Movies

ഇരുട്ടിന്റെ ഏറ്റവും വീര്യം കൂടിയ 1920 കളിൽ gotham തന്റെ പ്രതാപത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ചോരയിൽ മുങ്ങി ജീവനറ്റ ജഡങ്ങൾ ഒക്കെ ഏറ്റവും കുറവ് ജിജ്ഞാസ ഉണ്ടാകുന്ന കാഴ്ചകൾ ആയിരുന്നു ആ രാത്രികളിൽ. ചുറ്റിനും കൂടിയ ഇരുട്ടിനെ ശ്വാസത്തേക്കാൾ നന്നായി അറിയാവുന്ന അയാൾക് പോലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. ബ്രൂസ് അതിനു പുറകെ ആണ്. അയാളുടെ ഉള്ളിൽ ആ കറുത്ത വേഷധാരി മന്ത്രിക്കുന്നുണ്ട്, gotham കൂടുതൽ ഇരുട്ട് പുൽക്കാൻ തയാറാവുന്നതിനെ കുറിച്ച്, വെളിച്ചം ഏൽക്കാത്ത പകലുകൾ ആ നഗരത്തിനായി കാത്തിരിക്കുന്നതിനെ കുറിച്. ചോദ്യങ്ങൾ ഒരുപാട് അയാളുടെ മുന്നിൽ അവശേഷിച്ചപോൾ എപ്പോഴും പോലെ ഉത്തരങ്ങൾ തേടി ആ ഇരുട്ടിലേക്ക് ഇറങ്ങിയതാണ് അയാൾ, തന്റെ മുന്നിൽ പടർന്നു നിൽക്കുന്നത് സകലത്തിനെയും ശൂന്യമാകുന്ന ഇരുട്ടാണ് എന്ന് അറിഞ്ഞിട്ടും.

They’re hopeless. ആ സ്കൂളിൽ എത്തിയപ്പോൾ ഒരുപാട് സംസാരങ്ങളിൽ നിന്നും henry ഒരുപാട് തവണ കേട്ട വാക്കുകൾ. ആളൊഴിഞ്ഞ തെരുവിൽ മുകളിലെ ആകാശവും താഴത്തെ ഭൂമിയും കണ്ട് നടന്നു നീങ്ങുമ്പോൾ Henry യും സ്വയം ചോദിക്കാറുണ്ട്, “am I hopeless?”. അപ്പോഴാണ് തനിക് പിന്നിൽ ഇരുണ്ടു കൂടിയ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളിലേക്ക് പെയ്തു തുടങ്ങുന്നത്. നടന്നു വന്നൊരു ലോകത്തിലേക് ഈ കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ തനിക്കാവില്ല, അവിടെ അവശേഷിക്കുന്നത് വിഷാദങ്ങളും മരണവും മാത്രമാണ്. പുതിയൊരു ലോകം സൃഷ്ടിക്കാൻ, അതിനു നിറങ്ങൾ കൊടുക്കാൻ മറ്റൊരു വാതിലാണ് അയാൾ അവർക്ക് മുന്നിൽ തുറക്കാറ്. പ്രതീക്ഷകളിൽ മരിച്ചവരെ സ്വപ്നങ്ങളിൽ ഉയിർപ്പിക്കുക, ജീവിതത്തിൽ തോറ്റു എന്ന് തോന്നുമ്പോളും henry ഒരു നല്ലൊരു അധ്യാപകൻ ആണെന്ന് ആ മുറിക്കുള്ളിൽ വഴിയാറിയാതെ നിന്നിരുന്ന പല മനസുകളും വിശ്വസിച്ചു തുടങ്ങിയിരുന്നു.

A Man Called Otto

ലോകവുമായുള്ള മല്പിടുത്തതിന് ശേഷം ഒറ്റക്കാവുമ്പോൾ അയാൾ ആ ജനാലകരികിൽ ചെന്നിരിക്കും. കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങുമ്പോൾ അയാൾക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നം ഒരിക്കൽ കൂടി കണ്ട് തുടങ്ങാൻ പറ്റും. അങ്ങകലെനിന്നും ഒരു ട്രെയിൻ വരുന്നുണ്ട്, അയാളുടെ ജീവിതത്തിന്റെ യാത്രയും പേറി. ഒരു മനുഷ്യന് ആഗ്രഹിക്കാവുന്നതിലും അതികം പെർഫെക്ട് ലൈഫ് ആയിരുന്നു അത്, ആ സ്വപ്നം ഉണരുന്നത് വരെ. യഥാർഥ്യത്തിലേക്ക് കണ്ണുകൾ തുറക്കുമ്പോൾ തിരിച്ചറിവുകളുടെ വേദനകൾ അയാളുടെ മുറിവിനെ പിന്നെയും ആഴത്തിലാക്കും. കൈ പിടിച്ചു ജീവൻ പകരാൻ അവളില്ലാത്ത പകലുകൾ ഇരുട്ടിനേക്കാൾ ഭീകരമായിരുന്നു otto ക്ക്. അവസാന ഡ്യൂട്ടിയും കഴിഞ്ഞു ഓഫീസ് വിട്ട് തന്റെ ഏകാന്തതയിലേക്ക് കതകുതുറന്നു കേറുമ്പോൾ അയാൾ അന്ന് ഏറെ സന്തോഷവാനായിരുന്നു.

A Moment To Remember

Language : Korean ഓർമകൾ വളരെ വേഗം മാഞ്ഞു തുടങ്ങും. മനസുറയ്ക്കാൻ തുടങ്ങിയങ്ങിയപ്പോൾ മുതൽ മനസ്സിൽ കുറിച്ച കാഴ്ചകളുടെ വരികൾ ഒക്കെയും അവസാനമായൊന്നു പാടി തീർക്കാൻ കഴിയാതെ മാഞ്ഞു മാഞ്ഞു പോകും. ഒക്കെയും ഒരു നൊമ്പരം തന്നെ, പക്ഷെ മരണം കാണിക്കുന്ന വേദനകൾ പ്രിയപെട്ടവരുടെ ആണ്. ആദ്യം അവരുടെ കൂടെ ഉള്ള ഓർമ്മകൾ. പിന്നെ പിന്നെ അവരുടെ മുഖം നിറങ്ങൾ മങ്ങി ഇല്ലാതാവും. എത്ര ആഴത്തിൽ കൊണ്ടുപോയി സൂക്ഷിച്ചാലും ഓർമകളുടെ മരണം സംഭവിച്ചിരിക്കും. Su-jin തന്റെ ഓരോ നിമിഷവും Cheol-su നു ഒപ്പം പങ്കിടാൻ കൊതിക്കുന്നുണ്ട്, പുതിയ പുതിയ ഓർമ്മകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം പഴയതൊക്കെ മറന്നു തുടങ്ങുമ്പോഴും പുതിയ ഓർമകളിൽ മുറുകെ പിടിക്കാല്ലോ.

Air

ഓരോ മഴയും മഞ്ഞും മാറി വരുന്നപോലെ ലോകത്ത് ചർച്ചയാവുന്ന സ്പോർട്സിലും മാറ്റങ്ങൾ വന്നുകൊണ്ടേ ഇരുന്നു. 80 കളുടെ തുടക്കത്തിൽ അങ്ങനൊരു കൊടുംകാറ്റ് ലോകത്തു വീശി തുടങ്ങിയിരുന്നു. Basketball ചർച്ചകൾ ചൂട് പിടിക്കുന്നത്തോടെ കളിക്കാർക്കൊപ്പം വ്യവസായികളും basketball കോർട്ടുകൾ പൊതിഞ്ഞു. കൂട്ടത്തിലെ കുഞ്ഞന്മാർ ആയിരുന്നു Nike. ഫില്ലിന്റെ കീഴിൽ കമ്പനി തഴച്ചു വളർന്നു എങ്കിലും സോണിക്ക് കൊടുത്ത basketball ഡിപ്പാർട്മെന്റ് ഒരു തുടക്കകാർ ആയിരുന്നു. പക്ഷെ അവർ കണ്ട സ്വപ്നങ്ങളോ, വാനത്തോളം ഉയരെയും. ചെറിയ ബഡ്ജറ്റിൽ ഒരുപാട് താരങ്ങളെ അവർ പരിഗണിച്ചു എങ്കിലും ഒന്നും സോണിയെ തൃപ്തിപെടുത്തിയില്ല. അവന്റെ കണ്ണ് ഉടക്കിയത് ആറടി ആറിഞ്ചു പൊക്കമായി കളിക്കളത്തിൽ ആവേശമായി പടരാൻ തുടങ്ങിയ മറ്റൊരു താരം ആയിരുന്നു, Basketball ഗെയിംനൊപ്പം ചരിത്രം പങ്കിട്ട ഒരു ലെജൻഡ്.

Amsterdam

Amsterdam നോളം സൗന്ദര്യം നെത്തർലൻഡ്സിൽ ഒന്നിനുമില്ല, ആർക്കുമില്ല. ഒരിക്കൽ കണ്ടറിഞ്ഞാൽ ഓർമ്മകൾക് പോലും അവിടുത്തെ രാത്രിയിൽ തെളിയുന്ന തെരുവ് വിളക്കുകൾ സമ്മാനിക്കുന്ന പ്രകാശത്തിന്റെ നിറമാവും. അവരുടെ സൗഹൃദം വളർന്നതും ആ തെരുവിൽ ആണ്. കലകൾക്കും അടുപ്പങ്ങൾക്കും വേരിറങ്ങാൻ പാകപ്പെട്ട മണ്ണായത് കൊണ്ടാവണം കുറഞ്ഞ കാലയളവിൽ അവർ മൂവരും ഉറ്റ സുഹൃത്തുക്കൾ ആയി. പക്ഷെ കാലം അവർക്ക് തയാറാക്കിയത് വെവ്വേറെ പാതകൾ ആയിരുന്നു. അങ്ങനെ വർഷങ്ങൾ കിടന്നുപോയി. മറ്റൊരു ശിശിരം അവർക്കായ് ഒരിക്കൽ കൂടെ അവിടെ ഒരുങ്ങി. മൂവരും തിരികെ Amsterdam ഇൽ എത്തി എങ്കിലും അവരുടെ ലക്ഷ്യങ്ങൾ മറ്റൊന്നായിരുന്നു. അതിലേക്കുള്ള യാത്രയാണ് ഈ ചിത്രം. ആള് കൂടിയാൽ പാമ്പ് ചാവില്ല എന്ന് കാർന്നോന്മാർ പറഞ്ഞിരുന്നൊരു ചൊല്ലുണ്ട്.

Attention Please

അടഞ്ഞിരിക്കുന്ന കുപ്പിയിലെ ലഹരിയുടെ രഹസ്യങ്ങൾ സമ്മാനിക്കുന്ന വികാര വിസ്‌ഫോടഞങ്ങളുടെ താളം കേട്ട് തുടങ്ങായിയതെ ഒള്ളു ആ മുറിയിൽ നിന്നും. ആ അഞ്ച് പേർക്കുള്ളിൽ കാലത്തിന്റെ പുരോഗമനത്തിൽ പോലും നിഴലിക്കുന്ന വെറുപ്പിന്റെ കരിനിഴലാണോ അതോ സാധാരണ ജീവിതത്തിന്റെ ഘനം ഇട്ടു തൂക്കാൻ നില്കാതെ തിരഞ്ഞെടുത്ത പാതയിൽ തനിയെ ആയി പോയതുകൊണ്ടാണോ എന്നറിയില്ല ആ സദസിലെ കോമാളി ഹരി ആയിരുന്നു. കള്ള് മണക്കുന്ന അട്ടഹാസങ്ങൾക്കും അയിത്തം രുചിക്കുന്ന കളിയാക്കലുകൾക്കിടയിലും അവൻ തന്നെ അവസാനിക്കാത കഥകൾ ഓരോന്നായി പറഞ്ഞുകൊണ്ടേ ഇരുന്നു. ചിലപ്പോഴൊക്കെ ക്ഷുഭിധൻ ആയി എങ്കിലും ഏറിയ സമയവും അയാൾ തന്റെ കഥയ്ക്കുള്ളിൽ മാത്രമായിരുന്നു. അവൻ മാത്രം ആവാം ഒരുപക്ഷെ ആ കഥകൾ ആസ്വദിച്ചിട്ടുണ്ടാവുക, ആ ലോകത്തിൽ ഉണർന്നിട്ടുണ്ടാവുക, തന്റെ നൊമ്പരങ്ങളുടെ ഓർമകൾ കുഴിച്ചിട്ടു പുതിയ കഥകൾ മെനഞ്ഞിട്ടുണ്ടാവുക.

Avasa vyuham

ഉയിരിനായി ആഗിരണം ചെയുന്ന ഓരോ ശ്വാസത്തിന് മുകളിൽ ജീവന്റെ തുടിപ്പ് മത്തു പിടിപ്പിച്ചു തുടങ്ങുമ്പോൾ മനുഷ്യൻ മറന്നു പോകുന്നൊരു സത്യമുണ്ട്, മഴയെയും മരത്തെയും മനുജനെയും ജീവനുള്ള എന്തിനെയും ഒരു പൊക്കിൾകോടിയിലെന്നപോലെ കോർത്തിണക്കി നിറുത്തുന്ന പ്രപഞ്ചം. കൊന്നും തിന്നും പകർന്നും ജീവൻ നിലനിറുത്തുന്ന അടിസ്ഥാനങ്ങളുടെ മന്ത്രവും പേറി പുതിയ ജീവനുകളെയും പുതിയ ലോകത്തെയും ശ്രെഷ്ടിക്കുന്നവൾ. എല്ലാത്തിനും അധീതരായി എല്ലാത്തിൽനിന്നും വ്യത്യസ്തരായി എന്നുള്ള ആത്മരതിയുടെ ഭാവങ്ങൾ മാറ്റി വച്ചു അല്പം നേരം ആ അവസാവ്യവസ്ഥയിൽ, പലതരം ജീവകങ്ങളുടെ ആവാസവ്യൂഹത്തിലേക്ക് ഒന്ന് ആണ്ടു പോകാനുള്ള വിളി ആയിരുന്നുവോ ഒരുപക്ഷെ ഈ ചിത്രത്തിന്റേത്. തീർത്തു പറയുക അസാധ്യം. ചെറിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രത്തിന് വലിയ ലോകത്തിന് മുൻപിൽ തലയുയർത്തി നോക്കാൻ കഴിയുന്നത് ഈ ചിത്രത്തിന്റെ ആശയങ്ങൾ ഒന്നുകൊണ്ടു മാത്രം ആണ്.

Avatar - The way of Water

കാഴ്ചകൾക് വേണ്ടി ഒരു അത്ഭുതലോകം. കാഴ്ചകൾക് വേണ്ടി മാത്രം. നീണ്ട പതിമൂന്ന് വർഷങ്ങൾക് ശേഷം avatar നു ഒരു തുടർച്ച പ്രേക്ഷകർക്കായി എത്തുമ്പോൾ ആ പതിമൂന്ന് വർഷത്തിന്റെ ആഴം ഓരോ ഫ്രെയിംമിലും കാമെറോൺ വ്യക്തമാകുന്നുണ്ട്. Visually ഒരു നാഴികകലായി മാറിയ അവതാർ ആദ്യഭാഗത്തു നിന്ന് ഇങ്ങ് പോരുമ്പോൾ ഇപ്പോൾ ഇൻഡസ്ടറിയിൽ ഏത് ചെറിയ സിനിമകൾക്കും visuals കൊണ്ടൊരു ഫാന്റസി ലോകം തീർക്കാൻ അത്ര പാടലാത്തൊരു കാലത്താണ് എത്തി നിൽക്കുന്നത്. അവിടെ അവർക്കിടയിൽ തന്റെ യൂണിക് ആയ ശൈലിയുടെ ക്കരുത്തു രണ്ടാം ഭാഗത്തും കാണിച്ച് തരുന്നുണ്ട് ഡയറക്ടർ. അതികം സിനിമപരിജയം ഇല്ലാത്ത പ്രേക്ഷകർക്ക് പോലും നോട്ടീസ് ചെയാൻ പോന്ന പാകത്തിന് visual ഡീറ്റൈലിങ് ആണ് അതിൽ എടുത്തു പറയേണ്ടത്.

