Operation Fortune - Ruse de Guerre

Orson. ബ്രിട്ടീഷ് ടോപ് ലീഗിൽ ഇറങ്ങി കളിക്കുന്ന spy ലിസ്റ്റിൽ ഒന്നാമൻ. അനുനയിപ്പിച്ചു എടുക്കുക കുറച്ചു പാടായത് കൊണ്ട് മാത്രം ഗവണ്മെന്റ് പോലും orson നെ ഒരു ടാസ്ക് ഏല്പിക്കാൻ അല്പം മടിക്കും. അങ്ങനിരികെ ആണ് പുതിയൊരു assignment Nathan Jasmine ന്റെ കൈകളിൽ എത്തുന്നത്. രണ്ടാമതൊന്നും ആലോചിക്കാതെ അയാളുടെ ആദ്യത്തെ ചോയ്സ് Orson ആയിരുന്നു. കൂട്ടിനു പുതിയ ഒരു ടീമും. മോഷണം പോയൊരു ബോക്സ് തിരിച്ചു എടുത്തു ഏല്പിക്കുക. ഇതേ ലക്ഷ്യം വച്ച് മറ്റൊരു ഏജന്റും ഗ്യാങ്ങും ആൾറെഡി അതിന് പിന്നാലെ ഉണ്ട്. മോഷ്ടിച്ചതാര്, മോഷ്ടിച്ചത് എന്ത്, മോഷണത്തിന്റെ ലക്ഷ്യം ഈ ചോദ്യങ്ങൾക് ഉത്തരം തേടുന്നതിനൊപ്പം അവർക്കിടയിൽ അത് കണ്ടെത്താൻ ഒരു competition നും ആരംഭിക്കുന്നു.

Guy Ritchie ടച് ഇല്ലാത്തൊരു Guy Ritchie മൂവി. Operation Fortune അത്തരം ഒരു അനുഭവമാണ്. മുഷിപ്പിച്ചു ഉറക്കികളയാൻ പോന്ന സ്ക്രിപ്റ്റ്കളെ പോലും തന്റെ സ്റ്റൈലിഷ് മേക്കിങ് കൊണ്ട് watchable ആക്കി തീർക്കുന്ന ഒരു ടാലെന്റെഡ് ഡയറക്ടറിന്റെ ഏറ്റവും വീക്ക് വർക്ക്. സ്റ്റൈൽ ഓവർ സബ്സ്റ്റൻസ് എന്ന് പറയുമ്പോഴും അതിലൊരു കൃത്യമായ ആസ്വാധനം സമ്മാനിക്കാറുണ്ട് Guy Ritchie സിനിമകൾ. എഡിറ്റിംഗ്, മ്യൂസിക്, filmography അങ്ങനെ ഒട്ടുമിക്ക മേഖലകളിലും തന്റെതായൊരു unique ഐഡന്റിറ്റി ഇടാറുണ്ട് ആള്. പക്ഷെ ഈ സിനിമയിൽ അത്തരം ഒരു uniqueness ഒന്നുമില്ലാത്ത ഒരു usual spy സ്റ്റോറിയുടെ usual മേക്കിങ് മാത്രം ആയി ഒതുങ്ങുന്നു. തന്റെ മേക്കിങ്ങിൽ ഫയങ്കര കണ്ട്രോൾ കൊണ്ടുവരുന്ന പോലെ ഒന്ന് ഉയർന്ന് വരുന്ന സീൻ ഒക്കെ മിക്കവാറും ഒരു നനഞ്ഞ പടക്കം പോലെ തന്നെ അവസാനിക്കുന്നു. അതിന്റെ ഫലമോ മുഷിപ്പില്ലാതെ കണ്ടു തീർക്കാൻ സാധിക്കാതൊരു below ആവറേജ് സിനിമയും. The Ministry of Ungentlemanly Warfare പുള്ളിയുടെ ഗ്ലോറി തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിൽ..