Elvis

ഭ്രാന്ത്! വെളുത്തു മെലിഞ്ഞ ആ സുന്ദരൻ പയ്യന്റെ സംഗീതം കേൾക്കാൻ കൂടിയവരിൽ ഒട്ടുമിക്ക ആളുകളുടെയും മുഖത്ത് അത്തരം ഒരു അഭിപ്രായം ആണ് നിഴലിച്ചത്. പക്ഷെ കുറച്ചു പേര് ഈ ഭ്രാന്തിൽ അലിഞ്ഞു നൃത്തം വെക്കുന്നുണ്ട്. സംഗീതത്തിന്റെ പരമമായ ആനന്ദം അവർ ലോകം മറന്നങ്ങനെ ആടി തീർക്കുകയാണ്. അവിടെ വച്ചാണ് ടോം പാർക്കർ ഈ പയ്യനെ ശ്രെദ്ധിക്കുന്നത്. അയാൾ അവിടെ വച്ചൊരു കൊട്ടാരം മനസ്സിൽ പണിതുയർത്തിയിരുന്നു, സ്വപ്നങ്ങളുടെ കൊട്ടാരം. സർക്കസിലെ അനുസരണയുള്ള അത്ഭുതകാഴ്ച്ചയെ നിയന്ത്രണത്തിൽ ആക്കുംപോലെ ടോം പതിയെ അവനടുത്തേക്ക് നടന്നടുത്തു. Elvis, ആ പേര് ലോകം ഒരിക്കൽ ഏറ്റുപാടും എന്ന് ആവൻ അറിഞ്ഞില്ല എങ്കിലും അയാൾക്കുറപ്പായിരുന്നു.

ഡ്രഗ്സ്, career ന്റെ പത്തനം, തിരിച്ചുവരവ് അല്ലെങ്കിൽ മരണം. ഒരു usual അമേരിക്കൻ ഗായകരുടെ ഡോക്യൂമെന്ററികളിൽ സ്ഥിരം പ്രതിഭലിക്കുന്ന patern. പക്ഷെ Elvis പറയുന്നത് ആ കഥ അല്ല. ടോം എന്ന manipulater ലൂടെ അയാളുടെ perspective ഇൽ പറയുന്ന കഥ. പക്ഷെ തെറ്റിദ്ധരിക്കണ്ട, അയാളുടെ perspective ഇൽ പോലും ടോം ആണ് കഥയിലെ വില്ലൻ. Elvis എന്ന അമേരിക്കൻ സിങ്ങറേ എനിക്ക് അത്ര പരിജയം ഇല്ല എങ്കിലും അയാളുടെ ജീവിതം സിനിമ ആക്കാൻ പാകത്തിന് സംഭവബഹുലമായ കഥ തന്നെ ആണ് എന്ന് സിനിമ തന്നെ കാണിച്ചു തരുന്നുണ്ട് . മേക്കിങ് കൊണ്ട് വളരെ മികവ് പുലർത്തുന്ന ചിത്രം elvis ന്റെ മികച്ച കുറെയേറെ ട്രാകുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. Austin Butler അത്യുഗ്രൻ പെർഫോമൻസ് ആണ് elvis ക്യാരക്ടറിൽ നടത്തിയിരിക്കുന്നത്. രൂപസദർശ്യം കിട്ടാനായ് ഫോഴ്സ് ഫുൾ ആയി ഒന്നും തന്നെ ചെയുന്നതായി തോന്നില്ല, വളരെ അനായാസമായി അയാളുടെ ജീവിതം ജീവിക്കുന്നത് പോലെ. Inspire ചെയുന്ന ജീവിതകഥയോ ഗുണപാഠം ആവുന്ന ഉദാഹരണമൊ അല്ല, പറക്കാൻ, പറന്നുയരാൻ ആഗ്രഹിച്ച ഒരു ശലഭത്തിന്റെയും അതിനെ തന്റെ വിരലുകൾകൊണ്ട് തീർത്ത തടവിൽ തളച മാന്ത്രിക്കാന്റെയും കഥയാണ് Elvis.