Babylon

1900’s ന്റെ തുടക്കത്തോടെ ഹോളിവുഡ് അതിന്റെ ഏറ്റവും ഭ്രാന്തമായ ഘട്ടങ്ങളിലൂടെ ഉള്ള യാത്ര തുടങ്ങിയിരുന്നു. സിനിമക്കുള്ളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അതിനുപുറത്തൊരു കലാപഭൂമി സൃഷ്ടിക്കാൻ പോലും മടിയില്ലാത്ത crew തമ്മിൽ തമ്മിൽ പുതിയ കണ്ടുപിടുത്തങ്ങൾക്കായി പൊരുതി. ഇതിനെല്ലാം ഊർജമായി ഒഴുകിയത് ലഹരി ആയിരുന്നു, മത്തു പിടിപ്പിക്കുന്ന, ചിന്തകളെ തളർത്തുന്ന ലഹരി. അതിൽ അവർ നൃത്തം വച്ചു, ഒന്നര മണിക്കൂർ ഫിലിം റോളിന് വേണ്ടി ജീവനും ജീവിതവും വരെ പൊലിയാൻ പാകത്തിന് അവരെ പരുവപ്പെടുത്തി. ഹോളിവുഡ് ഇങ്ങനെ ഭ്രാന്തിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ആണ് അടുത്ത സിനിമ വിപ്ലവം പോട്ടി പുറപ്പെടുന്നത്, സംസാരിക്കുന്ന ചിത്രങ്ങൾ. മ്യൂസിക്കിനൊപ്പം എഴുതി കാണിച്ച സംസാരങ്ങൾക്കു പകരം വാ തുറന്നു വിളിച്ചു പറയാനുള്ള പുതിയ യുഗം.

Banshees of Inisherin

വിരസൻ. Padraic ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി പിറുപിറുത്തു. Ireland ന്റെ തീരപ്രദ്ദേശം ആയ ആ കൊച്ചു ഗ്രാമത്തിന് പറയാൻ പോന്ന കഥകൾ ഒന്നുമില്ല. ഒന്ന് നെടുകെ നടന്നാൽ കണ്ടു തീരാവുന്ന മുഷിപ്പ് ബാധിച്ച ജീവിതങ്ങൾ. അവിടുത്തെ അന്തിചർച്ചകളിൽ അപ്രതീക്ഷിതമായി കിടന്ന് വന്നതാണ് Padraic ന്റെയും Colm ന്റെയും കഥ. പെട്ടെന്നൊരു നേരം വെളുത്തപ്പോൾ Padraic നെ മടുത്തു തുടങ്ങിയ colm ന്റെ സൗഹൃദത്തിന്റെ കഥ. ഒറ്റക്കായ ജീവിതത്തിൽ വീണ്ടും വീണ്ടും ഒറ്റപെട്ടു പോകുമ്പോൾ ആ ധ്വീപും Padraic കും എല്ലാം ഒന്നാണ്. ചില മനുഷ്യർ അങ്ങനാണ്. ചുറ്റുമുള്ളവരും കാലവും ഒക്കെ മാറി തിരിയുമ്പോഴും മാറ്റങ്ങൾ ഒന്നുമില്ലാതെ ആ പഴയ ജീവിതത്തിന്റെ ചിത്തൽപുറ്റിൽ അഭയം കണ്ടെത്തുന്നവർ.

Barbarian

പുതിയ ലോകം തേടി ആ നഗരത്തിൽ എത്തിയതാണ് ടെസ്. രാത്രി ഏറെ വൈകി എകിലും ഫോണിൽ ബുക്ക്‌ ചെയ്ത വീട് ഉണ്ടെന്ന ധൈര്യത്തിൽ ആണ് അവൾ ആ ഗ്രാമത്തിൽ എത്തിയത്. അവിടം നേരത്തെ ഉറങ്ങിയിരുന്നു. കാർ ഒരു സൈഡിൽ ഒതുക്കി തനിക്ക് കിട്ടിയ വീട് ലക്ഷ്യമാക്കി അവൾ നടന്നു. ഓൺലൈൻ instructions എത്ര ശ്രമിച്ചിട്ടും അവൾക് ആ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഇരുട്ട് പതിയെ ഭയം നൽകി തുടങ്ങിയിരിക്കുന്നു, കൂട്ടിനു കാലം തെറ്റിയൊരു മഴയും. നിരാശയും ഭയവും ഒന്ന് ഉലച്ചു എങ്കിലും കാറിൽ ആ രാത്രി തള്ളി നീക്കാം എന്ന് കരുതി തിരികെ ഇറങ്ങിയപ്പോഴാണ് അവിടെ ഒരു ലൈറ്റ് തെളിയുന്നത് കണ്ടത്.

Batman and Superman - Battle of the Super Sons

ചെറുപ്പത്തിന്റെ കൊച്ചു മോഹങ്ങളിൽ വളരുന്ന,ഒരു സാധാരണഫാമിലിയിലെ ആവർത്തിച്ചു പോകുന്ന ജീവിതങ്ങളിൽ ഒന്നാണ് ജോനാഥാന്റെയും. ആളവറ്റ സ്നേഹം കിട്ടുമ്പോൾ കൂടുതൽ കിട്ടാൻ കൊതിച്ചും ചിലപ്പോഴൊക്കെ ആഗ്രഹങ്ങൾക്കൊപ്പം ജീവിതം ഓടി എത്താത്തതിന്റ പരിഭവങ്ങളും ഒക്കെ ആയി അതികം ലോകം ഒന്നുമറിയാതെ ആ ഗ്രാമത്തിൽ അവൻ വളർന്നു. ബർത്തഡേസ് എപ്പോഴും അവനു ഇരട്ടി സന്തോഷം ആണ്, ജോലി തിരക്കുകൾ എല്ലാം അന്നെങ്കിലും അച്ഛനും അമ്മയും അവനുവേണ്ടി മാറ്റി വക്കും. അങ്ങനെ കാത്തിരുന്നു വന്ന അവന്റെ ഒരു birthday ദിവസം അവനു ഒരു സർപ്രൈസ് കിട്ടി. ഇത്രയും നാൾ താൻ ജീവിച്ച ചുറ്റുപാടുകളെയും കണ്ട കാഴ്ചകളെയും മാറ്റി മറിക്കുന്ന ഒന്ന്. ഒരുമിച്ചുള്ള അത്താഴങ്ങളിൽ സ്വപ്നം വിട്ടുണർന്ന പോലെ അപ്പൻ തിരക്ക് പിടിച്ചു എഴുനേൽക്കുമ്പോൾ ഒരു റിപ്പോർട്ടറുടെ സാധാരണ ജീവിതം എന്നതിലപ്പുറം അവൻ ഒന്നും കണ്ടിരുന്നില്ല.

Black Adam

Black Adam (2022) Champion.... Champion.... Champion.. അയ്യായിരം വർഷങ്ങൾക്ക് ഇപ്പുറവും ഈ ആരവം kahndaq ഇൽ ഉയരുമ്പോൾ പുതിയ രൂപത്തിന്റ അടിമത്തമായി അവരുടെ കണ്ണുകളിൽ നിഴലിച്ച ഭയം മാഞ്ഞു തുടങ്ങിയിരുന്നു . ലോകം ആ ദൈവ ഭിംബതെ പ്രതിനായകസ്ഥാനത്തു നിറുത്തിയപ്പോഴും ചോരകൊണ്ടും ശവങ്ങൾ കൊണ്ടും അയാൾ അതിരുകൾ കെട്ടിയപ്പോഴും അവർക്ക് അയാൾ ചാമ്പ്യൻ ആയിരുന്നു. തലയിൽ ചവിട്ടിയ കാല് അറുത്ത് തല ഉയർത്തി ആകാശം കാണിക്കാൻ നൂറ്റാണ്ടുകൾ താണ്ടിയും തിരിച്ചു വരുമെന്ന് അവർ സ്വപ്നം കണ്ട എതിഹ്യങ്ങളിലെ വീരൻ. ലോകം കണ്ട നായകരുടെ ധാർമികതയോ മനുഷ്യർ നിർവചിച്ചു വച്ച ശരി തെറ്റുകളോ അയാളുടെ കാഴ്ചകളിൽ ഉണ്ടായിരുന്നില്ല.

Blue Beetle

ഫാമിലി ഇമോഷൻസിനെ എങ്ങനാണ് മികച്ച രീതിയിൽ superhpero മൂവിയിൽ പ്ലേസ് ചെയുക? എന്തായാലും ഇങ്ങനല്ല. Blue Beetle miserable ആവുന്നത് ആ ഒരു ഫാക്ടർ അമിതമായത് കൊണ്ട് മാത്രം ആണ്. മടുപ്പായി തുടങ്ങിയ സൂപ്പർഹീറോ പാട്ടേൺ പോലും throughout ആയിരുന്നു എങ്കിൽ Blue Beetle നെ ഞാൻ ഒരു എബോവ് ആവറേജ് പൊസിഷൻ എങ്കിലും ചാർത്തി കൊടുത്തേനെ. സിനിമയിൽ ആകെ ആസ്വദിച്ചത് അത്തരം സൂപ്പർഹീറോ മൊമന്റ്സും fight ഉം ആണ്. സിനിമയുടെ ഓപ്പണിങ് സീനിൽ തന്നെ നമ്മുക്കറിയാം ഒരു ലെവലിന് മുകളിൽ ഉയരാനുള്ള ശേഷി ചിത്രത്തിനില്ല എന്ന്. വലിയ അത്ഭുതങ്ങൾ ഒന്നും ശ്രെഷ്ടിക്കാതെ ഒരു മീഡിയം സ്പീഡിൽ പോയി അവസാനിക്കുന്ന ചിത്രം.

Bullet Train

Kyoto വരെ ഓടി എത്താൻ ആ ട്രെയിനിനു ഒരു രാത്രിയുടെ ദൂരമേ ഒള്ളു. Neon ലൈറ്റിൽ പാഞ്ഞു പോകുന്ന ആ ട്രെയിനിനെ കാതിരുന്നൊരു പതിവില്ലാത്ത വിചിത്ര രാത്രി ആയിരുന്നു അന്ന്. കുറച്ചു നരികളുടെ വേട്ടയ്ക് വേണ്ടി അന്ന് ആ ട്രെയിൻ ചുവന്നു തുടുത്തു. ഒരു ട്രെയിൻ മുഴുവൻ കണ്ണടച്ചാൽ കഴുതറക്കാൻ തക്കം പാർത്തു Assassins. മണിക്കൂറുകൾക്ക് ആണ്ടുകളുടെ ദൈർഖ്യം ആവുമ്പോൾ അപ്രതീക്ഷിതമായ പല കാഴ്ചകൾക്കും ആ ട്രെയിൻ സാക്ഷിയാവും, ചോരയിൽ നിറച്ച ചിരികളും ചിരികളിൽ പതുങ്ങിയ ചതികളുമായി Bullet train. സ്റ്റൈലിഷ് ആയൊരു മൂവി മേക്കിങ് തന്നെ പ്ലോട്ട് മാറ്റി നിറുത്തി ആസ്വദിക്കാൻ പോന്ന ഒന്ന് തന്നെ ആണ്. കൂട്ടിനു കുറെ ഫണ്ണി ആയൊരു സ്റ്റോറി ലൈൻ കൂടി ഉണ്ടെങ്കിൽ മികച്ചൊരു കോമ്പോ എന്ന് പറയാൻ പറ്റുന്ന ഐറ്റം.

DC League of Super-pets

ചിലപ്പോഴൊക്കെ Krypto ക്ക് അഭിമാനം തോന്നാറുണ്ട്, ചിലപ്പോഴൊക്കെ സ്വല്പം അഹങ്കാരവും. അല്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർഹീറോയുടെ ഏറ്റവും ഉറ്റ സുഹൃത്തിനു അല്പം അഹങ്കാരം ഒക്കെ ആവാം. അവർ ഒരുമിച്ചു ലോകം രക്ഷിച്ചും സൗഹൃദം ആഘോഷിച്ചും അങ്ങനെ പോക്കൊണ്ടിരുന്ന സമയത്താണ് ലോയ്‌സിന്റെ എൻട്രി. Krypto യുടെ ലൈഫ് അവിടം മുതൽ പതിയെ മാറി തുടങ്ങുന്നു. അപ്രതീക്ഷിതമായി നടന്ന ചില സംഭവങ്ങൾ കാരണം അവനു തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നു. അവിടെ വച്ചാണ് അവനു പുതിചില കൂട്ടുകാരെ കിട്ടുന്നത്. അവർ അഞ്ച് പേരും ചേർന്ന് നടത്തുന്ന ഒരു സൂപ്പർഹീറോ rescue മിഷൻ ആണ് കഥയുടെ ഇതിവൃത്തം. വലിയ അത്ഭുതം കൂറുന്ന കഥ ഒന്നുമില്ലാതെ ചുമ്മാ കണ്ടിരിക്കാവുന്ന ഒരു ഫൺ റൈഡ് ആണ് League of superpets.

Dungeons & Dragons - Honour Among Thieves

“എനിക്ക് ഒരേ ഒരു ആഗ്രഹമേ ഒള്ളു, എന്റെ മകളിലേക്ക് എത്തണം” “അത് മാത്രേ ഉള്ളോ” " പിന്നെ പോകുന്ന വഴിക്ക് കുറച്ചു എന്തെങ്കിലും പൈസ കിട്ടിയാൽ അത് പാവപെട്ടവർക് വീതിച്ചു കൊടുക്കണം" എന്ത് നല്ല മനുഷ്യൻ, അല്ലേ. Darvis അങ്ങനാണ്, കക്കുന്നതിനു വരെ പുള്ളി സ്വന്തമായ ചില ന്യായങ്ങൾ കണ്ട് പിടിക്കും. പിന്നെ പറയുന്ന കള്ളങ്ങൾ സ്വയം വിശ്വസിക്കുന്നു എന്നത് കൊണ്ട് കുറ്റബോധം എന്നൊരു ഭാരം വേണ്ടേ വേണ്ട. അങ്ങനെ പുള്ളി കണ്ട് പിടിച്ച കള്ളങ്ങളും അത് വിശ്വസിച്ച കുറച്ചു ആളുകളെയും ചേർത്ത് ഒരു മോഷണം നടത്തിയതിന്റെ വകയിൽ കിട്ടിയ തടവ് ശിക്ഷ കഴിഞ്ഞു ആള് പുറത്ത് ഇറങ്ങിയതേ ഒള്ളു.

Elvis

ഭ്രാന്ത്! വെളുത്തു മെലിഞ്ഞ ആ സുന്ദരൻ പയ്യന്റെ സംഗീതം കേൾക്കാൻ കൂടിയവരിൽ ഒട്ടുമിക്ക ആളുകളുടെയും മുഖത്ത് അത്തരം ഒരു അഭിപ്രായം ആണ് നിഴലിച്ചത്. പക്ഷെ കുറച്ചു പേര് ഈ ഭ്രാന്തിൽ അലിഞ്ഞു നൃത്തം വെക്കുന്നുണ്ട്. സംഗീതത്തിന്റെ പരമമായ ആനന്ദം അവർ ലോകം മറന്നങ്ങനെ ആടി തീർക്കുകയാണ്. അവിടെ വച്ചാണ് ടോം പാർക്കർ ഈ പയ്യനെ ശ്രെദ്ധിക്കുന്നത്. അയാൾ അവിടെ വച്ചൊരു കൊട്ടാരം മനസ്സിൽ പണിതുയർത്തിയിരുന്നു, സ്വപ്നങ്ങളുടെ കൊട്ടാരം. സർക്കസിലെ അനുസരണയുള്ള അത്ഭുതകാഴ്ച്ചയെ നിയന്ത്രണത്തിൽ ആക്കുംപോലെ ടോം പതിയെ അവനടുത്തേക്ക് നടന്നടുത്തു. Elvis, ആ പേര് ലോകം ഒരിക്കൽ ഏറ്റുപാടും എന്ന് ആവൻ അറിഞ്ഞില്ല എങ്കിലും അയാൾക്കുറപ്പായിരുന്നു. ഡ്രഗ്സ്, career ന്റെ പത്തനം, തിരിച്ചുവരവ് അല്ലെങ്കിൽ മരണം.

Extraction 2

Retirement Life. മഞ്ഞു മൂടി കിടക്കുന്ന പൈൻ മരങ്ങളുടെ താഴ്‌വാരത്തു ഒരു തടാകത്തിന്റെ കരയിൽ മരം കൊണ്ട് തീർത്തൊരു കൊച്ച് വീട്. മരണം എത്തുന്നത് വരെ സുഖമായി കഴിയാൻ വേണ്ട എല്ലാം അവിടെ സജ്ജം. Tyler തന്റെ മരണത്തിൽനിന്നുള്ള തിരിച്ചുവരവ് ആസ്വദിച്ചു തുടങ്ങുമ്പോഴാണ് ഒരു പുതിയ ജോലി വന്നു കയറുന്നത്. ഒഴിവാക്കാൻ കഴിയാത്തത് കൊണ്ട് തന്നെ Tyler തന്റെ ടീമിനെയും കൂട്ടി ജോർജിയക്ക് വണ്ടി കയറുന്നു. അവിടൊരു ജയിലിൽ നിന്നും തന്റെ ഭാര്യയുടെ സഹോദരിയെയും അവരുടെ മക്കളെയും രക്ഷിച്ചെടുക്കണം. അതാണ് ജോലി. അങ്ങനെ ഇന്ത്യൻ മണ്ണിലെ പോരാട്ടതിന് ശേഷം ജോർജിയിൽ tyler ന്റെ extraction നു വേണ്ടി കളം ഒരുങ്ങുന്നു.

