Inside Llewyn Davis

Greenwich ഗ്രാമത്തിന്റെ ഒരു കോണിൽ ഒതുങ്ങി വർണങ്ങൾ മൂടി നിൽക്കുന്ന ആ ബാറിൽ നിന്നും അന്ന് വൈകിട്ടൊരു പാട്ട് ഉയർന്നു. ലോകം മുഴുവൻ പിടിച്ചു നിറുത്താൻ പോന്ന കരുതൊന്നും ഇല്ലായിരുന്നു എങ്കിലും ആ നഗരത്തിന്റെ ദുഃഖം മുഴുവൻ പേറിയ സംഗീതം പോലെ ആ വൈകുന്നേരത്തെ വിഷാദത്തിൽ ആഴ്ത്തി ആ ഗാനം. സ്വപ്‌നങ്ങൾ ഇല്ലാത്തവൻ ചേർത്ത് വച്ച ജീവിതംശങ്ങൾ ആയിരുന്നു അത്. Llewyn Davis പലപ്പോഴും മഞ്ഞു പെയ്തുറഞ്ഞ ആ നഗരത്തിലേക്ക് നോക്കി നിശ്ചലനാവാറുണ്ട്. തന്നെക്കാൾ ദുഃഖം പേറി തന്നെക്കാൾ ഏകയായി Greenwich ആ ശിശിരത്തിൽ മഞ്ഞുമൂടി നിൽക്കുന്നു. അങ്ങനുള്ള സന്ധ്യകളിൽ ആരോ ധാനം നീട്ടിയ കിടക്കയിൽ ഇരുന്നു പുതിയ സംഗീതങ്ങൾ മൂളും അയാൾ. അതാണ് അയാളുടെ ജീവിതവും. നാളെയെന്ന ചിന്തകൾ ഇല്ലാതെ, അതിലേക്ക് സ്വപ്നങ്ങളെ കോർത്തിണക്കാതെ ഇന്നിലെ ദുഃഖങ്ങളിൽ മാത്രം ആയുള്ളൊരു ജീവിതം.

ഡിസംബറിൽ കയറുന്ന തണുപ്പിന് കാഴ്ചകളുടെ മേൽ പോലും ഒരു സ്വാധീനമുണ്ട്. പതിവായി കാണുന്ന ചുറ്റുപാടുകൾ പോലും ഒരു പുതപ്പിന്റെ ചൂടിൽ വെറുതെ നോക്കി ഇരിക്കാൻ തോന്നും. Inside Llewyn Davis ഉം അത്തരം ഒരു കാഴ്ച്ച ആണ് ഒരുകുന്നത്. എത്ര കണ്ടാലും കണ്ണെടുക്കാൻ തോന്നാത്ത വിഷാദത്തിന്റെ സൗന്ദര്യം പോലൊന്ന്. അത്ഭുതങ്ങൾ സംഭവിക്കുന്നൊരു ജീവിതത്തിന്റെ കഥ ഒന്നുമല്ല ഈ ചിത്രം, എക്സ്ട്രാ ഓർഡിനറി ആയ ഒന്നും വച് നീട്ടാന്നുമില്ല Inside Llewyn Davis നു. പക്ഷെ തകർച്ചയിലും ലൈഫിന്റെ ഏറ്റവും മോശം സ്റ്റേജിലും അയാളുടെ സംഗീതം പോലെ തന്നെ മനോഹരമായി മാറുന്ന കാഴ്ചകൾ ആണ് ഈ സിനിമ. Greenwich ന്റെ ശൈത്യവും llewyn ന്റെ സംഗീതവും ഒക്കെ അതിന്റെ പൂർണമായ അനുഭവത്തിൽ പ്രേക്ഷകനിലേക്കും എത്തുന്നു. എപ്പോഴോ സ്വപ്‌നങ്ങൾ നഷ്ടപ്പെട്ടവർക്ക് വേണ്ടി Gaslight Café യിൽ മുഴങ്ങുന്ന ആ നനവൂറുന്ന സംഗീതം അത്ര പെട്ടെന്നൊന്നും കാഴ്ചകളിൽ നിന്ന് വിട്ടു പോകില്ല.