Blue Beetle

ഫാമിലി ഇമോഷൻസിനെ എങ്ങനാണ് മികച്ച രീതിയിൽ superhpero മൂവിയിൽ പ്ലേസ് ചെയുക? എന്തായാലും ഇങ്ങനല്ല. Blue Beetle miserable ആവുന്നത് ആ ഒരു ഫാക്ടർ അമിതമായത് കൊണ്ട് മാത്രം ആണ്. മടുപ്പായി തുടങ്ങിയ സൂപ്പർഹീറോ പാട്ടേൺ പോലും throughout ആയിരുന്നു എങ്കിൽ Blue Beetle നെ ഞാൻ ഒരു എബോവ് ആവറേജ് പൊസിഷൻ എങ്കിലും ചാർത്തി കൊടുത്തേനെ. സിനിമയിൽ ആകെ ആസ്വദിച്ചത് അത്തരം സൂപ്പർഹീറോ മൊമന്റ്സും fight ഉം ആണ്. സിനിമയുടെ ഓപ്പണിങ് സീനിൽ തന്നെ നമ്മുക്കറിയാം ഒരു ലെവലിന് മുകളിൽ ഉയരാനുള്ള ശേഷി ചിത്രത്തിനില്ല എന്ന്. വലിയ അത്ഭുതങ്ങൾ ഒന്നും ശ്രെഷ്ടിക്കാതെ ഒരു മീഡിയം സ്പീഡിൽ പോയി അവസാനിക്കുന്ന ചിത്രം. ആദ്യം കുറെയൊക്കെ സൂപ്പർഹീറോ എന്നതിൽ നിന്നും വിട്ട് നോർമൽ ടീൻ ഡ്രാമ മോഡ് ആണ് Blue beetle. അവിടൊക്കെ ഫാമിലി എന്നത് അത്യാവശ്യം നല്ലരീതിയിൽ ഉള്ള handling ആണ്. സൂപ്പർഹീറോ പ്ലോട്ടിലേക്ക് കിടക്കുമ്പോൾ പതിയെ അത് ചിത്രത്തിന് burden ആവുന്നു. Shazam 2 ന്റെ അത്ര മോശം രീതിയിൽ അല്ല എങ്കിലും പലപ്പോഴും ബോറിങ് ആയിരുന്നു ഈ സ്പാനിഷ് ഫാമിലി.

Actually ഈ ഒരു ക്യാരക്ടർ ഒരു സോളോ പെർഫോമൻസ് തന്നെ ആണ് അർഹിക്കുന്നത്. അത് കാസ്റ്റിംഗ് കൊണ്ടാണെങ്കിലും ശരി, അതുനുള്ളൊരു അവസരം ആയിരുന്നു. ഇനി അങ്ങോട്ട് ഉപയോഗിക്കുവാണേലും ഈ സിനിമയിൽ Xolo Maridueña മാത്രമേ ഒരു തുടർച്ച ആർഹിക്കുന്നുള്ളു. സിനിമയുടെ പ്ലോട്ട് ഒക്കെ ആർക്കും ഊഹിച്ചെടുകാവുന്നത് ഒള്ളു. മേക്കിങ്, സ്യൂട് ഒക്കെ മികച്ചത് തന്നെ. Opinion ഇൽ വിത്യാസം വരാം എങ്കിലും Shazam 1 ഒക്കെ കണ്ടാസ്വദിച്ചവർക് ഈ ചിത്രവും ഒരു ഗുഡ് എക്സ്പീരിയൻസ് കൊടുത്തേക്കാം.