Eye In The Sky

സംഘർഷമാണ്, അകത്തും പുറത്തും. ശരിതെറ്റുകളിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ് കടമകൾ. ആ കുരുകഴിക്കാൻ കാതറിൻ ശ്രമിക്കാറില്ല, ചിലപ്പോൾ സ്വായം പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്ന ശരികൾ തന്നെ തനിക്കെതിരെ നിന്ന് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങും. കേണൽ പതവിയിൽ കയറിയപ്പോൾ ഇങ്ങനെ കുഴിച്ചു മൂടിയ ഒരുപാട് വികാരങ്ങൾ ഉണ്ട് അവർക്ക് . ജീവിതങ്ങൾ വച്ചു ത്രസിൽ കണക്കെടുപ്പ് നടത്തുമ്പോൾ ഒരിക്കൽ കൈ വിറച്ചാൽ, ചിന്തകളെ വികാരങ്ങൾ കൈയടക്കിയാൽ ഒരുപക്ഷെ അപുറെ മരണത്തിന്റെ വിലാപയാത്രകൾക്കു വഴി ഒരുക്കുക തന്നെ കൈകൾ കൊണ്ടാവും. അതുകൊണ്ട് മനസിനെ കറുത്ത തുണിയിൽ മൂടി നിയമങ്ങളും ബുദ്ധിക്കും മാത്രം വാക്കുകൾ കൊടുത്തു കേണൽ കാതറിൻ ആ ഓഫീസ് റൂമിലേക്ക് കയറുകയാണ്, മരണം മാത്രം അവസാനിക്കുന്ന മറ്റൊരു mission നു വേണ്ടി.

Girl in the Picture

year : 2022 ജീവിതം പലപ്പോഴും സ്വയം മനസിലാക്കാനായി, സ്വന്തം അസ്തിത്വം തേടിയുള്ള യാത്രകൾ ആണെന്ന് പലപ്പോഴും ചിന്തകൾ തോന്നിക്കാറുണ്ട്. എന്നാൽ അവളെ തേടിയുള്ള യാത്രകൾ അവളുടെ മരണശേഷമാണ് ആരംഭിക്കുന്നത്. Oklahoma യുടെ തെരുവിൽ ചോരവാർന്നു അവളെ കണ്ടെത്തുമ്പോൾ ചീറി പായുന്ന വണ്ടികൾ എടുത്ത ജീവൻ എന്നതിലുപരി യാതൊരു ആസ്വഭാവികതയും ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ മകനെ തേടിയുള്ള അന്വഷണം ആരംഭിക്കുമ്പോൾ ആ പോലീസ് ഫോഴ്സ് പോലും കരുതിയില്ല, സാക്ഷ്യമാവാൻ പോകുന്നത് അസ്ഥികളെ പോലും മരവിപ്പിക്കുന്ന ആഘാതങ്ങൾ കിടന്ന് പോയൊരു ജീവിതത്തേക്ക് കൂടി ആണ് ആ യാത്ര എന്ന്. അവിശ്വസനീയമായ ആ ജീവിതത്തിന്റെ പുകമറകൾ ഇവിടെ മാഞ്ഞു തുടങ്ങുന്നു. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്ന തിരിച്ചറിവാണ് പലപ്പോഴും ഈ documentary യെക്കാൾ വേട്ടയാടുന്നത്.

Glass Onion - A Knives Out Mystery

“ഈ അവധിക്കാലം എന്റെ മരണരഹസ്യം കണ്ടു പിടിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു” തങ്ങളുടെ ജീവിതത്തിന്റെ വളരെ സാധാരണയായ ഒരു ദിവസം അവർക്ക് അഞ്ച് പേർക്കും ലഭിച്ച മിസ്റ്ററി ബോക്സിൽ അവർക്കായ് ഉണ്ടായിരുന്ന കുറ്റിപ്പിന്റെ സാരംശം ഇതായിരുന്നു. ബിസിനസ് വിജയത്തിന്റെ കൊടുമുടിയിൽ ഇരിക്കുമ്പോഴും Miles Bron ഇത്തരം ഭ്രാന്തുകൾ വർഷങ്ങളായി തുടരാറുള്ളത് കൊണ്ട് ഇത് അവരിൽ ആരെയും അത്ഭുതപ്പെടുത്തിയില്ല. ഒരാളെ ഒഴിച്, Detective Benolt Blanc. Bron നെ ഒന്ന് നേരിട്ട് കൂടി കണ്ടിട്ടില്ലാത്ത ഡീറ്റെക്റ്റീവ് Benolt നെ സംബന്ധിച്ച് ലോക്ക് ഡൌൺ വിരസതയിൽ അയാളെ തേടി വന്നൊരു കേസ് ആയിരുന്നു ആ ബോക്സ്‌. ക്ഷണം സ്വീകരിച്ചു Bron ന്റെ സ്വന്തം island ലേക്ക് അയാളും അവർക്കൊപ്പം യാത്ര ആയി.

Guardians of the Galaxy Vol. 3

അവിടം മുഴുവൻ അവർ നാലുപേരുടെയും സ്വപ്‌നങ്ങൾ ആണ്, ജീവൻ വക്കാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ. അടുത്ത് ചെന്നു നിന്നാൽ കാണാം, അവർ കണ്ട നീല ആകാശവും പുതിയ ലോകവും. അതിലെല്ലാം കൈ കോർത്തു പറക്കാൻ അവർ നാലുപേരും ഉണ്ട്. രാത്രികളിൽ പുതിയ ലോകത്തിന്റെ മായക്കാഴ്ചകൾ അവർ ഒരുമിച്ചു നെയ്തു. തടവറകളിൽ സ്വപ്‌നങ്ങൾ പൂത്തപോൾ പ്രതീക്ഷകൾ ഇരുട്ടിനെ പോലും സുന്ദരമാക്കി തുടങ്ങിയിരുന്നു. പക്ഷെ നേരം പുലരുന്നത് സത്യങ്ങളിലേക്കണ്. മരണം മാത്രം മുന്നിൽ നിൽക്കുന്ന സത്യങ്ങളിലേക്ക്. കണ്ണടയ്ക്കുമ്പോൾ ഇപ്പോഴും റോക്കറ്റ് ഭൂതകാലത്തിലെ ആ സെല്ലിൽ ചെന്നു നിൽക്കാറുണ്ട്. വേദനകൾ അതിന്റെ ഏറ്റവും കാഠിന്യതിൽ നിൽക്കുമ്പോഴും അവൻ ആ ഓർമ്മകൾ മുറുകെ പിടിക്കുന്നത് അവർക്കായി ആണ്, തനിക്കൊപ്പം സ്വപ്‌നങ്ങൾ തിരഞ്ഞ ആ മൂന്ന് കൂട്ടുകാർക്ക് വേണ്ടി.

Guillermo del Toro's Pinocchio

മകൻ മരിച്ച ദുഃഖം ഒടുക്കാൻ കഴിയാതെ ആ വൃദ്ധൻ ഒരു മരപാവയെ മകന്റെ രൂപത്തിൽ കൊത്തി ഉണ്ടാക്കി. ആ രാത്രി ആ പാവക്ക് ജീവൻ വച്ചു. മകനെപോലൊരു ജീവനുള്ള മരംപാവയെ കിട്ടിയ ആ വൃദ്ധന്റെ കഥ ഇന്ന് ഓർമ ഉറച്ചു തുടങ്ങുന്നതിനും മുൻപേ കുട്ടികൾക്കു പോലും മനപാഠം. 1883 ഇൽ ഇറ്റലിയിൽ രൂപം വച്ച ഈ കഥ പാടിയും പറഞ്ഞും കണ്ടും പഴകി കാലം കിടന്നെപഴോ മരിച്ചു എന്ന് കരുതിയതാണ്. ഡിസ്‌നി അവരുടെ ലൈവ് ആക്ഷൻ പ്രൊജക്റ്റ്‌ ആയി മുന്നോട്ട് വരുന്നേ വരെ. പക്ഷെ ആ കഥയുടെ യഥാർത്ഥ മരണമായിരുന്നു ആ സിനിമ. വറ്റി വരണ്ട ഇമോഷൻസും പഴകി തേഞ്ഞ കഥാപാത്രങ്ങളും ആരെയോ പ്രീതിപ്പെടുത്താൻ എന്നോണം വരുത്തിയ മാറ്റങ്ങളും ആ സിനിമക്കൊപ്പം ആ കഥയ്ക്കും ഓർമകളിൽ പോലും നില്കാതെയുള്ള വിലാപയാത്ര ആണേന്ന് കരുതി.

Holy Spider

വേശ്യകൾ. തെരുവിന്റെ നിഴലു പറ്റി അവിടുത്തെ വെളിച്ചതിനു പോലും അശുദ്ധി തോന്നുവിധം അവരും അവിടുണ്ട്. വിശുദ്ധനാട്ടിലെ തെരുവ് വേശ്യകൾ. അശുദ്ധി കല്പിച്ച ദൈവത്തിന് മുൻപിൽ ജീവിതം പിടിച്ചു നിറുത്താൻ ശരീരം വിറ്റു അന്നം തേടിയവരെ വട്ടമിട്ട് അന്നൊരു ദൈവധൂതൻ പറന്നിറങ്ങി. അവരുടെ കഴുത്തു ഞെരിച്ചു ജീവന്റെ തുടിപ്പ് കവരുമ്പോൾ കൂടുതൽ പരിശുദ്ധമാവുന്ന തന്റെ തെരുവായിരുന്നു അയാൾക് ഉന്മാദം. അയാൾക് മാത്രം അല്ല, ഒരുപക്ഷെ ആ തെരുവ് പോലും ആ മരണങ്ങൾ കൊണ്ട് സന്തോഷിച്ചിരിക്കാം. കാരണം അവിടെ മുഴുവൻ ദൈവത്തിന്റെ ഇരുട്ടിൽ ആണ്, മതത്തിന്റെയും. ചില ചിത്രങ്ങൾ വിപ്ലവം സംസാരിക്കും, എന്നാൽ മറ്റു ചിലത് വിപ്ലവങ്ങൾ ആയി മാറും. ഒരു മതാഠിസ്ഥിത ഭരണത്തിന് കീഴിലുള്ള രാജ്യത്തു നിന്നും അവിടുത്തെ ഭരണകൂടങ്ങൾക് മാത്രം അല്ല ജനങ്ങൾക്കും അവരുടെ ചിന്തകൾക്കും എതിരെ വരെ സംസാരിക്കുന്നു ഹോളി സ്‌പൈഡർ.

Hypnotic

കൈയിലൊരു ഉഗ്രൻ ട്വിസ്റ്റ്‌ ഉണ്ട്. പക്ഷെ അതിനു വേണ്ട കഥ ഇല്ല. Hypnotic ഡെവലപ്പ് ആയത് ഇങ്ങനൊരു ചിന്തയിൽ നിന്നാണെന്ന് കരുതിയാലും കാണുന്ന പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല. ട്വിസ്റ്റ്‌ എന്ന് പറയുമ്പോൾ ലോക സിനിമ അറിഞ്ഞവരെ ഞെട്ടിച്ചു അങ്ങേ അറ്റം എത്തിക്കും എന്നൊന്നുമല്ല പക്ഷെ നല്ലൊരു ത്രില്ലിംഗ് ആസ്വധനത്തിന് വേണ്ടൊരു മരുന്ന് Hypnotic നു ഉണ്ട്. മികച്ച കഥയുടെ പിൻബലത്തിൽ ആയിരുന്നു എങ്കിൽ Predestination നു ഒപ്പം ഒക്കെ ചർച്ച ആവേണ്ടിയിരുന്ന ഒന്ന്. പക്ഷെ ആദ്യ പകുതി പറഞ്ഞു നിർത്തുമ്പോൾ ഉണ്ടാവുന്ന ആകാംഷ കഥയുടെ അനാവരണത്തിൽ ഒരു കുമിള മാത്രമായി മാറുന്നു. ഒന്നര മണിക്കൂർ ഒരു ആവറേജ് ചിത്രത്തിലേക്ക് ഒതുങ്ങുമ്പോൾ സിനിമയുടെ ആശയത്തിന് കുറച്ചെങ്കിലും മെച്ചപ്പെട്ട ഒരു അവതരണം അർഹമായിരുന്നു എന്ന് തോന്നി

Inside Llewyn Davis

Greenwich ഗ്രാമത്തിന്റെ ഒരു കോണിൽ ഒതുങ്ങി വർണങ്ങൾ മൂടി നിൽക്കുന്ന ആ ബാറിൽ നിന്നും അന്ന് വൈകിട്ടൊരു പാട്ട് ഉയർന്നു. ലോകം മുഴുവൻ പിടിച്ചു നിറുത്താൻ പോന്ന കരുതൊന്നും ഇല്ലായിരുന്നു എങ്കിലും ആ നഗരത്തിന്റെ ദുഃഖം മുഴുവൻ പേറിയ സംഗീതം പോലെ ആ വൈകുന്നേരത്തെ വിഷാദത്തിൽ ആഴ്ത്തി ആ ഗാനം. സ്വപ്‌നങ്ങൾ ഇല്ലാത്തവൻ ചേർത്ത് വച്ച ജീവിതംശങ്ങൾ ആയിരുന്നു അത്. Llewyn Davis പലപ്പോഴും മഞ്ഞു പെയ്തുറഞ്ഞ ആ നഗരത്തിലേക്ക് നോക്കി നിശ്ചലനാവാറുണ്ട്. തന്നെക്കാൾ ദുഃഖം പേറി തന്നെക്കാൾ ഏകയായി Greenwich ആ ശിശിരത്തിൽ മഞ്ഞുമൂടി നിൽക്കുന്നു. അങ്ങനുള്ള സന്ധ്യകളിൽ ആരോ ധാനം നീട്ടിയ കിടക്കയിൽ ഇരുന്നു പുതിയ സംഗീതങ്ങൾ മൂളും അയാൾ.

Ip Man

IP Man film series ചൈനയുടെ ചരിത്രങ്ങളോളം പഴകമുണ്ട് അവരുടെ Martial arts താല്പര്യങ്ങൾക്കും.മെയ്‌വഴക്കവും നൃത്തങ്ങളെ അനുസ്മരിപ്പിക്കുന്ന ചടുലമായ ചുവടുവെയ്പ്പുകളും ഒക്കെകൊണ്ട് ഒരു പോരാട്ടത്തിന്റെതിനേക്കാൾ നല്ലൊരു ആസ്വധനം ഒരുക്കാൻ കഴിയുന്നുണ്ട് ഈ അയോദ്ധനകലക്ക്.നൂറ്റാണ്ടുകൾക് ഇപ്പുറവും പുതിയ തലമുറയെ ആകർഷിക്കാനും ഈ കല നിലനിർത്തി പോരാനും സാധിച്ചിട്ടുണ്ട് എങ്കിൽ അതിനു ഓരോ കാലഘട്ടത്തിലും ഉണ്ടായ പരീക്ഷണങ്ങൾക്ക് മറുപടി ആയി അറിഞ്ഞവരും അറിയാത്തവരുമായ ഒട്ടനവധി പരിശീലക്കാരുടെയും ചരിത്രം ഉണ്ട്. 1930 ക്കളുടെ അവസാനത്തോടെ എല്ലാ കാലത്തും ലോകം കാണാറുന്ന മാറ്റങ്ങൾ ചൈനയിലെ foshen എന്ന കൊച്ചു ഗ്രാമത്തെയും ബാധിച്ചു തുടങ്ങിയിരുന്നു. Marital arts മാത്രം കൊണ്ട് തന്നെ ഒരു തിരക്കുള്ള തെരുവായി മാറിയതാണ് foshen ന്റെ കഥ.

Joyland

യുദ്ധങ്ങൾക്കും കലഹങ്ങൾക്കും അപ്പുറം പ്രണയം ഒഴുകുന്നൊരു പാകിസ്ഥാൻ. ജനനം മുതൽ മരണം വരെ ജീവിച്ചു തീർക്കാൻ തന്നിൽ തന്നെ യുദ്ധം അവശേഷിപ്പിക്കുന്ന മധ്യവർഗത്തിന്റെ ഇടയിലാണ് ആ പ്രണയം ജീവൻ തുടിക്കുന്നത് . ഹൈഡറിനു അത് കുടുംബം കല്പിച്ച അതിരു ഭേധിച്ചു biba യോട് തോന്നിയ അഭിനിവേശം ആയിരുന്നു എങ്കിൽ mumtaz നു അത് പറക്കാൻ ചിറകുകളാവുമെന്ന് കരുതിയ ഹൈഡറിനോട് ആയിരുന്നു. കരുത്തു കൂടിയ വേലികൾക്കുള്ളിൽ നിന്നപ്പോഴും അവരുടെ പ്രണയം അണപ്പൊട്ടി ഒഴുകി. ഒരുപക്ഷെ അവരുടെ സ്വാതന്ത്ര്യങ്ങൾ ആവാം പ്രണയങ്ങൾ ആയി അവരിൽ തന്നെ നിഷിപ്തമായത്. കണ്ണുകൾ കൊണ്ട് കാട്ടി കൊടുത്തതും തിരിച്ചറിഞ്ഞതും തമ്മിൽ ഒളിപ്പിക്കാൻ നോക്കുന്ന സ്വാതന്ത്ര്യം കൊതിക്കുന്ന ഈ ഉൾരൂപങ്ങൾ ആവാം.

