Ip Man
IP Man film series
ചൈനയുടെ ചരിത്രങ്ങളോളം പഴകമുണ്ട് അവരുടെ Martial arts താല്പര്യങ്ങൾക്കും.മെയ്‌വഴക്കവും നൃത്തങ്ങളെ അനുസ്മരിപ്പിക്കുന്ന ചടുലമായ ചുവടുവെയ്പ്പുകളും ഒക്കെകൊണ്ട് ഒരു പോരാട്ടത്തിന്റെതിനേക്കാൾ നല്ലൊരു ആസ്വധനം ഒരുക്കാൻ കഴിയുന്നുണ്ട് ഈ അയോദ്ധനകലക്ക്.നൂറ്റാണ്ടുകൾക് ഇപ്പുറവും പുതിയ തലമുറയെ ആകർഷിക്കാനും ഈ കല നിലനിർത്തി പോരാനും സാധിച്ചിട്ടുണ്ട് എങ്കിൽ അതിനു ഓരോ കാലഘട്ടത്തിലും ഉണ്ടായ പരീക്ഷണങ്ങൾക്ക് മറുപടി ആയി അറിഞ്ഞവരും അറിയാത്തവരുമായ ഒട്ടനവധി പരിശീലക്കാരുടെയും ചരിത്രം ഉണ്ട്. 1930 ക്കളുടെ അവസാനത്തോടെ എല്ലാ കാലത്തും ലോകം കാണാറുന്ന മാറ്റങ്ങൾ ചൈനയിലെ foshen എന്ന കൊച്ചു ഗ്രാമത്തെയും ബാധിച്ചു തുടങ്ങിയിരുന്നു. Marital arts മാത്രം കൊണ്ട് തന്നെ ഒരു തിരക്കുള്ള തെരുവായി മാറിയതാണ് foshen ന്റെ കഥ. ഒട്ടനവധി പരിശീലകരും അവരുടെ പരിശീലനകളരികളും തമ്മിൽ മത്സരിച്ചും എന്നാൽ ഒന്നിച്ചു നിന്നുമൊക്കെ ചൈനയിൽ തന്നെ പ്രശസ്തമായികൊണ്ടിരുന്ന കാലം. Ip man ന്റെയും തുടക്കം ആ തെരുവിന്റെ ചരിത്രമാണ്. അവിടം മുതൽ സാക്ഷാൽ ബ്രൂസ് ലീയുടെ ഏറ്റവും പ്രിയപ്പെട്ട മാസ്റ്റർ ആവുന്നത് വരെയും അത് കഴിഞ്ഞുമുള്ള Ip Man ന്റെ ജീവിതയാത്ര ആണ് ഈ നാല് ചിത്രങ്ങൾക്കും പറയാനുള്ളത്.

പ്രത്യക്ഷത്തിൽ ഏറെ സാമ്യതകൾ ഉള്ള patern ആണ് ഈ നാല് ചിത്രങ്ങൾക്കും. സീരിസിന്റ ഏറ്റവും ആകർഷണം Wing Chun എന്ന മനോഹരമായ Martial art ഉം. ഒരു സെക്കന്റ് പോലും കണ്ണ് തെറ്റാതെ ഇരുന്ന് കണ്ട് ആസ്വദിക്കാവുന്ന fight സീനുകൾ കൊണ്ട് തന്നെ Ip Man പ്രിയപ്പെട്ടത് ആവുന്നുണ്ട്. നാല് സിനിമകളും ഈ പ്ലോട്ടിന്റെ patern ഫോളോ ചെയുന്നത് കൊണ്ട് തന്നെ ഒരു ചിത്രവും ഫസ്റ്റ് ചിത്രം സെറ്റ് ചെയുന്ന ഗ്രാഫിന്റെ താഴെ പോകുന്നില്ല. Ip Man ആയി പെർഫോം ചെയുന്ന donnie Yen സീരിസിൽ ഉടനീളം കീപ് ചെയുന്ന ഒരു സൗമ്യമായ characteristics നൊപ്പം കൈയടക്കമുള്ള, അതിയായ വേഗതയുള്ള fight സീനുകളിലെ പ്രഹത്ഭവും കൊണ്ട് നാല് ചിത്രങ്ങളും അവസാനിക്കുമ്പോൾ ഫാൻ ആക്കി മാറ്റുന്നുണ്ട്. Martial ആർട്ട് മേഖലയിൽ യുള്ള പല സെലെബ്രറ്റിസും സിനിമയിൽ ക്യാമയോ ആയും throughout റോളുകളിലും ഒക്കെ വരുന്നു. Martial art മെയിൻ തീം ആയി വരുന്ന ചിത്രങ്ങൾ ഏറെ ഇഷ്ടം ആണെങ്കിലും ഏറെ നാൾ കാണാതെ മാറ്റിവച്ച ഫിലിം ആയിരുന്നു Ip Man. അതുകൊണ്ട് തന്നെ ആവണം ഏറെ തൃപ്തിപെടുത്തിയ ഒരു മൂവി സീരീസ് ആയി മാറുന്നു 4 ആമത്തെ ചിത്രവും അവസാനിക്കുമ്പോൾ Ip Man. ❤️