Guardians of the Galaxy Vol. 3

അവിടം മുഴുവൻ അവർ നാലുപേരുടെയും സ്വപ്‌നങ്ങൾ ആണ്, ജീവൻ വക്കാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ. അടുത്ത് ചെന്നു നിന്നാൽ കാണാം, അവർ കണ്ട നീല ആകാശവും പുതിയ ലോകവും. അതിലെല്ലാം കൈ കോർത്തു പറക്കാൻ അവർ നാലുപേരും ഉണ്ട്. രാത്രികളിൽ പുതിയ ലോകത്തിന്റെ മായക്കാഴ്ചകൾ അവർ ഒരുമിച്ചു നെയ്തു. തടവറകളിൽ സ്വപ്‌നങ്ങൾ പൂത്തപോൾ പ്രതീക്ഷകൾ ഇരുട്ടിനെ പോലും സുന്ദരമാക്കി തുടങ്ങിയിരുന്നു. പക്ഷെ നേരം പുലരുന്നത് സത്യങ്ങളിലേക്കണ്. മരണം മാത്രം മുന്നിൽ നിൽക്കുന്ന സത്യങ്ങളിലേക്ക്. കണ്ണടയ്ക്കുമ്പോൾ ഇപ്പോഴും റോക്കറ്റ് ഭൂതകാലത്തിലെ ആ സെല്ലിൽ ചെന്നു നിൽക്കാറുണ്ട്. വേദനകൾ അതിന്റെ ഏറ്റവും കാഠിന്യതിൽ നിൽക്കുമ്പോഴും അവൻ ആ ഓർമ്മകൾ മുറുകെ പിടിക്കുന്നത് അവർക്കായി ആണ്, തനിക്കൊപ്പം സ്വപ്‌നങ്ങൾ തിരഞ്ഞ ആ മൂന്ന് കൂട്ടുകാർക്ക് വേണ്ടി..

അളവ് കൃത്യമാണ് എങ്കിൽ ഇപ്പോഴും satisfy ചെയാൻ കഴിയും എന്നതിന് ഉദാഹരണമാണ് GOTG 3. കഴിഞ്ഞ കുറേ mcu പ്രോഡക്ടസ് എടുക്കുമ്പോൾ, No way home ഉൾപ്പെടെ ഉള്ളൊരു ലിസ്റ്റിൽ പെടാതെ മാറി നിൽക്കുന്നത് കൊണ്ട് തന്നെ ബാക്കി ഉള്ളതിനേക്കാൾ ഒരു സംതൃപ്തി ലഭിച്ച ആസ്വാധനം ആണ് ഗാർഡിയൻസിന്റ മൂന്നാം വരവ്. കഴിഞ്ഞ രണ്ട് പടങ്ങളിൽ തുടർന്ന ഒരു കംപ്ലീറ്റ് ഫൺ മൂഡ് റൈഡ് അല്ല അവസാനത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ. ചീസി ആയുള്ള ജോക്ക്സും മറ്റും മുഴുവനായി ഒഴിവാക്കി എന്നല്ല, അതിലുമുപരി വളരെ സീരിയസ് ടോൺ ഉള്ള സ്റ്റോറി മോമെന്റ്സ് ആണ് ഈ സിനിമയുടെ ഭംഗി, അത് റോക്കറ്റ് മാത്രം അല്ല, ഒരുവിധം എല്ലാ കഥാപാത്രങ്ങൾക്കും അങ്ങനെ കുറെയേറെ സന്ദർഭങ്ങൾ സിനിമയിൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വന്ന ചിത്രങ്ങൾക്ക് പലപ്പോഴും tribute ആവുന്നതിന് ഒപ്പം അത്യാവശ്യം സ്ട്രോങ്ങ് ആയൊരു വില്ലനും സിനിമക്ക് അവകാശപെടാൻ ഉണ്ട്. ഒരു trilogy അവസാനിക്കുമ്പോൾ ഉണ്ടാവുന്ന സ്ഥിരം ശൈലിയെ ഒന്ന് മാറ്റി പിടിച്ചപ്പോൾ മികച്ചൊരു അവസാനം തന്നെ ആണ് സിനിമക്ക് ലഭിച്ചത്. ചിത്രത്തിൽ പറയത്തക്ക ഒരു നെഗറ്റിവ് ആദം വാർലോക്ക് ആണ്. ഫയങ്കര annoying ആയുള്ള joke ആയിരുന്നു ആ ക്യാരക്ടർ. GOTG സിനിമകൾ ആസ്വദിക്കുന്നവർക്കും mcu ന്ന് കുറേനാളായി ഒരു നല്ല പ്രോഡക്റ്റ് പ്രതീക്ഷിക്കുന്നവർക്കും Guardians of the Galaxy vol. 3 satisfaction കൊടുക്കുന്ന ഒരു ചിത്രം തന്നെ ആവും.