Black Adam

Black Adam (2022)
Champion.... Champion.... Champion..
അയ്യായിരം വർഷങ്ങൾക്ക് ഇപ്പുറവും ഈ ആരവം kahndaq ഇൽ ഉയരുമ്പോൾ പുതിയ രൂപത്തിന്റ അടിമത്തമായി അവരുടെ കണ്ണുകളിൽ നിഴലിച്ച ഭയം മാഞ്ഞു തുടങ്ങിയിരുന്നു . ലോകം ആ ദൈവ ഭിംബതെ പ്രതിനായകസ്ഥാനത്തു നിറുത്തിയപ്പോഴും ചോരകൊണ്ടും ശവങ്ങൾ കൊണ്ടും അയാൾ അതിരുകൾ കെട്ടിയപ്പോഴും അവർക്ക് അയാൾ ചാമ്പ്യൻ ആയിരുന്നു. തലയിൽ ചവിട്ടിയ കാല് അറുത്ത് തല ഉയർത്തി ആകാശം കാണിക്കാൻ നൂറ്റാണ്ടുകൾ താണ്ടിയും തിരിച്ചു വരുമെന്ന് അവർ സ്വപ്നം കണ്ട എതിഹ്യങ്ങളിലെ വീരൻ. ലോകം കണ്ട നായകരുടെ ധാർമികതയോ മനുഷ്യർ നിർവചിച്ചു വച്ച ശരി തെറ്റുകളോ അയാളുടെ കാഴ്ചകളിൽ ഉണ്ടായിരുന്നില്ല. അയാളുടെ നീതി kahndaq ന്റെ നിയമം ആയി. ശരി തെറ്റുകൾ അനിർവചനിയമായ അയാളെ അടക്കി നിറുത്താൻ ലോകത്തിലെ എണ്ണം പറഞ്ഞ ഹീറോസ് ഇറങ്ങിയിട്ടുണ്ട്. Teth Adam തെ, അവരുടെ ചാമ്പ്യനെ തളയ്ക്കാൻ മാത്രം കരുത്തുള്ള ചങ്ങലകൾ അവർക്ക് പക്ഷെ ഉണ്ടായിരുന്നില്ല.
ആദ്യത്തെ ഒരു പത്തു മിനിറ്റ് ആണ് ഈ സിനിമയുടെ പ്ലോട്ട് ലൈൻ. അത് കഴിഞ്ഞു തുടങ്ങുന്ന അടിയുടെ ഒരു ആരംഭം പിന്നെ അവസാനിക്കുന്നത് സിനിമയും തീർന്നു ക്രെഡിറ്റ് സീനും അവസാനിക്കുമ്പോൾ ആണ്. ആക്ഷൻ മൂവി എന്ന് literally ബ്ലാക്ക് ആദം സിനിമയെ വിശേഷിപ്പിക്കാം, അത്രയേറെ സിനിമയുടെ പൂരിഭാഗവും പല തരത്തിൽ ഉള്ള conflicts ന്റെയും fights ന്റെയും പ്രസന്റേഷൻ ആണ് . ഫ്ലാഷ് ബാക്ക് സ്റ്റോറി മനോഹരം തന്നെ ആണ്, snyder സ്റ്റൈൽ ഓർമപ്പെടുത്തുന്ന മികച്ച visuals ന്റെ ബലത്തിൽ വളരെ വേഗം കഥ പറഞ്ഞു ഒട്ടും മുഷിപ്പ് ഉണ്ടാവാതിരിക്കാൻ ഡയറക്ടർ ശ്രമിക്കുന്നുണ്ട്. പക്കാ ഒരു ഫെസ്റ്റിവൽ മൂഡ് ക്രീയേറ്റ് ചെയാൻ പോന്ന goosebumps മോമെന്റ്സിന്റെ തുടരെ ഉള്ള ആവർത്തനമാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ്. മികച്ചരീതിൽ തന്നെ അത് ആവിഷ്കരിച്ചിട്ടുണ്ട് ഒരുവിധം എല്ലാ ആക്ഷൻ സീനുകളിലും. ഒട്ടുമിക്ക ക്യാരക്ടർസിന്റെ പ്രവർത്തികളും അവരുടെ ക്യാരക്റ്ററിന് ഉദകും വിധം justify ചെയുന്ന തരത്തിൽ ആണ് ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണതിന് വളരെ എക്സ്പീരിയൻസെഡ് ആയൊരു dr fate നെ തുടക്കം മുതൽ കാണിക്കുമ്പോൾ അവസാനം അയാൾ ചെയുന്ന കാര്യങ്ങളിൽ വരെ ഈ characterisation നിഴലിക്കുന്നുണ്ട്. അത്തരം കുറച്ചു ഡീറ്റൈലിങ് visuals ഇലും കഥാപാത്രങ്ങളിലും കാണാൻ കഴിയും സിനിമയിൽ മിക്കപോഴും . Flawless ആയൊരു ചിത്രം ഒന്നുമല്ല BA. പക്ഷെ അതിലോട്ടു ഒന്നും ശ്രെദ്ധ പോകാതെ, എന്തിനേറെ കറന്റ് ടൈമിൽ നടക്കുന്ന ആവറേജ് പ്ലോട്ടിലേക് പോലും അതികം ശ്രെദ്ധ പോകാതെ മൊത്തത്തിൽ ഒരു ആക്ഷൻ thrilling പാക്കഡ് ആയിട്ടൊരു ആവിഷ്കാരമാണ് ചിത്രത്തിന്റെത്. സ്ഥിരം മനറിസസംസ് ഒക്കെ ഒഴിവാക്കി മികച്ച രീതിയിൽ ബ്ലാക്ക് ആദം ആവാൻ റോക്ക് ശ്രമിച്ചത് ഞെട്ടിച്ചപ്പോൾ dr fate ഉം Hawkman ഉം പ്രതീക്ഷ പോലെ തന്നെ കിടിലമായി. Dr Fate ന്റെ കാര്യത്തിൽ രണ്ടു അഭിപ്രായം വന്നേക്കാം എങ്കിലും സിനിമക്ക് ആവശ്യമായൊരു ട്രീറ്റ്മെന്റ് നടത്തിയതിൽ ഞാൻ തൃപ്തൻ ആണ്. Black Adam vs Hawkman ആണെന്ന് തോന്നുന്നു മെയിൻ വില്ലനേക്കാൾ ചിത്രത്തിൽ ഏറ്റവും ത്രില്ല് അടിപ്പിച്ച ക്ലാഷ് ആയി തോന്നിയത്. സിനിമ അവസാനിക്കുമ്പോൾ ഒരു ഉത്സവം കഴിഞ്ഞതിന്റെ ക്ഷീണവുമായി തിയേറ്റർ വീട്ടിറങ്ങാം. അതിൽ കൂടുതലോ കുറവോ Black Adam സിനിമയിൽനിന്നും പ്രതീക്ഷിക്കേണ്ടതില്ല.