Paappan

സംശയത്തിന്റെ മുനയിൽ നിൽക്കുന്ന ടൈറ്റിൽ ക്യാരക്ടർ ഉൾപ്പെടെ ഉള്ള കഥാപാത്രങ്ങൾ, നായകനെ ഹണ്ട് ചെയുന്ന ഒരു ഫ്ലാഷ്ബാക്ക്, അർദ്ധ സത്യങ്ങളും അപൂർണകഥകളും കാണിക്കുന്ന ആദ്യപകുതി, അതിനെല്ലാം ഉത്തരമായി കഥയുടെ ചുരുൾ അഴിച്ചു വില്ലനിലേക്കും വില്ലന്റെ ജീവിതത്തിലേക്കുമുള്ള തുടർച്ച. ഇത്തരം ഒരു template ഇൽ ഒരുങ്ങിയ ചിത്രങ്ങൾ ധാരാളമാണ് മലയാളത്തിൽ. അവസാനമായി വന്ന 21 Grams വരെ. ജോഷിക്ക് കൂടുതൽ apt ആയി തോന്നിയത് കൊണ്ടാണോ വലിയ റിസ്ക് എടുക്കേണ്ട എന്നുള്ള കോൺഫിഡൻസിൽ ആണോ പാപ്പനും ആ ഒരു അച്ചിൽ വാർത്ത പ്രോഡക്റ്റ് ആണ്. ഒരു trauma ക്ക് ശേഷം career ഉപേക്ഷിച്ചു പോകുന്ന പാപ്പൻ എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന എബ്രഹാം മാത്യു മാത്തൻ. അന്ന് ഉപേക്ഷിച്ച ഒരു കേസിലെ പ്രതി അയാളുടെ മകളിലൂടെ ഇരുപത് വർഷങ്ങൾക് ശേഷം അയാളിലേക്ക് എത്തുന്നു. നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളുമായി ബന്ധപെടുമ്പോൾ അയാൾ ഒരിക്കൽ കൂടി കളത്തിലിറങ്ങാൻ നിർബന്ധിതൻ ആവുന്നു.

Above ആവറേജ് എക്സ്പീരിയൻസ് തന്ന് അവസാനിപ്പിക്കാമായിരുന്ന ചിത്രത്തിന്റെ പ്രധാന drawback ആദ്യ പകുതിയിൽ ഉള്ള വലിച്ചുനീട്ടലുകൾ ആണ്. വലിച്ചു നീട്ടലുകൾ എന്നതിലുപരി എഡിറ്റിംഗ് സൈഡ് വീക്ക് ആയതിന്റെ എഫക്ട് ആണ് പലപ്പോഴും ഒരു ലാഗ് ഫീൽ ചെയ്യിപ്പിച്ചത്. വെട്ടി ചുരുകാവുന്ന പല സീനുകളും വിരസതയാണ് സമ്മാനിച്ചത്. രണ്ടാം പകുതി ആ ഒരു കുറവ് ഒരു പരിധി വരെ മറികിടക്കുന്നുണ്ട്. കളർ ഗ്രേഡിങ് പലപ്പോഴും അമിതമായി തോന്നി, ചിലപ്പോഴൊക്കെ നന്നായും. സുരേഷ് ഗോപിക്ക് പ്രത്യേകിച്ച് ഒന്നും ചെയാനില്ലാത്തൊരു കഥാപാത്രം ആയിരുന്നു പാപ്പൻ. പുള്ളി തന്നെ പറഞ്ഞത് പോലെ ഇതുവരെ കാണാത്തൊരു സുരേഷ് ഗോപിയുടെ അവതരണം, അതുകൊണ്ട് തന്നെ പഴയ തീപ്പൊരി ഡയലോഗ്കളും ആക്ഷൻ സീനുകളും പ്രതീക്ഷിക്കുന്നവർക് നിരാശ ആവും ഫലം. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് സൈക്കോ കില്ലർ ആയൊരു കഥാപാത്രത്തെ കൊണ്ടുവന്നില്ല എന്നതാണ്. ഷമ്മി തിലകൻ ചെയ്ത കഥാപാത്രം എടുത്തു പറയത്തക്ക ശ്രെദ്ധ ആകർഷിക്കുന്നത് ആയിരുന്നു. അത്ഭുതം തോന്നുന്ന ട്വിസ്റ്റുകൾ ഒന്നുമല്ല എങ്കിലും അധികം പ്രതീക്ഷിക്കാത്തത് കൊണ്ട് അതികം മുഷിപ്പ് തോന്നാത്ത ചില വഴിതിരിവുകൾ ഉണ്ട് ചിത്രത്തിന്, കൈയിൽ എണ്ണാവുന്ന ചില cliché സീനുകളുടെ ഉടച്ചു വാർകലും പാപ്പാനെ കൂടുതൽ ഫാമിലി audience നു പ്രിയപ്പെട്ടത് ആക്കാൻ സാധ്യത ഉണ്ട്. ചുരുക്കത്തിൽ സുരേഷ് ഗോപി എന്ന താരത്തെ പ്രതീക്ഷിച്ചു പോകാതെ ആവറേജ് ത്രില്ലെർ മാത്രം ആണ് മനസ്സിൽ എങ്കിൽ പാപ്പൻ രണ്ടാം പകുതി കൊണ്ട് മാത്രം എങ്കിലും ഒന്ന് കണ്ടിരിക്കാം.