Jurassic World Dominion

ഒരു അവധികാലത്തെ പാർക്ക്‌ കാഴ്ചകൾക്ക് അപ്പുറം മൃഗശാലയിലെ ജീവിവർഗ്ഗങ്ങൾ നമ്മുക്കൊപ്പം ഉള്ള habitat ഇൽ പെറ്റു പെരുകി ജീവിക്കുകയാണെങ്കിലോ. ജുറാസിക് വേൾഡ് പാർക്കിന്റെ പതനത്തിന് ശേഷം ലോകം ഇപ്പോൾ അങ്ങനാണ്. വെള്ളത്തിലും കരയിലും ആകാശത്തിലും മനുഷ്യനും മറ്റു ഏത് ജീവിവർഗ്ഗങ്ങൾക്കും ഒപ്പം ദിനോസറുകളും. മനുഷ്യൻ പുതിയ ആ ലോകത്തിലേക്ക് ഇണങ്ങുന്നത്തെ ഒള്ളു. ഇതേ സമയം Byosyn കമ്പനി അവരുടെ വൈക്രിതമായ പരീക്ഷണങ്ങളുടെ തിരക്കിലാണ്. ലോകത്തിലെ പുതിയ crisis എങ്ങനെ മുതലെടുക്കും എന്ന് ചിന്തിച്ചു തല പുകയ്ക്കുന്ന കോർപ്പറേറ്റ് കമ്പനി. അത് ഒരിക്കൽ കൂടി പഴയതും പുതിയതുമായ ജുറാസിക് കഥകളെ ഒന്നിപ്പിക്കാൻ വഴി തുറക്കുന്നു. അന്ന് കണ്ടതൊക്കെ പിന്നെ എത്ര recreate ചെയാൻ ശ്രമിച്ചാലും വലിയ കാര്യം ഒന്നുമുണ്ടാവില്ല.

Justice League - Warworld

കുറച്ച് കഥാപാത്രങ്ങൾ, അവരുടെ ബേസിക് stricture ഇൽ മാറ്റം വരുത്താൻ കഴിയില്ല, പക്ഷെ അവരെ ഇതുവരെ എക്സ്പീരിയൻസ് ചെയാത്തൊരു Characterisation ആയി പ്രേസേന്റ് ചെയുകയും വേണം. DC അനിമേഷൻ മൂവീസ് ഒരു വണ്ടർ ആവുന്നത് ഈ ഒരു പോയിന്റിൽ ആണ്. Warworld മൂന്ന് കഥ സന്ദർഭങ്ങൾ ആണ് പറഞ്ഞു പോകുന്നത്. മേല്പറഞ്ഞപോലെ മൂന്നിലും DC യുടെ ടോപ് ഹീറോസിനെ പ്ലേസ് ചെയ്തിരിക്കുന്നത് ഇതുവരെ കണ്ട് വന്നതിൽ നിന്നും വളരെ വിത്യാസ്തമായ ഗെറ്റപ്പിൽ. എങ്കിലും ബേസിക് traits ഈ മൂന്നു പേരിലും മൂന്നു സാഹചര്യങ്ങളിലും ഉണ്ട്. പ്ലോട്ട് ഒരു വണ്ടർ എന്നതിനേക്കാൾ പലപ്പോഴും എന്നെ അത്ഭുതപെടുത്തുന്നത് അതാണ്. കഴിഞ്ഞ കുറച്ചു പടങ്ങളിൽ ഒന്ന് ക്ഷീണിച്ചു എങ്കിലും Injustice വലിയ disappoint ആയി മാറി എങ്കിലും Warworld നല്ലൊരു തിരിച്ചുവരവാണ്, നല്ലൊരു തുടക്കവും.

Kaduva

Language : Malayalam Year : 2022 പുറത്തെരിയുന്ന ചൂടിനെക്കാൾ പൊകച്ചിൽ ഞായറാഴ്ച കുർബാന കഴിഞ്ഞു എടമറ്റം പള്ളിക്കുള്ളിൽ നടക്കുവാണ്. ഏലമ്മ പള്ളിക്ക് കൊടുത്ത ഒരു പിയാനോ ആണ് ചൂടുപ്പിടിച്ച ചർച്ചാ വിഷയം. ഒരു പിയനോക്ക് എന്നാടാ ഉവ്വേ ഇതിനുമാത്രം ചർച്ച എന്ന് തോന്നിയെങ്കിൽ വാക്കും നോക്കും അളന്നു കുറുക്കി തൊടുക്കുന്ന ആ നാട്ടുകാർക്ക് എന്തും ഒരു പ്രശ്നം ആവാം. കുശുകുശുപ്പുകൾക്കിടയിൽ അവൻ അവിടെ എഴുനേറ്റ് നിന്ന് വെട്ടിയൊരുക്കിയ മീശ ഒന്നുകൂടി പിരിച്ചു മേളിലേക്ക് കയറ്റി കസവുമുണ്ടിന്റെ അറ്റം പിടിച്ചു അവസാന വാക്ക് പറഞ്ഞു. കടുവാകുന്നേൽ കുര്യച്ഛൻ എന്ന തന്റെടിയുടെ വാക്ക്. പള്ളിക്കിട്ട ആദ്യത്തെ തറക്കല്ലിനെക്കാൾ ഉറപ്പുണ്ടായിരുന്നു ആ വാക്കുകൾക്.

Mahaveeryar

Fragments of dreams, സ്വപ്നങ്ങളുടെ ശകലങ്ങൾ. അതു ചേർത്തുവച്ചാണ് കാലമാറിയാതെ ലോകമറിയാതെ അയാളുടെ സ്വപ്നങ്ങളുടെ മതിലുകൾ ഭേധിച്ചുള്ള യാത്രകൾ. ഇന്നിനെയും ഇന്നലയെയും സത്യത്തിനെയും അസത്യത്തിനെയും നീതിയെയും അനീതിയെയും യഥാർദ്യത്തെയും അയാഥാർദ്യത്തെയും മറികടന്നു അഞ്ചാം മാനതലങ്ങളിൽ നിന്നുള്ള അയാളുടെ കാഴ്ചകളിലേക്ക് . അർദ്ധങ്ങളും വ്യാഖ്യാനങ്ങളും കൊണ്ടു നിർവചിക്കാൻ കഴിയാത്ത ലോകത്ത് ജീവിക്കുന്ന അയാളിലേക്ക് ഇറങ്ങാൻ വാസ്തവികാത്വതെ നിഷ്കരുണം ഉടച്ചു പുറത്ത് വന്നേ മതിയാവു, അല്ലാത്ത പക്ഷം കേവലം ഭ്രാന്തമാണ്, ആൽത്തറയിൽ ആകാശം നോക്കി ഹുക്കയുടെ പുകമറയിൽ ഉന്മാദം പുലമ്പുന്ന അർദ്ധനഗ്നനെ പോലെ ഭ്രാന്തമാണ് മഹാവീര്യർ. നടന്നു നടന്നു നടന്നു ശ്രെഷ്ടികപ്പെട്ട പാതയിൽനിന്നും വഴിമാറി സഞ്ചരിച്ചു നോക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ട്, എന്നാൽ ആ വഴിയുടെ അസ്ത്വിതതെ ചോദ്യം ചെയുന്ന ചിത്രങ്ങൾ ആയാലോ?

Ninja Assassin

ഇരുൾ നിറഞ്ഞ ഇടവഴികളിൽ മരണത്തിന്റെ ദൂതുമായി അവർ മറഞ്ഞിരിപ്പുണ്ട്. വെളിച്ചം മങ്ങി തുടങ്ങുമ്പോൾ ഇളം കാറ്റിനെക്കാൾ മൃദുലമായി ജീവിൻ എടുത്ത് ഇരുളിൽ തന്നെ ലയിക്കുന്ന Ninjas. അവർക്കെതിരെ ആണ് raizo യുടെ പോരാട്ടം. ചെറുപ്പം മുതൽക്കേ അവൻ പറഞ്ഞു അനുഭവിച്ചു പഠിച്ച ആ തത്വങ്ങൾക് എതിരെ. ഇരുട്ടിന്റെ നിയമങ്ങളെ ഓരോ നിമിഷവും ഭയക്കണം, സ്വന്തം നിഴൽ പോലും ജീവനെടുക്കാൻ പായുന്ന അസ്ത്രമായി മാറുന്നത് എപ്പോഴെന്ന് പ്രവചിക്കാൻ കഴിയില്ല. അവർക്കെതിരെ ഉള്ള അവന്റെ പോരാട്ടം ഇരുട്ടിലെ വെളിച്ചം ആവാൻ അല്ല, മനുഷ്യൻ ആണെന്ന തിരിച്ചറിവ് അവളിലൂടെ അവനിലേക്ക് പകർന്നത് കൊണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടുമുതൽ ജപ്പാൻ സാക്ഷ്യം വഹിച്ച പോരാളികൾ ആണ് ninjas.

Nope

ചിലപ്പോഴൊക്കെ പടിഞ്ഞാറ് എരിഞ്ഞമരുന്ന ചൂടിനേക്കാൾ കാഠിന്യത്തിൽ തന്റെ ഉള്ള് എരിയുന്നത് പോലെ OJ ക്ക് തോന്നാറുണ്ട്. അപ്പൻ മരിച്ചു കഴിഞ്ഞു കാലുറപ്പിക്കാൻ പാടു പെടുമ്പോഴും അയാൾ കൂട്ടി ചേർത്തത് ഒക്കെയും തത്കാലികമായി എങ്കിലും കൈവിട്ടു കളയേണ്ടി വന്നു ആ മകന്. സ്വപ്നങ്ങളുടെ എതിർ ദിശയിൽ ജീവിതം സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് വറ്റി വരണ്ട ആ കുന്നിൻ ചെരുവിൽ ഒരു അത്ഭുത രഹസ്യം അയാൾ കണ്ടെത്തുന്നത്. അത് എങ്ങനെ പൈസ ആക്കാം എന്ന ഐഡിയ OJ ക്ക് സമ്മാനിക്കുന്നത് അയാളുടെ പെങ്ങളാണ്. അങ്ങനെ അവർ രണ്ടും ആ അത്ഭുതത്തെ സത്യമാക്കാൻ ഉള്ള തത്രപ്പാടുകൾ തുടങ്ങുന്നു. പക്ഷെ കാഴ്ചകൾക്കു അപ്പുറം മനുഷ്യന് കൈയിൽ ഒതുക്കാൻ കഴിയാത്ത ചില രഹസ്യങ്ങൾക്ക് മുന്നിൽ ആയിരുന്നു അവർ അകപ്പെട്ട് പോയത്.

One Day

Language : Thai Year : 2016 മഞ്ഞു വീണു തണുത്തു മരവിച്ച ആ രാത്രിയിൽ ഞാൻ കരുതിയ ചങ്കിലെ ചൂടിനോട് ചേർന്ന് നിന്ന് അവൾ ചോദിച്ചു നാളത്തെ സൂര്യോദയത്തിൽ ഓർമ്മകൾ പോലും ഉരുക്കി ഒലിചില്ലണ്ടാവുമ്പോൾ ഈ മഞ്ഞു കൊട്ടാരം കെട്ടിഉയർത്തിയവന്റെ മനസ്സിൽ അവശേഷിക്കുന്നത് എന്താവുമെന്ന്. അതിനുള്ള ഉത്തരം അവൾക് ലഭിച്ചില്ല എങ്കിലും ചേർതു നിറുത്തിയ എന്റെ ഹൃദയം ആ മുറിവ് മറച്ചു പിടിക്കാൻ നന്നേ പാടുപെട്ടു. ഇങ്ങനൊരു ചോദ്യം ഏറ്റുവാങ്ങാൻ ഈ ലോകത്തിൽ ഇന്ന് ഏറ്റവും അർഹൻ ഞാനാണെന്ന് എനിക്ക് തോന്നിപോയി. ഇപ്പോഴും മഞ്ഞു മൂടിയ കുന്നിൻ ചെരുവിൽ ആഗ്രഹങ്ങൾക് സാക്ഷിയായ ആ മണി മുഴക്കം എന്റെ ചിന്തകളിൽ നിർത്താതെ മുഴങ്ങുന്നുണ്ട്.

Operation Fortune - Ruse de Guerre

Orson. ബ്രിട്ടീഷ് ടോപ് ലീഗിൽ ഇറങ്ങി കളിക്കുന്ന spy ലിസ്റ്റിൽ ഒന്നാമൻ. അനുനയിപ്പിച്ചു എടുക്കുക കുറച്ചു പാടായത് കൊണ്ട് മാത്രം ഗവണ്മെന്റ് പോലും orson നെ ഒരു ടാസ്ക് ഏല്പിക്കാൻ അല്പം മടിക്കും. അങ്ങനിരികെ ആണ് പുതിയൊരു assignment Nathan Jasmine ന്റെ കൈകളിൽ എത്തുന്നത്. രണ്ടാമതൊന്നും ആലോചിക്കാതെ അയാളുടെ ആദ്യത്തെ ചോയ്സ് Orson ആയിരുന്നു. കൂട്ടിനു പുതിയ ഒരു ടീമും. മോഷണം പോയൊരു ബോക്സ്‌ തിരിച്ചു എടുത്തു ഏല്പിക്കുക. ഇതേ ലക്ഷ്യം വച്ച് മറ്റൊരു ഏജന്റും ഗ്യാങ്ങും ആൾറെഡി അതിന് പിന്നാലെ ഉണ്ട്. മോഷ്ടിച്ചതാര്, മോഷ്ടിച്ചത് എന്ത്, മോഷണത്തിന്റെ ലക്ഷ്യം ഈ ചോദ്യങ്ങൾക് ഉത്തരം തേടുന്നതിനൊപ്പം അവർക്കിടയിൽ അത് കണ്ടെത്താൻ ഒരു competition നും ആരംഭിക്കുന്നു.

Oppenheimer

പടിഞ്ഞാറുദിച്ച രണ്ടാം സൂര്യന്റെ പുതിയ ലോകം ആഘോഷമാക്കുകയായിരുന്നു അന്ന് അമേരിക്ക. തെരുവുകളിൽ പള്ളിമണികൾക്കൊപ്പം അയാളുടെ പേരും പ്രാർത്ഥന പോലെ മുഴങ്ങി. ഹിരോഷിമയിലും നാഗസാകിയിലും ഉരുകുവീണ കണ്ണീരിന്റെ ചൂടിൽ തെളിയിച്ചെടുത്ത സമാധാനത്തിന്റെ മെഴുകുതിരി വെട്ടം കൊണ്ട് ആ രാത്രി ഉറങ്ങിയില്ല അമേരിക്ക, പേപ്പറിൽ പകർത്തിയ അക്ഷരങ്ങൾ ചോരയായി തന്റെ കൈയിൽ പടരുന്നത് കണ്ട് അയാളും. Oppenheimer, Father of the Atomic bomb. ജന്മം കൊടുത്ത മരണത്തെ ഓർത്തു അഭിമാനമോ പശ്ചാത്താപമോ എന്നറിയാതെ ഉഴലുകയായിരുന്നു അയാൾ. ഉള്ളിൽ ഉണ്ടാവുന്ന അറിവിന്റെ വിസ്‌ഫോടനങ്ങളെ സിദ്ധാന്തങ്ങൾ ആയി രൂപം വല്പിച്ചു തുടങ്ങിയപ്പോൾ അയാൾ കണ്ട സ്വപ്‌നങ്ങൾ ഒരുപക്ഷെ ഇതൊക്കെ തന്നെ ആവും. ലോകരാഷ്ട്രങ്ങൾക് മുന്നിൽ തങ്ങളുടെ പ്രൗഡിയായി ചേർത്ത് വായിക്കുന്ന ഈ ശക്തിപ്രകടനത്തിന് തലപ്പത്തു ദൈവമായി പ്രതിഷ്ടികപ്പെടുമ്പോഴും Oppenheimer തൊട്ട നേട്ടങ്ങൾക് ഒരു സൂര്യനേക്കാൾ തിളയ്ക്കുന്ന പൊള്ളൽ ആണ്.

