Mahaveeryar

Fragments of dreams, സ്വപ്നങ്ങളുടെ ശകലങ്ങൾ. അതു ചേർത്തുവച്ചാണ് കാലമാറിയാതെ ലോകമറിയാതെ അയാളുടെ സ്വപ്നങ്ങളുടെ മതിലുകൾ ഭേധിച്ചുള്ള യാത്രകൾ. ഇന്നിനെയും ഇന്നലയെയും സത്യത്തിനെയും അസത്യത്തിനെയും നീതിയെയും അനീതിയെയും യഥാർദ്യത്തെയും അയാഥാർദ്യത്തെയും മറികടന്നു അഞ്ചാം മാനതലങ്ങളിൽ നിന്നുള്ള അയാളുടെ കാഴ്ചകളിലേക്ക് . അർദ്ധങ്ങളും വ്യാഖ്യാനങ്ങളും കൊണ്ടു നിർവചിക്കാൻ കഴിയാത്ത ലോകത്ത് ജീവിക്കുന്ന അയാളിലേക്ക് ഇറങ്ങാൻ വാസ്തവികാത്വതെ നിഷ്കരുണം ഉടച്ചു പുറത്ത് വന്നേ മതിയാവു, അല്ലാത്ത പക്ഷം കേവലം ഭ്രാന്തമാണ്, ആൽത്തറയിൽ ആകാശം നോക്കി ഹുക്കയുടെ പുകമറയിൽ ഉന്മാദം പുലമ്പുന്ന അർദ്ധനഗ്നനെ പോലെ ഭ്രാന്തമാണ് മഹാവീര്യർ.

നടന്നു നടന്നു നടന്നു ശ്രെഷ്ടികപ്പെട്ട പാതയിൽനിന്നും വഴിമാറി സഞ്ചരിച്ചു നോക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ട്, എന്നാൽ ആ വഴിയുടെ അസ്ത്വിതതെ ചോദ്യം ചെയുന്ന ചിത്രങ്ങൾ ആയാലോ? തുറന്ന ചിന്തകൾ കൊണ്ടു കാണാനിരിക്കുമ്പോൾ മഹാവീര്യർ എന്നെ സംബന്ധിച്ചു ഒരു വല്ലാത്ത അനുഭവം തന്നെ ആണ്, അപൂർണമാണെങ്കിലും മറ്റൊരു മലയാളം സിനിമക്ക് സമ്മാനിക്കാൻ കഴിയാത്ത അനുഭവം. ആദ്യപകുതി നുറുങ്ങു തമാശകൾക്കും വളരെ സാധാരണമായ കാഴ്ചകൾകും ശേഷം രണ്ടാം പകുതി മറ്റൊരു ലോകത്തേക്കുള്ള കാൽവയ്പ്പ് ആണ്. അതൊരിക്കലും ടൈം ട്രാവലിങ്ങ് എന്ന് വിലയിരുത്താൻ പറ്റില്ല, 5th dimension നെ കുറച്ചു ചെറിയ റഫറൻസ് അല്ലാതെ അതൊന്നും വിശദമാക്കാൻ മേക്കർസ് മെനകെടുന്നുമില്ല. തുടർന്ന് സാധാരണരീതിയിൽ ഒട്ടും accept ചെയാൻ കഴിയാത്ത സീനകളുടെ കുത്തൊഴുക്കാണ്. Out of the box എന്നൊക്കെ പറയുന്നതിനേക്കാൾ ഒരുപാട് അകലെ ആണ് പിന്നീട് ചിത്രം. അത് യാതൊരു അസാധാരണ ഭാവവും ഇല്ലാതെ ഒരു കാവ്യം രജിക്കുന്ന ഭംഗിയിൽ ആണ് സംവിധായകൻ പറയുന്നതും. അവസാനത്തെ ആ പതിനഞ്ച് മിനിറ്റ് പല ഇമോഷൻസിന്റെ കൂടി ഫ്യൂഷൻ ആണ് എന്നെ സംബന്ധിച്ചു. കാണുന്നവരിൽ പൂരിഭാഗം പേർക്കും ഇഷ്ടപ്പെടാനോ connection തോന്നനോ സാധ്യത ഇല്ല മഹാവീര്യർ. പക്ഷെ അപൂർണനാഥനൊപ്പം ഞാൻ ഈ യാത്രയിൽ കൂടെ കൂടിയത് സാധാരണത്വത്തിനോ അസാധാരണത്വത്തിനോ വേണ്ടി ആയിരുന്നില്ല അതിനും അപ്പുറം കാഴ്ചകൾക്ക് വേണ്ടി ആണ്. നാടോടികഥയുടെ അസാധാരണഭാവം സ്വീകരിച്ച മഹാവീര്യർ അത്തരം ഭ്രാന്തമായൊരു വഴി തിരഞ്ഞെടുത്തവരുടെ ആണ്. അപൂർണമെങ്കിലും മനോഹരമാണ് എന്റെ കണ്ണുകൾക്ക് കാഴ്ചകളുടെ ഈ അനുഭവം.