Guillermo del Toro's Pinocchio

മകൻ മരിച്ച ദുഃഖം ഒടുക്കാൻ കഴിയാതെ ആ വൃദ്ധൻ ഒരു മരപാവയെ മകന്റെ രൂപത്തിൽ കൊത്തി ഉണ്ടാക്കി. ആ രാത്രി ആ പാവക്ക് ജീവൻ വച്ചു. മകനെപോലൊരു ജീവനുള്ള മരംപാവയെ കിട്ടിയ ആ വൃദ്ധന്റെ കഥ ഇന്ന് ഓർമ ഉറച്ചു തുടങ്ങുന്നതിനും മുൻപേ കുട്ടികൾക്കു പോലും മനപാഠം. 1883 ഇൽ ഇറ്റലിയിൽ രൂപം വച്ച ഈ കഥ പാടിയും പറഞ്ഞും കണ്ടും പഴകി കാലം കിടന്നെപഴോ മരിച്ചു എന്ന് കരുതിയതാണ്. ഡിസ്‌നി അവരുടെ ലൈവ് ആക്ഷൻ പ്രൊജക്റ്റ് ആയി മുന്നോട്ട് വരുന്നേ വരെ. പക്ഷെ ആ കഥയുടെ യഥാർത്ഥ മരണമായിരുന്നു ആ സിനിമ. വറ്റി വരണ്ട ഇമോഷൻസും പഴകി തേഞ്ഞ കഥാപാത്രങ്ങളും ആരെയോ പ്രീതിപ്പെടുത്താൻ എന്നോണം വരുത്തിയ മാറ്റങ്ങളും ആ സിനിമക്കൊപ്പം ആ കഥയ്ക്കും ഓർമകളിൽ പോലും നില്കാതെയുള്ള വിലാപയാത്ര ആണേന്ന് കരുതി. എന്നാൽ Guillermo Del Toro അയാളുടെ കണ്ണുകളിൽ കൂടി ഒരു Pinocchio സ്റ്റോറി പറഞ്ഞു തുടങ്ങി. മരിച്ചു എന്ന് കരുതിയവയുടെ തിരിച്ചുവരവ് ആയിരുന്നു അത്.

ഊഹം കിട്ടുന്ന കഥയിൽ ഇനി എന്ത് അത്ഭുതം കാണിക്കാൻ എന്ന ചിന്തയിൽ ആണ് ഇമോഷൻസിന്റെ കിടന്നുവരവ്. കഥാപാത്രങ്ങളുടെ ആഴം അറിഞ്ഞു അവർ തമ്മിലുള്ള ശക്തമായ ബോണ്ടിങ് പകർത്തുമ്പോൾ പ്രേക്ഷകന് എത്ര പഴക്കം ചെന്ന കഥയും ആസ്വാദ്യമാണ്. തുടക്കം മകന്റെ മരണം മുതൽ Guillermo തന്റെ ചിത്രത്തിന്റെ ഹാർട്ട് ആയി സൂക്ഷിക്കുന്നതും ഈ ഇമോഷൻസ് തന്നെ. ശക്തമായ പൊളിറ്റിക്സ് കൂടി കിടന്നു വരുന്ന സന്ദർഭങ്ങളും ചിത്രം വളരെ മികവുറ്റ രീതിയിൽ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ മികച്ചൊരു അനിമേഷൻ ശൈലിയിൽ മികച്ച മുഹൂർത്തങ്ങളും കഥാപാത്രങ്ങളുമായി കിടന്ന് പോകുന്ന സിനിമ തെല്ലും മുഷിപ്പിക്കുന്നില്ല. മടുത്തു എന്ന കഥകൾക്കും ഇപ്പോഴും നമ്മളെ പിടിച്ചിരുത്താൻ കഴിയും, ആ കഥാപാത്രങ്ങളുടെ ജീവനെ തൊടാൻ പറ്റുന്ന സൃഷ്ടാവ് ഉണ്ടായിരുന്നൽ മതി. ❤