Paappan

സംശയത്തിന്റെ മുനയിൽ നിൽക്കുന്ന ടൈറ്റിൽ ക്യാരക്ടർ ഉൾപ്പെടെ ഉള്ള കഥാപാത്രങ്ങൾ, നായകനെ ഹണ്ട് ചെയുന്ന ഒരു ഫ്ലാഷ്ബാക്ക്, അർദ്ധ സത്യങ്ങളും അപൂർണകഥകളും കാണിക്കുന്ന ആദ്യപകുതി, അതിനെല്ലാം ഉത്തരമായി കഥയുടെ ചുരുൾ അഴിച്ചു വില്ലനിലേക്കും വില്ലന്റെ ജീവിതത്തിലേക്കുമുള്ള തുടർച്ച. ഇത്തരം ഒരു template ഇൽ ഒരുങ്ങിയ ചിത്രങ്ങൾ ധാരാളമാണ് മലയാളത്തിൽ. അവസാനമായി വന്ന 21 Grams വരെ. ജോഷിക്ക് കൂടുതൽ apt ആയി തോന്നിയത് കൊണ്ടാണോ വലിയ റിസ്ക് എടുക്കേണ്ട എന്നുള്ള കോൺഫിഡൻസിൽ ആണോ പാപ്പനും ആ ഒരു അച്ചിൽ വാർത്ത പ്രോഡക്റ്റ് ആണ്. ഒരു trauma ക്ക് ശേഷം career ഉപേക്ഷിച്ചു പോകുന്ന പാപ്പൻ എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന എബ്രഹാം മാത്യു മാത്തൻ.

Pee Mak

Language : Thai Year : 2013 പണ്ട് പണ്ട് വളരെ പണ്ട് സാമുദ്രങ്ങൾക്കപ്പുറം തായ്‌ലൻഡിലെ ഒരു ഗ്രാമം. അപരിഷകൃതരായ ആ ഗ്രാമവാസികളുടെ ഇടയിൽ യുദ്ധത്തിൽ പോയ ഭർത്താവിന്റെ മടങ്ങിവരവും കാത്ത് നിറവയറുമായി സുന്ദരിയായ ഒരു യുവതി താമസിച്ചിരുന്നു. നിലാവുള്ള രാത്രികളിൽ ആ കടവിൽ അവൾ എന്നും ചെന്നിരിക്കും, തന്റെ പ്രിയതമന്റെ വള്ളവും പ്രതീക്ഷിച്ചു. യുദ്ധം കൊടുംമ്പിരി കൊണ്ട് നിൽക്കുന്ന സമയം. യുദ്ധമുഖത് ആണെങ്കിലും മാക്കിന്റെ മനസ്സ് നിറയെ അവളാണ്. മരണത്തെ മുന്നിൽ കണ്ടപ്പോഴും അവൻ പിടിച്ചു നിന്നത് അവളിലേക്ക് എത്താനുള്ള ആഗ്രഹം കൊണ്ടാണ്. അങ്ങനെ ആ ദിനം വന്നു. അവനും അവന്റ പ്രിയപ്പെട്ട നാല് കൂട്ടുകാരും കൂടി വീട്ടിലേക്ക് പുറപ്പെട്ടു.

Presumed Innocent

നിയമങ്ങൾക് ഒപ്പം നിന്ന് വാദിക്കുമ്പോൾ ചിലപ്പോഴെങ്കിലും റസ്റ്റി സ്വയം ഡിഫെൻസ് attorney ആയി സങ്കല്പിച്ചു നോക്കാറുണ്ട്. നിയമത്തിന്റെ വിടവുകളിൽ കൂടി പ്രതിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന വക്കീലന്മാരുടെ കുത്തന്ത്രങ്ങൾ മുൻകൂട്ടി ഗ്രഹിക്കാൻ ഉള്ളൊരു ട്രിക് ആയി ആണ് പലപ്പോഴും അയാൾ അങ്ങനെ ചിന്തിക്കുക. എന്നാൽ ഒരിക്കലും പ്രതികൂവണ്ടി ഒരുകിയിരിക്കുന്ന കസരയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇരിക്കേണ്ടി വരുമെന്ന് അയാൾ സ്വപ്നത്തിൽ പോലും ഓർത്തിട്ടുണ്ടാവില്ല. പക്ഷെ പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴയിൽ നനഞ്ഞു മരവിച്ച ഒരു പാതയായിരുന്നു കാലം അയാൾക് മുന്നിൽ തുറന്നത്. ഒരിക്കൽ താൻ കൂടെ നിന്നതൊക്കെയും നിനയമത്തിന്റെ അതെ ത്രാസിൽ തനിക്കെതിരെ തൂകുന്നു. നിരപരാധിതം തെളിയിക്കാനുള്ള റസ്റ്റിയുടെ യാത്രയ്ക്കൊപ്പം അയാളുടെ ഇമോഷൻസിലെകൊള്ള ഒരു തിരനോട്ടം കൂടിയാണ് Presumed Innocent.

Prey

മനുഷ്യന്റെ ശരീരഘടന വേട്ടയാടുന്നതിന് പ്രാപ്തമായവ അല്ലായിരുന്നു. കടിച് കീറാൻ വലിയ പല്ലുകളോ ഇരയെകാൾ വേഗം പായാനുള്ള കാലുകളോ ആഴത്തിൽ മുറിവേല്പിക്കാൻ പോന്ന നഖങ്ങളോ അവനുണ്ടായിരുന്നില്ല. പക്ഷെ ചിന്തകൾ അവൻ ആയുധമാക്കി, കരയിലും കടലിലും ആകാശത്തും അവൻ വേട്ടയ്ക്കിറങ്ങി. അവന്റ ചുറ്റുപാടുകളെ അവനു പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തി. അത് ചരിത്രം. പക്ഷെ വേട്ടയാടലിന്റെ ഈ ചരിത്രം ആവർത്തിച്ചുകൊണ്ടേ ഇരിക്കും. Naru തന്റെ ചേട്ടനോപ്പം വെട്ടയ്ക് പോകുന്ന ആഗ്രഹങ്ങൾചെറുപ്പം തൊട്ടേ മനസ്സിൽ വളർത്തിയവളാണ്. കാത്തു കാത്തിരുന്നു ഒരിക്കൽ അവൾക് അവസരം വന്നു. പക്ഷെ അന്ന് വേട്ടക്കാരെ പിടിക്കാൻ ആ കാട്ടിൽ മറ്റൊരു വേട്ടക്കാരൻ ഇറങ്ങിയിരുന്നു. ഇത്തവണയും പ്രകൃതി ഒരിക്കൽ കൂടെ അതിനായ് കളം ഒരുകുകയാണ്, ഇരയെയും വേട്ടക്കാരനെയും തീരുമാനിക്കുന്ന കാടിന്റെ ആ മരണകളിക്കായി.

PS-1

പൊന്നിനദിയുടെ തീരങ്ങളിൽ തട്ടി തിരികെ പോകുന്ന ഓളങ്ങളിലേക്ക് ഒന്ന് കാതോർത്താൽ സെന്തമിഴിൽ പാടി തീർത്തൊരു സംഗീതം കേൾക്കാം. പാണനു പകരം ആ ഓളങ്ങൾ പാടിയ ചോളരുടെ ചരിതം. അധികാരത്തിന്റെ ലഹരി കൊടുത്ത മത്തിൽ ആടി തിമിർത്തവർ, ചോരക്കൊണ്ട് ചോളസാമ്രാജ്യത്തിന്റെ അതിരുകൾ വരച്ചവർ, ജീവൻ കൊടുത്തവർ, ജീവൻ എടുത്തവർ അങ്ങനെ അമർത്യരായവരുടെ ജീവനുകൾ കൊണ്ട് ആഴ്‌നിറങ്ങിയെങ്കിലും തലയറ്റു വീണ ഒരു സാമ്രാജ്യത്തിന്റ എഴുത്തപ്പെട്ട കാവ്യം. പിടിച്ചെടുത്ത നാട്ടുരാജ്യങ്ങളോ അരിഞ്ഞു വീഴ്ത്തിയ ശത്രുവിന്റെ ശിരസുകളോ പറഞ്ഞു പഴക്കം തേടുന്ന കഥകൾ അല്ല, പ്രണയവും ചതിയും അധികാരദാഹവും ഇഴച്ചേർന്നു ഒഴുകുമ്പോൾ ജീവൻ വയ്ക്കുന്ന, യുദ്ധത്തേക്കാൾ വലിയ സംഘർഷങ്ങളുമായി തന്നിലേക്ക് ചുരുങ്ങുന്ന കുറച്ചു മനുഷ്യരുടെ കഥയാണിത്.

Puss in Boots - The Last Wish

“മരണത്തിന്റെ മുഖത്ത് നോക്കി ഞാൻ ചിരിക്കും” പ്രൗഡമായ തന്റെ സ്വരത്തിൽ ബലിഷ്ടമായ ഈ വാക്കുകൾ പറയുമ്പോളും Puss in Boots ഓർത്തിരുന്നില്ല ഒരിക്കൽ മരണം ഭയമായി തന്നിൽ വളരുമെന്ന്. തന്നെ തേടി എത്തുന്ന മരണം എന്ന തിരിച്ചറിവിന്റെ യുദ്ധഭൂമിയിൽ നിന്നും ആ വീരൻ തന്റെ ആയുധങ്ങളും അഹങ്കാരങ്ങളും ഉപേക്ഷിച്ചു ഓടുകയാണ്. എട്ടു ജന്മങ്ങൾക് കൊടുക്കാത്ത എന്തോ ഒരു വില അവസാനത്തെ ഈ ഒരു ജന്മത്തിന് കൊടുത്തുകൊണ്ട്. ധീരനിൽ നിന്നും ഭീരുവിലേക്കുള്ള യാത്ര അവിടം മുതൽ തുടങ്ങുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു മരണത്തിന്റെ ഭയവും പേറി ഇരുണ്ട രാത്രികളും വിരസമാർന്ന പകലുകളും അയാൾ തള്ളി നിക്കി, ജീവിക്കാനുള്ള വെളിച്ചം അങ്ങ് ദൂരേ എവിടെയോ തനിക്കുവേണ്ടി തെളിഞ് തുടങ്ങി എന്ന പ്രതീക്ഷയിൽ…

Rorschach

വെളുത്ത ക്യാൻവാസിൽ പടർന്ന കറുപ്പായിരുന്നു ആ ഗ്രാമത്തിലെ കഥാപാത്രങ്ങൾ. ആദ്യ കാഴ്ച്ചയിൽ ലളിതമായി,കാണും തോറും സങ്കീർണമായി മാറുന്ന inkblots. കാട് കയറി അവിടേക്ക് എത്തുമ്പോൾ ഭ്രാന്തമായ തന്റെ ലോകവുമായി ഏറെ സാമ്യതകൾ തോന്നി ലൂക് ആന്റണിക്ക്. അയാളുടെ ലോകം, അത് അയാളുടെ ഭ്രാന്തിന്റെ ലഹരി നിർമിച്ചതാണ്. മരിച്ചതും ജീവിക്കുന്നതുമായ ഓർമകളെ കുഴിച്ചിട്ട് നിറങ്ങളുടെ ആഭാവത്തിൽ അയാൾ അകപ്പെട്ടു പോയൊരു ഭ്രാന്തലയം ആണ് ആ ലോകം. പ്രതികാരതിനേക്കാൾ അയാൾ ആസ്വദിച്ചത്, ചേർത്ത് പിടിച്ചത് ആ ഭ്രാന്തിനെ ആണ്. ആ കറുപ്പ് ആ താഴ്‌വരയുടെ പകലിനെ പോലും മൂടി തുടങ്ങിയിരുന്നു, നിശീതമായ ആ ഇരുട്ടിൽ ഭ്രാന്തമായ ചില അലർച്ചകൾ മിന്നി മറഞ്ഞു. ലൂക് അയാളുടെ കാഴ്ചകൾക് ചോര മണക്കുന്ന ഒരു ചിരി സമ്മാനിച്ചു അവിടെത്തന്നെ ഇരുന്നു.

Ruby Sparks

ആദ്യം അവൾ വന്നത് കാൽവിന്റെ സ്വപ്നത്തിലാണ്. ടൈപ്പ്റൈറ്റെറിനു മുന്നിൽ ചിന്തകൾക്കൊണ്ട് കെട്ട് കൂടിയ അലസത കാരണം അക്ഷരങ്ങൾ കൈയൊഴിഞ്ഞ ഒരു വെള്ളാപേപ്പറും ആയിരുന്ന അവന്റ കൈകൾ ചലിച്ചു തുടങ്ങിയത് ആ സ്വപ്‌നങ്ങൾ കൊണ്ടാണ്. ജീവനുള്ള സ്വപ്നങ്ങളിലേക്ക് അവൻ തെളിച്ച പാത ആയിരുന്നു ആ അക്ഷരങ്ങൾ. പതിയെ അവനും ആ സ്വപ്നങ്ങളിൽ ജീവിച്ചു തുടങ്ങി. ആവന്റെ ചിന്തകളിൽ നിന്നും ശ്രെഷ്ടിച്ചെടുത്ത ആ പ്രണയം ഒരുപക്ഷെ അവനെക്കാൾ സ്വാതന്ത്ര്യ ആയിരുന്നു. എണ്ണി ഒതുകാവുന്ന ജീവിതകാലങ്ങളിൽ എപ്പോഴോ വന്ന് പോകുന്ന പ്രണയമെന്ന മായാജാലത്തിന്റെ കഥ അവനിലൂടെയും മുന്നോട്ട് പോകുന്നു, പൂർണമായി മനസിലാക്കാൻ നിന്നുകൊടുക്കാതെ അങ്ങനെ… പ്രണയത്തെ ഏറ്റവും കൂടുതൽ ചൂഷണം ചെയുന്നത് എഴുത്തുകാർ ആണെന്നതാണ് എന്റെ ഒരു കാഴ്ചപ്പാട്.

See How They Run

1950കളുടെ മധ്യത്തിൽ ലണ്ടൻ തെരുവിലെ ഒരു രാത്രി. Agatha Christie യുടെ mousetrap എന്ന നാടകം അതിന്റെ ഏറ്റവും ക്രൂഷ്യൽ പാർട്ടിലേക്ക് കിടക്കുകയാണ്. murder investigation തെളിയിച്ചു കഥാപാത്രങ്ങൾ അരങ്ങോഴിയുമ്പോൾ പിന്നിൽ ഷോയുടെ നൂറമത്തെ പ്രകടനത്തിന്റെ ആഘോഷങ്ങൾ ഒരുങ്ങുന്നു. വൈകി ഉറങ്ങാൻ തുനിഞ്ഞ ആ രാത്രിയിൽ അവിടൊരു കൊലപാതകം നടക്കുന്നു. സ്റ്റേജിന്റെ ഒത്ത നടുക്ക് ബോഡി ഉപേക്ഷിച് കൊലയാളി mystery ബോക്സ്‌ തുറന്ന് ഇരുട്ടിൽ മറഞ്ഞു. Inspector Stoppard കേസിന്റെ അന്വഷണം ഏറ്റെടുത്തു. കൂട്ടിനു constable stalker ഉം. ആ സ്റ്റേജ് ഷോയെക്കാൾ ഞെട്ടിപ്പിക്കുന്ന വഴിതിരിവുകൾ ആണ് അവർക്കുമുന്നിൽ എന്ന് അറിഞ്ഞോണ്ട് തന്നെ. മനോഹരമായ ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു wes Anderson സ്റ്റൈലിൽ ഒരു murder mystery കഥ.

Shazam - Fury Of The Gods (2023)

ആരും ഇല്ലാത്തവൻ. ഒരിക്കൽ ആ തോന്നൽ കൂടെ കൂടിയപ്പോൾ തനിക്ക് നേരെ നീട്ടിയ കരങ്ങളിൽ മുറുകെ പിടിച്ചു അവൻ ആ വീട്ടിലേക്ക് കയറി വന്നത്. ജീവിതത്തിൽ അന്നുവരെ അനുഭവിക്കാത്തൊരു തൃപ്തി അവനു വന്ന് തുടങ്ങിയിരുന്നു. ബന്ധങ്ങൾ, പതുക്കെ അവന്റെ ജീവിതം ആ ബന്ധങ്ങൾ മാത്രമായി. പക്ഷെ കാലം എന്നത് മാറ്റം എന്നതിന്റെയും രൂപമാണ്. പതിയെ അത് ഓരോരുത്തരിലേക്കും വരും. ഇഷ്ടങ്ങൾ മാറും, സ്വപ്നങ്ങളും. അങ്ങനെ സ്വപ്‌നങ്ങൾ തേടി പോകുന്നവരെ ഒരുമിച്ച് നിറുത്താനുള്ള ഒരു പതിനേഴു വയസുകാരന്റെ ശ്രമം. പൊട്ടിയ പട്ടം പോലെ shazam fury of the gods യാത്ര തുടങ്ങുന്നത് അവിടെനിന്നാണ്. പല രീതിയിൽ അഭിപ്രായങ്ങൾ കണ്ടിരുന്നു എങ്കിലും എന്നെ സംബന്ധിച്ച് ഏറെ attachment തോന്നിയൊരു സിനിമ ആണ് Shazam.

