുമിച്ചുള്ള അത്താഴങ്ങളിൽ സ്വപ്നം വിട്ടുണർന്ന പോലെ അപ്പൻ തിരക്ക് പിടിച്ചു എഴുനേൽക്കുമ്പോൾ ഒരു റിപ്പോർട്ടറുടെ സാധാരണ ജീവിതം എന്നതിലപ്പുറം അവൻ ഒന്നും കണ്ടിരുന്നില്ല. പക്ഷെ സാധാരണ ജീവിതത്തിനായി അസാധാരണനായ അയാൾ മറച്ചു പിടിച്ചത് അയാൾ ലോകതിന് മുന്നിലെ ഏറ്റവും വലിയ പ്രതീക്ഷയുടെ ചിഹ്നം ആണെന്ന തിരിച്ചറിവ് ആയിരുന്നു അവനുള്ള സർപ്രൈസ്. പിന്നീട് ജോനാഥന്റെയും ജീവിതം മാറുകയാണ്, മറ്റൊരു ലോകമായി.

കഴിഞ്ഞ കുറച്ചു പടങ്ങളിൽ super pets ഒഴികെ നിരാശകൾ മാത്രം ആയപ്പോൾ DC അനിമേഷൻ ഒന്ന് പതറി എങ്കിലും ഈ ചിത്രം അവരുടെ ട്രൂ ഫോമിലേക്കുള്ള തിരിച്ചുവരവാണ്. പ്രെഡിക്റ്റബിൾ ആയൊരു സ്റ്റോറി ആണെങ്കിലും ചിത്രത്തിന്റെ സോൾ മനോഹരമാണ്. ഇമോഷൻസ് കൊണ്ട് ക്യാരക്ടർസ് ആയും അവരുടെ ബോണ്ടിങ് ആയും വല്ലാതെ attachment ഉണ്ടാക്കി കളയും. പ്രത്യേകിച്ച് ജോനാഥനും ഡാമിയനും തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകൾ. മികച്ചൊരു അനിമേഷൻ സ്റ്റൈലിൽ പറഞ്ഞു പോകുന്ന ചിത്രം അല്പം കൊച്ചു തമാശകളും അല്പം ഇമോഷണൽ സീനുകളുമൊക്കെ ആയി പെട്ടെന്നു തന്നെ അവസാനിക്കുന്നു. Superman / batman ക്യാരക്ടർസിനെ ഒക്കെ ഇവർ യൂസ് ചെയുന്നത് നോക്കി ഇരിക്കാൻ തന്നെ ഭംഗി ആണ്. ഒട്ടും അമിതമാക്കാതെ അതൊക്കെ കറക്റ്റ് ആയി പ്ലേസ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ. കഥയിൽ കൂടുതൽ പുതിയ കാഴ്ചകൾ ഇല്ല എങ്കിലും ഉള്ള കാഴ്ച്ചകൾക്ക് ഒരു സോൾ ഉള്ളതുകൊണ്ട് തന്നെ Batman and Superman: Battle of the Super Sons ഒരു മികച്ച ആസ്വാധനം ആവുന്നു. ❤