
They’re hopeless. ആ സ്കൂളിൽ എത്തിയപ്പോൾ ഒരുപാട് സംസാരങ്ങളിൽ നിന്നും henry ഒരുപാട് തവണ കേട്ട വാക്കുകൾ. ആളൊഴിഞ്ഞ തെരുവിൽ മുകളിലെ ആകാശവും താഴത്തെ ഭൂമിയും കണ്ട് നടന്നു നീങ്ങുമ്പോൾ Henry യും സ്വയം ചോദിക്കാറുണ്ട്, “am I hopeless?”. അപ്പോഴാണ് തനിക് പിന്നിൽ ഇരുണ്ടു കൂടിയ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളിലേക്ക് പെയ്തു തുടങ്ങുന്നത്. നടന്നു വന്നൊരു ലോകത്തിലേക് ഈ കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ തനിക്കാവില്ല, അവിടെ അവശേഷിക്കുന്നത് വിഷാദങ്ങളും മരണവും മാത്രമാണ്. പുതിയൊരു ലോകം സൃഷ്ടിക്കാൻ, അതിനു നിറങ്ങൾ കൊടുക്കാൻ മറ്റൊരു വാതിലാണ് അയാൾ അവർക്ക് മുന്നിൽ തുറക്കാറ്. പ്രതീക്ഷകളിൽ മരിച്ചവരെ സ്വപ്നങ്ങളിൽ ഉയിർപ്പിക്കുക, ജീവിതത്തിൽ തോറ്റു എന്ന് തോന്നുമ്പോളും henry ഒരു നല്ലൊരു അധ്യാപകൻ ആണെന്ന് ആ മുറിക്കുള്ളിൽ വഴിയാറിയാതെ നിന്നിരുന്ന പല മനസുകളും വിശ്വസിച്ചു തുടങ്ങിയിരുന്നു.

ചിന്തകളെയും മനസിനെയും ഒരുപോലെ സ്പർശിച്ചു പോകുന്ന ചിത്രങ്ങൾ ചിലപ്പോഴൊക്കെയേ ലഭിക്കാറുള്ളു. അതികം ചർച്ച ചെയപെടാറില്ല എങ്കിലും ഇത്തരം സിനിമകൾ എപ്പോഴും എന്റെ പേർസണൽ ലൈഫിൽ ഒരു പ്രിത്യേക സ്ഥാനം പിടിക്കാറുണ്ട്. അതിലേക് അവസാനം വന്ന ചിത്രമാണ് Detachment. ഫയങ്കര തിക്ക് ആയ ഇമോഷൻസിനൊപ്പം കുറെയേറെ ചിന്തകളും ചിത്രം കരുതി വച്ചിട്ടുണ്ട്. ഏറ്റവും ബ്രോക്കൺ ആയവർ ആവും ഏറ്റവും kind എന്നൊരു concept ഇൽ construct ചെയ്തിരിക്കുന്ന ക്യാരക്ടർ ആണ് henry. ഇങ്ങനൊരു ക്യാരക്ടർ ഇത്രയും wholesome ഫീൽ സമ്മാനിച്ചു എന്നത് തന്നെ ആണ് ഈ സിനിമയിൽ ഏറെ അൽബുദ്ധപ്പെടുത്തുന്നത്. സിനിമാറ്റിക് എക്സ്പീരിയൻസിന്റെ ഏറ്റവും ടോപ് അവസ്ഥ ഒന്നും വച്ച് നീട്ടുന്നില്ല, പക്ഷെ ഒരു സ്ട്രോങ്ങ് സോൾ ഉണ്ട്, കണ്ട് കഴിയുമ്പോൾ അല്പം ഒരു സങ്കടവും സന്തോഷവും ചിന്തകളും കൊണ്ട് പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കാൻ പോന്നൊരു സോൾ. അതാണ് Detachment.