Sisu

ഈ കഥ എങ്ങനെ തുടങ്ങുമെന്ന് നിങ്ങൾക്കറിയാം, എങ്ങനെ മുന്നോട്ട് പോകുമെന്നും അറിയാം. പക്ഷെ വന്നിരിക്കുന്നത് ഒരു അമർത്യനായ ലെജൻഡിനെ അറിയാനാണ്. Finnish ആർമി Koschei എന്ന് ഓമനപേരിട്ടു വിളിച്ച ഒരു ഐതീഹ്യത്തിന്റെ രൂപം അടുത്തു കാണാൻ. മുന്നിൽ മരണം കണ്ട് യാത്ര തുടർന്ന ജർമൻ സൈനീകർ പോലും ആ കണ്ണുകൾക്ക് മുന്നിൽ പകച്ചു നിന്നു. നര ബാധിച്ചു ഏകാന്തതയിലേക്ക് ഒതുങ്ങി എങ്കിലും അയാൾക് വേണ്ടപ്പെട്ടത് നഷ്ടമായാൽ അയാൾ ഇറങ്ങും, മരണത്തിനു പോലും പിടികൊടുക്കാതെ ചോരക്കൊണ്ട് തിരിച്ചു പിടിക്കാൻ. ഏറെ പഴക്കം ഉണ്ടെങ്കിലും ജോൺ വികിന്റെ വരവോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടിയൊരു template, ഈ അവതരണത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറിയവയും നിരാശപ്പെടുത്തിയിട്ടില്ല, ഇതും.

Spider-Man -Across the Spider-Verse

വളർച്ചയുടെ ഘട്ടങ്ങൾ Spiderman ആയി ആസ്വദിച്ചു മുന്നോട്ട് നീങ്ങുകയാണ് Miles Morales ന്റെ ജീവിതം. Brooklyn ന്റെ സ്വന്തം neighborhood ഹീറോ ആയി കാലം പതിയെ മുന്നോട്ട് നീങ്ങുമ്പോൾ ആണ് യൂണിവേഴ്‌സുകൾ താണ്ടി ഒരു വിളി എത്തുന്നത്. Gwen Stacy, മനസ്സിൽ അങ്ങനെ പെട്ടെന്നൊന്നും മായിക്കാൻ കഴിയാതെ കിടക്കുന്ന മുഖം. പക്ഷെ തിരിച്ചു വന്നത് അവനെ തെലൊന്ന് അൽബുദ്ധപ്പെടുത്തി. അവൾക്കും മാറ്റങ്ങൾ ഉണ്ട്. ചിലത് പ്രകടമാണ്, പക്ഷെ ചിലതിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നു. അവളെ തേടി ഇറങ്ങുമ്പോൾ അവനു മുന്നിലേക്ക് മറ്റൊരു വാതിൽ കൂടി തുറക്കുകയാണ്, അതുവരെ കണ്ടതും അറിഞ്ഞതും ഒക്കെ അവിശ്വസനീയം ആക്കുന്ന മറ്റൊരു ലോകത്തിലേക്ക് ഉള്ള വാതിൽ.

State of Play

എല്ലാം തകർന്നടിഞ്ഞു കാളിച്ചുവട്ടിലെ മണ്ണും ഒലിച്ചു തുടങ്ങിയപ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കാതെ അവൻ ആ വാതിലിൽ മുട്ടി. ഓർമ വച്ചപ്പോൾ മുതൽ തുടങ്ങിയ സൗഹൃദം. അവസാനം കണ്ടപ്പോൾ ശപിച്ചു പിരിഞ്ഞു എങ്കിലും ആ വാതിൽ അവനു മുന്നിൽ തുറക്കുമെന്ന് Stephen Collins നു ഉറപ്പുണ്ടായിരുന്നു. Cal McAffrey എന്ന ജേർണയലിസ്റ്റ് ഇറങ്ങുകയാണ്, തന്റെ കൂട്ടുകാരന്റെ കഴുത്തിൽ കുരുങ്ങിയ ആ കെട്ടാഴിക്കാൻ വേണ്ടി, സത്യം തേടി. എതിരിൽ ആരൊക്കെ വന്നാലും അയാൾ അത് കണ്ടെത്തുക തന്നെ ചെയ്യും.. പലപ്പോഴും പറഞിട്ടുള്ളതാണേലും ഒരു കുറ്റന്വഷണസിനിമയെ ഏറ്റവും ഭംഗി ആയി കാണാൻ കഴിയുന്നത് അതിന്റെ ക്ലൈമാക്സിൽ ഒളിപ്പിച്ചിരിക്കുന്ന വഴിതിരിവ് കൊണ്ട് മാത്രമല്ല, ആ അന്വഷണത്തിന്റ യാത്രകൊണ്ട് കൂടി ആണ് എന്നതിനെ ഊട്ടി ഉറപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി ആണ് State of Play.

Suzume

നാളെ എന്ന സ്വപ്നവും പേറി ഉണർന്നവരാണ് അവർ. ആർക്കൊക്കെയോ പ്രിയപ്പെട്ടവർ, ആരെയൊക്കെയോ നെഞ്ചിൽ ചേർത്ത് ചുമ്മന്നവർ. സ്വപ്നങ്ങളെ ബാക്കി വച്ചു അവരുടെ ജീവൻ കവർന്നപ്പോൾ അവിടങ്ങൾ സ്വപ്നങ്ങളുടെ കുഴിമാടങ്ങൾ ആയി. ജീവൻ അവശേഷിച്ചവർ ഓർമ്മകളുടെ വേദനയും പേറി മരണം കാത്തിരുന്നു. സന്തോഷമായാലും സങ്കടമായലും ജീവിതം അതാണെന്ന് അറിഞ്ഞു ജീവിക്കുമ്പോഴാവും ഇത്തരം ദുരന്തങ്ങളുടെ രംഗപ്രവേശം. അങ്ങനൊന്നിൽ അമ്മയെ നഷ്ടപെട്ട വേദനയേ കൂട്ടുപിടിച്ചു പതിനൊന്നു വർഷം താണ്ടിയവൾ ആണ് Suzume. സാധാരണ ജീവിതത്തിന്റെ ഒഴുകിൽ മുന്നിലേക്ക് നീങ്ങിയ അവൾ ആകസ്മികമായി Souta Munkata എന്ന ചെറുപ്പകാരനെ കണ്ട് മുട്ടുന്നത്. കാലം ഒരുകി വച്ചത് പോലെ അവൾ ആ നിഗൂഢതകൾ നിറഞ്ഞ ചെറുപ്പകാരനിലേക്ക് ആകർഷികപെടുന്നു.

The Covenant

മരിച്ചിട്ടില്ല,, പക്ഷെ പാതി തുറന്ന കണ്ണിൽകൂടി അവനു മരണത്തെയും അഹമദിനെയും ഒരുമിച്ചു കാണാം. കണ്ണുകളും പതിയെ മരണം കൊതിച്ചു തുടങ്ങിയിരിക്കുന്നു. ആരാണവൻ, മിലിറ്ററി ക്യാമ്പിൽ ഒരു translator ന്റെ ആവശ്യം ഒന്നുകൊണ്ടു മാത്രം കൂടെ കൂട്ടിയവൻ. അഹമ്മദിനെ കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നില്ല ജോൺ. പക്ഷെ ഇപ്പോൾ തന്റെ ജീവനും പേറി അവൻ നടക്കുകയാണ്, തിരിച്ചു എത്തിക്കും എന്നൊരു വാക്കിനു വേണ്ടി മാത്രം. മരണത്തിൽ നിന്ന് പോലും തന്നെ പറിച്ചെടുക്കാൻ അവന്റെ കരങ്ങൾക് കരുതുണ്ട് എന്ന് തോന്നി ജോണിനു പലപ്പോഴും. ദാഹവും വിശപ്പും അഹമ്മദിന്റെ കാലുകളെ ഇടറിക്കുന്നുണ്ട്, ചുമലിൽ താങ്ങിയ ഭാരവും കഠിനമായ വെയിലും അവനെ തളർത്തി കളയുന്നുണ്ട്. പക്ഷെ അയാൾ മുന്നിലേക്ക് ആയുകയാണ്, ബാക്കി ആയ അവസാന ശ്വാസവും എടുത്ത്.

The Fablemans

ക്രിസ്മസ് അടുത്തു. New Jersey ഇൽ അന്ന് നന്നായി മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. ആ രാത്രി ആണ് Sammy അച്ഛന്റെയും അമ്മയുടെയും കൈയിൽ തൂങ്ങി സിനിമയുടെ മാന്ത്രികം കാണാൻ പോകുന്നത്. പേടിയോടെ തീയേറ്ററിനുളിലേക്ക് കയറി എങ്കിലും കുഞ്ഞു sammy യുടെ കണ്ണുകൾ ഓരോ നിമിഷം കഴിയും തോറും വിടർന്നു. ആ സിനിമയിൽ അവന്റെ അത്ഭുതപ്പെടുത്തിയ ഒരു ഭാഗം ഉണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ആ കുഞ്ഞു മനസ്സിൽ ആ സീൻ പല വാർത്തി ആവർത്തിക്കപ്പെട്ടു. അങ്ങനെ ആ ചെറിയ വയസിൽ Sammy യുടെ സിനിമയുടെ സ്വപ്നങ്ങളിലേക്കുള്ള വാതിൽ തുറക്കുകയാണ്. Sammy യുടെ ചെറിയ മാജിക്കുകൾ പകർത്താൻ അവനോരു ക്യാമറ ആയി, ഒന്നിൽ നിന്നും മറ്റൊനിലേക്ക് അവന്റെ സിനിമ മാജിക് വളർന്നുകൊണ്ടേ ഇരുന്നു.

The Flash

അങ്ങനെ കെട്ടിയുയർത്തിയ പ്രതീക്ഷകളുടെ ആകാശഗോപുരത്തിൽനിന്നും അവർ നിലംപതിക്കുകയാണ്. ആരുടെ മേൽ പരജയഭാരത്തിന്റെ മരകുരിശ് അടിച്ചേല്പിക്കും. പിഴവ് പറ്റിയത് എവിടെ. ചോദ്യങ്ങൾ നീളുമ്പോളും തിരശീലയിൽ കണ്ട ചാപിള്ളയെ നോക്കി നെടുവീർപ്പെടാനെ കഴിയുന്നുള്ളു. ‘The Flashpoint Paradox’, സാമ്യതകൾക്കൊണ്ട് ഒരു തട്ടിൽ കയറിയപ്പോൾ മുതൽ അമിത പ്രതീക്ഷകളുടെ ഒരു ഭാരം The Flash ന്റെ മാറിൽ കയറി കൂടിയതാണ്. എത്രയൊക്കെ ഓൺലൈൻ campaign നടത്തിയാലും, ആരൊക്കെ പറഞ്ഞാലും താണ്ടാൻ കഴിയാത്തൊരു പ്രതീക്ഷയുടെ ടച് ലൈൻ ക്രോസ്സ് ചെയ്തത് Flashpoint ആയി വന്ന ഒരുപാട് സാമ്യതകൾ കൊണ്ട് തന്നെ ആണ്. കോമിക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നായ Flashpoint നെ ഇത്തിരിടാൻ വന്നതോ, ഒരു ആവറേജ് ഫ്ലാഷ് സ്റ്റോറി.

The Founder

തന്റെ എങ്ങും എത്താത്ത ബിസിനസ്‌ ഐഡിയകളുടെ അവസാനത്തെ പതിപ്പുമായി കാലിഫോണിയയുടെ തെരുവുകളിൽ റോന്ത് ചുറ്റാൻ ഇറങ്ങിയതാണ് Ray Kroc. എടുത്തു പറയത്തക്ക പുതുമകൾ ഒന്നുമില്ലാത്ത ആ ദിവസം ray യുടെ ശ്രെദ്ധ ടൗണിൽ നിന്നും ദൂരേ മറിയുള്ളൊരു restaurant ലേക്ക് പോയത്. ശ്രെദ്ധ ആകർഷിക്കാൻ മാത്രം എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം അവിടുത്തെ തിരക്കാണ്, രണ്ടാമത്തേത് അവരുടെ വേഗതയും. ബിൽബോർഡിൽ വലുപ്പത്തിൽ എഴുതിയ വാക്കുകൾ ആണ് ഇതിനേക്കാൾ ഒക്കെയും അയാളെ ആകർഷിച്ചത്, McDonald’s. അവിടെ നിന്ന് ലോകം കണ്ട ഏറ്റവും വലിയ restaurant സൃങ്കലയുടെ തറകല്ല് ഇട്ടു തുടങ്ങുകയായിരുന്നു. ചരിത്രത്തിനു ആവർത്തിക്കപെടാനുള്ള പ്രവണത ഉള്ളത് കൊണ്ടാണോ അതോ ഇത്തരം ചിത്രങ്ങൾ ഒരേ പടേൺ കീപ്‌ ചെയുന്നത് കൊണ്ടാണോ എന്നറിയില്ല, The Founder എവിടെയോ കണ്ട് മറന്ന ചില സിനിമകളെ ഓർമപ്പെടുത്തുന്നുണ്ട്.

The Gray Man

ക്രിമിനൽസിൽ ടാലെന്റെഡ് ആയി തോന്നുന്ന ചിലരെ CIA അവരുടെ accet ആയി recruit ചെയ്യാറുണ്ട്. Sierra Six എന്ന പേരിൽ CIA യുടെ കൊലയാളിയായി അങ്ങനെ പുതിയ ജീവിതം തുടങ്ങിയതാണ് അയാൾ. കൊല്ലാൻ പറയുമ്പോൾ മറ്റൊന്നും നോക്കാതെ കൊല്ലാനും ചാവനും നടക്കുന്നവരിലെ ആറാമൻ. പക്ഷെ അന്ന് കിട്ടിയ ഒരു assignment ആയിരുന്നു ആദ്യമായി അയാൾക് ചിന്തിക്കാൻ കിട്ടിയ അവസരം. അന്ന് കൊല്ലപ്പെടേണ്ട ആള് Sierra ഫോർ ആയിരുന്നു. തനിക്കു മുന്നേ അവർക്ക് വേണ്ടി ചാവാനും കൊല്ലാനും ഇറങ്ങിയ പേരില്ലാത്തവൻ. ഫയങ്കര usual ആയ സ്റ്റോറി കുറച്ചു ആക്ഷൻ സീനുകളും മറ്റും ഒഴിച് നിറുത്തിയാൽ വലിയ പുതുമ ഇല്ലാത്ത അവതരണം,അതാവും പ്രത്യേകിച്ച് ഒരു ഇമോഷൻസും ഇല്ലാണ്ട് gray man അവസാനിച്ചത്.

The Last Kingdom - Seven Kings Must Die

ഏഴു രാജകന്മാരുടെ മരണം കൊണ്ട് ഇംഗ്ലണ്ട് അവരുടെ ചരിത്രം എഴുതി തുടങ്ങും. ഉറക്കം വിട്ടുണർന്നപ്പോൾ ingrith തന്റെ സ്വപ്നത്തെ അവളുടെ ദൈവങ്ങളോട് ചേർത്ത് വ്യാഖ്യാനിച്ചു തുടങ്ങിയിരുന്നു. ഇംഗ്ലണ്ട്, അവൾ കണ്ട പോരാട്ടങ്ങളുടെയും അവൾക്കായി മരിച്ച ധീരന്മാരുടെയും കഥകൾ അതിന്റെ അവസാന രാഗം മുഴക്കിയിരിക്കുന്നു. Arthur കണ്ട ആ സ്വപ്‌നങ്ങൾ ചുമലിലേറ്റി കൂന് ബാധിച്ച ഏതാനം കിഴവന്മാർ മാത്രം അങ്ങിങായി അവശേഷിച്ചു. Bebbanburg രാജാവായി വാഴിച്ച Uhtred ആണ് അതിൽ പ്രധാനി. ചോരപറ്റി തുരുമ്പെടുത്ത വാൾ ഒരിക്കൽ കൂടി മൂർച്ച വപ്പിച്ചു അവസാന പോരാട്ടത്തിനായി അവനും ഒരുങ്ങി. ഇതിൽ ഇംഗ്ലണ്ടിന്റെ അതിരുകൾ ചോരക്കൊണ്ട് തിരിയുക തന്നെ ചെയ്യും. പറയാൻ ബാക്കി വച്ച് അവസാനിക്കുമ്പോൾ ലാസ്റ്റ് kingdom സമ്മാനിച്ചത് ഒരു സമിശ്ര അനുഭവം ആയിരുന്നു.

The Lincoln Lawyer

ശരിതെറ്റുകളെ തരം തിരിക്കുന്ന ഒരു ഗ്രെ ലൈൻ ഉണ്ട് haller ന്റെ നിയമപുസ്തകത്തിൽ, അയാളെ സംബന്ധിച്ച് ശരി തെറ്റുകൾ തീരുമാനിക്കപ്പെടുന്നത് അവിടെ വച്ചാണ്. നിയമത്തിന്റെ പഴുതുകൾ തേടി തനിക്കു മുന്നിൽ ഇരിക്കുന്ന കണ്ണുകളിൽ പ്രതിഭലിക്കുന്ന ശരിതെറ്റുകളെ അയാളുടെ തന്നെ ത്രസ്സിൽ തൂക്കി തിട്ടപ്പെടുത്തും Mickey Haller എന്ന ഡിഫൻസ് അറ്റെർണി. ഒരിക്കൽ അയാളെ തേടി ഒരു കേസ് എത്തി. വിചിത്രം ഒന്നുമല്ല എങ്കിലും പണം ആണ് haller നെ ആ കേസിലേക്ക് ആഘർഷിച്ചത്. പക്ഷെ കാഴ്ചകൾക്ക് അപ്പുറം മറഞ്ഞിരിക്കുന്ന ഒരു സത്യം ആ കേസിലും ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ആ സത്യത്തിനു മുന്നിൽ അയാൾ പതറുന്നു. ഇനി എന്ത്? ഒരു കോർട്ട് റൂം ഡ്രാമയിൽ ഈ ചോദ്യം പ്രേക്ഷകരെ കൊണ്ട് ചോധിപ്പിക്കുക അത്ര നിസ്സാരമായ കാര്യമല്ല.

The Menu

ലോകത്തിലെ ഏറ്റവും മികച്ച ഷെഫിനെ കാണാനും അയാളുടെ രുചി അറിഞ്ഞു ആ രാത്രി മനോഹരമാക്കാനും ഇറങ്ങി തിരിച്ചതാണ് ഒരുകൂട്ടം ധനികർ. പണം ഉണ്ടാക്കിയാൽ മാത്രം പോരാ അത് ഉപയോഗിക്കുക കൂടി വേണം എന്ന താത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടാവാം ഭീമമായ ആ തുക മുടക്കി ആ ഐലൻഡ് ലക്ഷ്യമാക്കി അവർ പുറപ്പെട്ടത്. ചെന്നിറങ്ങിയപ്പോൾ മുതൽ കുലീനതയുടെ അതിപ്രസരത്തോടെ ആയുരുന്നു അവരെ ആ ധ്വീപ് വരവേറ്റത്. ആധുനിക നിർമിതിയുടെ പുതുമ കൊണ്ട് അശ്ചര്യം ആയി നിൽക്കുന്ന ആ restaurant ലേക്ക് പ്രവേശിക്കുകയായി അവർ. ഷെഫ് തന്റെ മന്ത്രികതയിൽ പിറന്ന വിഭവങ്ങളുമായി രംഗപ്രവേശം ചെയ്തപ്പോൾ ക്ഷണനേരത്തേക്ക് അവിടെ വീശി അടിക്കുന്ന കാറ്റു പോലും ഒന്ന് പകച്ചു.

The Pale Blue Eyes

Pennsylvania യിൽ മഞ്ഞുവീഴ്ച രൂക്ഷമായി നിക്കുന്ന 1830 ഉകളിലെ ഒരു ശൈത്യകാലം. കാടിന് നടുവിൽ തന്നെ തേടിയെത്തിയ മിലിറ്ററി അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥനെ കണ്ടാണ് Augustus അന്ന് ഉണർന്നത്. നഗരത്തിലെ മിലിറ്ററി അക്കാദമിയിൽ നടന്നൊരു കൊലപാതകം. അത് അന്വഷിക്കണം. റിട്ടയർമെന്റിൽ ഭൂതകാലം സമ്മാനിച്ച ചില വേദനകളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന അയൾക് ആ അവസരതോട് യാതൊരു താല്പര്യവും ഇല്ലായിരുന്നു എങ്കിലും അവരുടെ നിർബന്ധത്തിന് അയാൾ വഴങ്ങുന്നു. എഡ്ഗർ poe എന്ന സൈനീക വിദ്യാർത്ഥിയെയും കൂട്ടു പിടിച്ചു അയാൾ തന്റെ അന്വഷണം ആരംഭിക്കുന്നു. ഹോംസിന്റെയും വാട്സന്റെയും അന്വഷണങ്ങളിൽ വന്ന് പോകുന്ന 1800- കാലഘട്ടത്തിന് പറയാൻ എപ്പോഴും ഒരു mysterious സ്വഭാവം ഉണ്ട്.

The pope's Exorcist

പോപ്പിന്റ പ്രിത്യേക ഉത്തരവും പേറിയാണ് വത്തികാന്റെ സ്വന്തം exorcist ആയ Amorth സ്പെയിനിലേക് തിരിക്കുന്നത്. നുഴലുണ്ടാക്കുന്ന ഇരുട്ടിൽ പോലും ചെകുത്താൻ പതിയിരിക്കുന്ന തൊണ്ണൂറുകളിലെ സ്പെയിൻ അയാളെ വരവേറ്റത് ഒരു വെല്ലുവിളിയുമായി ആയിരുന്നു. അതുവരെ അയാൾ കണ്ട, പിടിച്ചടക്കിയ പിശാചുകളെക്കാൾ അതിപ്രബലനായ നരകത്തിന്റ രാജാവ് Amroth നെ കാത്ത് അവിടെ ഉണ്ട്. ഭർത്താവ് ബാക്കി വച്ച സ്വത്തും തേടി സ്പെയിനിൽ എത്തിയ ഒരു അമ്മയുടെ മകനിൽ ആയിരുന്നു ആ ആത്മാവ് അയാളെയും കാത്തിരുന്നത്. തന്റെ ജീവിതത്തിൽ നേരിട്ടിട്ടുള്ള ഏറ്റവും വലിയ എതിരാളിയുമായി ഏറ്റുമുട്ടലിന് ആ കത്തനാരും അയാളിലൂടെ തന്നെ ലക്ഷ്യം നിറവേറ്റാൻ ആ ആത്മാവും തയാറെടുക്കുകയാണ് ഹൊറർ കണ്ടന്റ് ത്രില്ലിംഗ് ട്രാക്കിൽ അവതരിപ്പിക്കുന്ന ചിത്രങ്ങൾ ഹോളിവുഡിൽ കൂടി വരുകയാണ്.

The Roundup

ഒരു suspect നെയും തേടി വിയറ്റ്നാമിലേക്ക് പറന്നിറങ്ങിയതാണ് Ma Seok-do ഉം അയാളുടെ ക്യാപ്റ്റനും. കോ പാർട്ണർ എന്നതിനേക്കാൾ Seok do നെ നിയന്ത്രിക്കാൻ ആണ് ക്യാപ്റ്റൻ അയാൾക് ഒപ്പം കൂടിയത്. പഴയ കേസിൽ അയാൾ കാണിച്ച heroism കൊണ്ടു കിട്ടിയ മെൽഅധികാരികളുടെ തെറിപാട്ട് ഇനിയും കേൾക്കരുത് എന്ന് മാത്രം ലക്ഷ്യം. പക്ഷെ വിയറ്റ്നാം അവർക്ക് ഒരുക്കി വക്കുന്നത് മറ്റൊരു സീരിയൽ കില്ലറിനെ ആണ്. ചെറിയ തമാശകളും വലിയ ആക്ഷൻ സീനുകളുമായി ഇതവണയും Ma Seok - do യും കൂട്ടരും എത്തുന്നു, മനുഷ്യന്റെ ചോര കണ്ട് തൃപ്തിപെടുന്ന ഒരു മൃഗത്തിനെ പിടിക്കാൻ. The Outlaws നു ഒരു സെക്കന്റ്‌ പാർട്ട് വരുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക comparison ആയി തന്നെ തുടങ്ങാം.

The Roundup - No Way Out

ഡിപ്പാർട്മെന്റിലെ അഴിച്ചുവിട്ട വേട്ടപ്പട്ടിയെ പോലെ Ma Seok-do തന്റെ ജോലി ആസ്വദിച്ചു ചെയുകയാണ്, അല്പം കൂടുതൽ ആയി തന്നെ ആസ്വദിച്. നഗരത്തിലെ ചെറിയ ക്രിമിനൽസിനെ മുഷ്ടികൊണ്ട് മാത്രം നേരിട്ട് അങ്ങനെ ദിവസങ്ങൾ പോകുമ്പോഴാണ് വിശന്നിരിക്കുന്ന വേട്ടക്കാരന്റെ മുന്നിൽ വീണു കിട്ടിയ ഇര പോലെ ഒരു കൊലപാതകകേസ് അവനെ തേടി വരുന്നത്. വളരെ usual ആയി തുടങ്ങി അങ്ങ് drug cartels ന്റെ കുടിപക വരെ എത്തി നിന്നു ആ അന്വഷണം. ആരായാലും എവിടെ ആയാലും Ma Seok-do നു ഒറ്റ ഭാഷയെ ഒള്ളു, തന്റെ കനമുള്ള ഉരുക്കുമുഷ്ടിയിൽ രക്തം പടർത്തി എതിരിൽ നിക്കുന്നവനെ അതറിയിച്ചുകൊടുത്ത് അവൻ ഇടിച്ചു നിരപ്പാക്കി മുന്നേറുകയാണ്, ഒരു bulldozer കണക്കെ.

The Super Mario Bros. Movie

ഉണ്ടായിരുന്ന ജോലി വിട്ട് സ്വന്തമായി പുതിയൊരു സംരംഭം തുടങ്ങി തകർച്ചയുടെ അങ്ങേ അറ്റത് എത്തി നില്കുകയായാണ് എങ്കിലും ഫുൾ എനർജിയിൽ ആണ് മാരിയോ സഹോദരന്മാർ Brooklyn നെ അഭിവാദനം ചെയ്തു തുടങ്ങാറ്. ചെയ്ത പണികൾ ഒക്കെയും അബദ്ധങ്ങളുടെ കഥകൾ ആയി മാറിയപ്പോൾ ചിലപ്പോഴൊക്കെ അവർ എടുത്ത തീരുമാനങ്ങളെ സംശയിച്ചു തുടങ്ങി. അങ്ങനെ വഴികൾ എല്ലാം അടഞ്ഞു എന്ന് കരുതി നിൽകുമ്പോൾ ആണ് ഒരിക്കൽ Brooklyn സിറ്റിയിൽ ഒരു വെള്ളപൊക്കം ഉണ്ടാവുന്നത്. അത് ശരിയാക്കി സ്വന്തമായി പേര് സമ്പാദിക്കാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ Brooklyn ടണലിൽ ഇറങ്ങിയ അവരെ കാത്തിരിക്കുന്നത് പൊട്ടിയ പൈപ്പോ വെള്ളപൊക്കമോ ആയിരുന്നില്ല, മറ്റൊരു ലോകത്തിലേക്കുള്ള ഒരു വാതിൽ ആയിരുന്നു.

The Whale

ആ മുനമ്പിൽ നിന്നും താഴേക്ക് വീഴുകയാണ് അയാൾ, തനിക്കു നേരെ നീട്ടിയ കരങ്ങളൊക്കെയും ഒരു പുഞ്ചിരിയിൽ തട്ടി മാറ്റിക്കൊണ്ട്. ആ വീഴ്ച്ചക്ക് വേദനകൾ ഉണ്ട്, ദൂരവും കൂടുതൽ ഉണ്ട്. പക്ഷെ ഒരിക്കൽ ആ കടലിന്റെ ആഴം അറിയും. ജീവിതത്തിന്റെ സങ്കടങ്ങളെയും സന്തോഷങ്ങളെയും പ്രണയിച്ച, എന്തിനൊക്കെയോ വേണ്ടി ഓടി തളർന്നൊരു സാധാരണ ജീവിതം ആയിരുന്നു ചാർളിയുടേത്തും. പക്ഷെ വിധിയുടെ ചില ജാലവിദ്യകൾ ഉണ്ട്, കൈകളിൽ ചേർത്ത് പിടിച്ചിരുന്ന ജീവിതം അടുത്ത നിമിഷം ശൂന്യമായി മാറുനൊരു ജാലവിദ്യ. അന്നയാൾ ജീവിതത്തിനു മേലുള്ള പിടി വിട്ടു. പിടിച്ചു കയറാൻ കരങ്ങളും ഒരിക്കൽ കൂടെ വീണ്ടെടുക്കാൻ സ്വപ്നങ്ങളും ഉണ്ടായിട്ട് പോലും അയാൾ ശ്രമിച്ചില്ല. കാരണം അതൊന്നുമായിരുന്നില്ല ഒരിക്കൽ അയാൾക് നഷ്ടപെട്ട് പോയത് .

Thirteen Lives

മേഘങ്ങൾ പർവതങ്ങളും താണ്ടി തായ്‌ലൻഡിൽ എത്തി തുടങ്ങുമ്പോഴേ അവിടുത്തെ അന്തരീക്ഷത്തിന്റെ നിറം മാറും. അതുവരെ പച്ച നിറഞ്ഞ താഴ്‌വാരങ്ങൾക്കും അനന്തമായ നീല ആകാശത്തിനും അന്ന് മുതൽ നിറം മങ്ങി മങ്ങി മഴയുടെ നിറം മാത്രമാവും . അങ്ങനെ ഒരു പെരുംമഴയുടെ കാലത്ത് ബാല്യത്തിന്റെ കൗതുകവും പേറി ആ ഗുഹയ്ക്കുള്ളിൽ പോയതാണ് പതിമൂന്ന് കുട്ടികൾ. പക്ഷെ അന്നത്തെ മഴ പതിവിലും ശക്തി കൂടിയതായിരുന്നു. കളിയും സന്തോഷങ്ങളും കഴിഞ്ഞു തിരികെ എത്തുന്ന മക്കൾക്കുവേണ്ടി കാത്തിരുന്ന മാതാപിതാക്കൾക് ആ രാത്രിയും അത് കഴിഞ്ഞ എത്താനം രാത്രികളിലും മഴ സമ്മാനിച്ചത് നരകസമാനമായ ഓർമ്മകൾ ആണ്. ആ പതിമൂന്നു ജീവനുകൾ ലോകം എങ്ങും ചർച്ച ആയപ്പോൾ Cavers ആയ ജോണും റീചാർഡും വലിയ പ്രതീക്ഷകൾ ഇല്ലാതെ അവരുടെ സഹായത്തിനായ് ഇറങ്ങി തിരിക്കുന്നു.

Thor Love and Thunder

Best MCU movie of all time. കേട്ടു പഴകിയ ഒരു പല്ലവി. ചിലതൊക്കെ വെറും പ്രമോഷണൽ strategies മാത്രം ആണെങ്കിലും phase 4 അവസാനം വരെ കുറെയേറെ ചിത്രങ്ങൾ ആ tagline നു ഒപ്പം ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ Endgame നു ശേഷം ഇങ്ങു വരുമ്പോൾ സ്ഥിരം ഉണ്ടാവും എന്ന് മാർവെൽ വിശ്വസിക്കുന്ന ഒരു കൂട്ടം ഓഡിൻസിനെ മാത്രം തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് തയാറാകുന്ന തട്ടിക്കൂട്ടലുകൾ മാത്രം ആയി ഒതുങ്ങുന്ന പോലുണ്ട് MCU ചിത്രങ്ങൾ. Thor Love And Thunder അതിന്റെ ഏറ്റവും അവസാനമായി വന്ന ഉദാഹരണം ആണ്. ട്രൈലെർ പോലും കണ്ടിരിക്കാൻ പാകത്തിന് പുതുമയോ, താല്പര്യം തോന്നുന്നതോ ആയി അനുഭവപ്പെട്ടില്ല എങ്കിലും തിയേറ്ററിൽ തരാൻ കഴിയുന്ന എന്റർടൈൻമെന്റിൽ ഇപ്പോഴും mcu ഇൽ പ്രതീക്ഷ വച്ചിരുന്നു.

Three Thousand Years of Longing

കുപ്പി തുറക്കുന്നു, ഭൂതം വരുന്നു, മൂന്ന് ആഗ്രഹങ്ങൾ സാധിച്ചു തരുന്നു. ആയിരത്തൊന്നു രാവുകളിൽ പറഞ്ഞ ഈ അറേബ്യൻ കഥയ്ക്ക് നൂറ്റാണ്ടുകളുടെ ഓർമ്മകൾ പറയാനുണ്ടാവും. കുപ്പി പിന്നെയും തുറക്കപ്പെട്ടു, ഭൂതം പിന്നെയും വന്നു ആഗ്രഹങ്ങൾ സഭലമാക്കി കൊടുത്തു, കാലം മാത്രം പതിഞ്ഞ താളത്തിൽ മുന്നോട്ട് നീങ്ങി. ആന്ധ്യമില്ലാത്ത കഥകൾക് വിരസതകൾ ജടയായി ബാധിക്കും. അങ്ങനെ കാലചക്രം കറുങ്ങി മോഹങ്ങൾക് മുകളിൽ ചിന്തകളെ കൊണ്ട് നിറുത്തുന്ന ആധുനികമനുഷ്യന്റെ സമയമെത്തി. ഇത്തവണ ആ അവസരം കിട്ടിയത് Alithea ക്കാണ്. പക്ഷെ അത്രയും നാൾ സമ്മാനിച്ച ജീവിത യാത്ര അവളിൽ നിന്നും കട്ടെടുത്ത ഒരു കാര്യം ഉണ്ടായിരുന്നു, മനസ്സ് ഏറ്റവും ആഗ്രഹിക്കുന്ന മോഹങ്ങൾ. ഇത്തവണ കുപ്പിയും ഭൂതവും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനെത്തിയത് ആഗ്രഹങ്ങളെ ജീവിച്ചു തീർത്ത അവളുടെ കൈകളിൽ ആണ്.

Top Gun - Maverick

36 വർഷങ്ങൾ. 86 കളിലെ യൗവനത്തിനെ ഓർമപെടുത്തുന്ന ആ Kawasaki ബൈക്കിൽ ഓർമ്മകൾ തുന്നി ചേർത്ത ആ ജാകറ്റും ഇട്ട് അമിത വേഗത്തിൽ കുതിക്കുമ്പോൾ അയാൾക് കാണാൻ കഴിയുന്നുണ്ട് ആ മുപ്പതാറു വർഷങ്ങളുടെ വേഗത. കാലം അയാളെയും മാറ്റിയിരിക്കുന്നു. ജീവിതത്തിന്റെ പാഠങ്ങൾ ഒക്കെയും ആ ധിക്കാരം പിടിച്ച പയ്യനിൽ നിന്നും ഒരുപാട് വളർത്തി. കാഴ്ചകൾ മാറി, കൂടെ നിന്നവരും കൂടെ കൂട്ടിയവരും എവിടൊക്കെയോ അപരിചിതരായി അങ്ങനെ. എങ്കിലും മാറാത്ത ചിലതൊക്കെ അയാളിലും ഉണ്ട്. നഷ്ടങ്ങൾ സമ്മാനിച്ചെങ്കിലും മത്തു പിടിപ്പിക്കുന്ന ആ വേഗത്തായാണ് ഒരിക്കൽ കൂടെ Maverick നെ topgun ട്രെയിനിങ് ക്ലാസ്സിൽ എത്തിച്ചത്. വളരെ ഭ്രാന്തമായി തുടങ്ങിയ ഒരു യാത്രയ്ക്ക് പ്രാപ്തമായ ഒരു പര്യവസാനം പോലെ.

Transformers - Rise of the Beasts

തന്റെ യൗവനത്തിന്റെ സുവർണകാലം പ്രാരാബ്ധങ്ങൾക് വിട്ടുകൊടുത്തു ആഘോഷിക്കുകയാണ് Noah. ജീവിതം തിരിച്ചു ട്രാകിലേക്ക് കയറാനുള്ള ഒറ്റങ്ങൾക്കിടയിൽ ആണ് അസാധാരണമായ ഒരു സാധ്യത അവന്റെ മുന്നിൽ തെളിഞ്ഞു വരുന്നത്. ജീവൻ വയ്ക്കുന്ന കാറുകൾ. അവർ ഇവനെ ഒരു ധൗത്യം ഏല്പിക്കുകയാണ്. പ്രാരാബ്ധങ്ങൾ ഒക്കെ മാറ്റി വച്ച് ലോകത്തെ രക്ഷിക്കാൻ Noah ഇറങ്ങി തിരിക്കുന്നു. കൂട്ടിനു ജീവനുള്ള കാറുകളും യന്ത്രങ്ങൾ രൂപം പ്രാപിച്ച ജീവികളും. ക്രിറ്റിക്സ് മോശം എന്ന് വിധി എഴുതി തള്ളുമ്പോഴും Michael Bay സെറ്റ് ചെയ്തൊരു ഗ്രാഫ് ഉണ്ട് Transformers നു. അത് ഇന്നത്തെ പല Critically Acclaimed ഡയറക്ടർസിനും എത്തിപ്പിടിക്കാൻ പറ്റാത്തൊരു visual മാജിക് ആണ്. 2007 ഇൽ പുറത്ത് വന്ന ചിത്രത്തിന്റെ റിയലിസ്റ്റിക് ഫീൽ എത്ര ശ്രമിച്ചിട്ടും recreate ചെയാൻ കഴിയുനില്ല പുതിയ ചിത്രത്തിന്.

Triangle of Sadness

കൈയിൽ പണം കുന്നു കൂടുമ്പോൾ ജീവിക്കാൻ വേണ്ട അടിസ്ഥാനആവശ്യങ്ങളും അതിനൊപ്പം വളർന്നുകൊണ്ടേ ഇരിക്കും. ആഡംബരം എന്ന് ഓമനപേര് ഇട്ടു വിളിക്കുന്ന ഈ വളർച്ച ആസ്വദിക്കാൻ കൊതിക്കുന്നവർക്കായി അതിന്റെ ഏറ്റവും മുന്തിയ സജീകരണങ്ങളുമായി കപ്പലുകൾ കടലിൽ ഇറങ്ങും. Captain തോമസ് സ്മിത്തിന്റെ മേൽനോട്ടത്തിൽ ഇറങ്ങിയ കപ്പലും പണം കണ്ട് മടുത്തവരെ ലോകം ചുറ്റി കാണിക്കുക എന്ന ലക്ഷ്യം വച്ച് തന്നെ ആണ്. വളരെ രാജാകീയമായി തന്നെ തുടങ്ങുന്ന ആ യാത്ര പക്ഷെ ഒരു രാത്രി കൊണ്ട് ചിന്തകളെ പോലും മാറ്റുന്നവയായി മാറുന്നു.. സിറ്റുവേഷൻ കോമെഡി ആണെങ്കിലും ചിന്തകൾക്കു ഒരുപാട് സ്പേസ് ഉള്ള ചിത്രമാണ് triangle of sadness. മനുഷ്യന്റെ ഏറ്റവും ബേസിക് ഫോം മുതൽ ഇമോഷണൽ സോഷ്യൽ പൊളിറ്റിക്കൽ മാറ്റങ്ങളെ വരെ ടച് ചെയ്തു പോകുന്നുണ്ട് ഈ സിനിമ.

Undisputed Film Series

Language : English ചോര രുചിച്ചവരും ചതികൾ കൊണ്ട് അക്കപ്പെട്ട് പോയവരും മനസ്സിൽ അടങ്ങാത്ത രോഷവും എരിയുന്ന കനലിൽ ഉരുക്കിയെടുത്ത ചിന്തകളുമായി ജീവിക്കുന്ന തടവറ. അവിടെ ഒരുങ്ങുന്ന കുരുതികളത്തിന് ഇടികൂടിന്റെ ചരട് കോർത്തു കൊടുത്തത് പഴയ ഏതോ തടവുകാവൽക്കാരന്റെ വികൃതി. അവിടെ ഒഴുകിയ ചോരയുടെ ചരിത്രം ആ ചുവരുകൾക് ഉള്ളിൽ മാത്രം ആയിരുന്നു എങ്കിലും അത് അത്രപെട്ടെന്ന് മറക്കപെടുന്നവ ആയിരുന്നില്ല. അവരുടെ കഥയാണ് നാല് ചിത്രങ്ങൾ ആയി വരുന്ന Undisputed film series സംസാരിക്കുന്നത്. Undisputed (2002) Undisputed franchise യുടെ ഫൌണ്ടേഷൻ ഈ ചിത്രം ആണ്. ഈ സിനിമ സെറ്റ് ചെയ്തിരിക്കുന്ന പാട്ടേണിൽ ആണ് ബാക്കി ചിത്രങ്ങളുടെ എല്ലാം അവതരണം, ലാസ്റ്റ് മൂവി ഒഴികെ.

Unstoppable

ഒരു മണ്ടൻ! Dong chul നെ കുറിച് മാർക്കറ്റിൽ പൊതുവെ ഒരു അഭിപ്രായം അതാണ്. അതുകൊണ്ട് തന്നെ അയാളെ പറ്റിക്കാൻ ആയും ഒരു കൂട്ടം പുറകെ ഉണ്ട്. മാർക്കറ്റിൽ മീൻ എത്തിക്കുമ്പോൾ കിട്ടുന്ന പൈസ ഒക്കെയും ആ വഴി ചോർന്നു പോകും. ലൈഫ് ഇങ്ങനെ വലിയ അത്ഭുതങ്ങൾ ഇല്ലാത്തൊരു middle class യാത്ര നടത്തുമ്പോൾ ആണ് പെട്ടെന്നൊരു ദിവസം അയാളുടെ ഭാര്യ kidnap ചെയപെടുന്നത്. അതുവരെ കണ്ട കഥ ഒക്കെ പതിയെ അങ്ങ് മാറും. മാന്യമായ, ഒതുങ്ങിയ ജീവിതത്തിന് മുൻപ് Dong ആരായിരുന്നു എന്നതിന്റെ റെക്രീയേഷൻ ആണ് അവിടുന്നങ്ങു. തന്റെ കൂട്ടുകാരാനുമൊപ്പം അയാൾ തേടി ഇറങ്ങുന്നു, തന്റെ ഭാര്യയെ കണ്ടെത്താൻ.

Violent Night

ബാറിന്റ ഒഴിഞ്ഞ മൂലയിൽ അരണ്ട വെളിച്ചത്തിലിരുന്ന് ഗ്ലാസ്സിലെ മദ്യം നുകർന്നു എന്തൊക്കെയോ പിറുപിറുകുകയാണ് അയാൾ. സാന്തക്ലോസ് വേഷം കെട്ടി ദിവസം അവസാനിപ്പിച്ചു ഓരോന്ന് അടിച്ചു വീട്ടിലേക്ക് പോകാം എന്ന് കരുതി കയറിയവൻ അപ്പോഴാണ് അയാളെ ശ്രെദ്ധിക്കുന്നത്. എത്ര നാൾ ആയി ഈ വേഷം കെട്ടാൻ തുടങ്ങിയിട്ട് എന്ന കുശലന്വഷണത്തിലൂടെ അവൻ അയാളോട് സംസാരിച്ചു തുടങ്ങി. അയാളിൽ നിന്നും അവനു കിട്ടിയത് കുറച്ചേറേ വിചിത്രമായ മറുപടികൾ ആണ്. സ്വയം സാന്റാ ആണെന്ന് അയാൾ വിശ്വസിക്കുന്നത് പോലുള്ള ഉത്തരങ്ങൾ. മദ്യത്തിന്റെ വിക്രിയ ആവുമെന്ന് കരുതി അവൻ ആ സംസാരം അവസാനിപ്പിച്ചു. അവനോടും ബാറിലെ അറ്റെന്ററോഡും യാത്ര പറഞ്ഞു റൂഫ് ടോപിലേക്ക് പോയപ്പോൾ ആണ് ബാർ കൗൺഡറിൽ നിന്നവൾക് കാര്യം അത്ര പന്തി അല്ലെന്ന് തോന്നിയത്.

Weird - The Al Yankovic Story

ലോകം മുഴുവൻ എതിർത്തു നിന്നിട്ടും Alfred തന്റെ സംഗീതത്തെ മുറുകെ പിടിച്ചു. അച്ഛനും അമ്മയും അവനായി കണ്ട സ്വപ്‌നങ്ങൾ മറ്റൊന്നായിരുന്നു, പക്ഷെ അവന്റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചു പറക്കാൻ അവ ഒന്നും തടസമായിരുന്നില്ല. അങ്ങനെ അവനെ എതിർത്ത ലോകത്തിനു മുന്നിലേക്ക് പ്രശസ്തിയുടെ മുന്നിലേക്ക് ഒരു സംഗീതജ്ഞൻ ആയി അവൻ പടികൾ ചവിട്ടി….. Spoiler Ahead! എത്ര clichéd തുടക്കം, അല്ലെ. പലപ്പോഴും biopic കൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് എങ്ങനാണ് എല്ലാത്തിലും ഒരേ patern ആവർത്തിക്കപ്പെടുന്നത് എന്ന്. കാഴ്ചകൾ മാറുന്നതേ ഒള്ളു കഥകൾ ഒക്കെ ഒന്ന് തന്നെ എന്നൊക്കെ പറഞ്ഞാലും മ്യൂസിഷ്യൻസിന്റെ ബയോപിക്കുകളിൽ കിടന്ന് കൂടുന്ന ഇത്തരം ആവർത്തനങ്ങൾ പലപ്പോഴും എന്നെയും അത്ഭുതപെടുത്തിയിട്ടുണ്ട്.

Eye In The Sky

സംഘർഷമാണ്, അകത്തും പുറത്തും. ശരിതെറ്റുകളിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ് കടമകൾ. ആ കുരുകഴിക്കാൻ കാതറിൻ ശ്രമിക്കാറില്ല, ചിലപ്പോൾ സ്വായം പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്ന ശരികൾ തന്നെ തനിക്കെതിരെ നിന്ന് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങും. കേണൽ പതവിയിൽ കയറിയപ്പോൾ ഇങ്ങനെ കുഴിച്ചു മൂടിയ ഒരുപാട് വികാരങ്ങൾ ഉണ്ട് അവർക്ക് . ജീവിതങ്ങൾ വച്ചു ത്രസിൽ കണക്കെടുപ്പ് നടത്തുമ്പോൾ ഒരിക്കൽ കൈ വിറച്ചാൽ, ചിന്തകളെ വികാരങ്ങൾ കൈയടക്കിയാൽ ഒരുപക്ഷെ അപുറെ മരണത്തിന്റെ വിലാപയാത്രകൾക്കു വഴി ഒരുക്കുക തന്നെ കൈകൾ കൊണ്ടാവും. അതുകൊണ്ട് മനസിനെ കറുത്ത തുണിയിൽ മൂടി നിയമങ്ങളും ബുദ്ധിക്കും മാത്രം വാക്കുകൾ കൊടുത്തു കേണൽ കാതറിൻ ആ ഓഫീസ് റൂമിലേക്ക് കയറുകയാണ്, മരണം മാത്രം അവസാനിക്കുന്ന മറ്റൊരു mission നു വേണ്ടി..

വെടിയൊച്ചകൾക്കും പോർവിളികൾക്കും അപ്പുറം സംഘർഷങ്ങൾ ആവുന്ന മിലിറ്റന്റ് ഓപ്പറേഷൻസ് ഉണ്ട്. സാധാരണ സൈനീക്കാരെ ബേസ് ചെയ്തു വരുന്ന ചിത്രങ്ങളിൽ നിന്നും Eye In The Sky വേറൊരു പാത തിരഞ്ഞെടുക്കുന്നത് അവിടെയാണ്. പൊളിറ്റിക്കൽ വ്യൂസിനെക്കാൾ ശരിതെറ്റുകൾ വേർതിരിക്കാൻ കഴിയാതൊരു സാഹചര്യം ആണ് ചിത്രം ചർച്ച ചെയുന്നത്. തുടക്കം മുതൽക്കേ ആ സംഘർഷം പ്രേക്ഷകനിലുമുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം തന്നെ ശരികൾ എന്തെന്ന് തിരഞ്ഞെടുക്കാൻ കഴിയാതെ പ്രേക്ഷകരിലും ഒരു യുദ്ധഭൂമി ശ്രെഷ്ടിച്ചെടുക്കുന്നുണ്ട് ക്രീയേറ്റർ. വളരെ സങ്കീർണമായ അതിനൊപ്പം ഡീപ് ആയൊരു കഥാഗതി സൂക്ഷിക്കുന്ന ചിത്രം ഒരു പോയിന്റിലും തെല്ലും ഡൌൺ ആവാതെ ത്രില്ലിംഗ് ആയി തന്നെ അവസാനിപ്പിക്കുന്നു. പടം തീരുമ്പോൾ ഒരുപാട് ചിന്തകൾ സമ്മാനിച്ചുകൊണ്ട് പിന്നെയും പറഞ്ഞു വയ്ക്കുന്ന കണ്ടന്റിന്റെ ആഴം കൂടുന്നു. ഒരു സിനിമയിൽ നിന്നും ഇതിനുമപ്പുറം വേറെന്തിന് തൃപ്തി തരാൻ കഴിയും.. ❤