Puss in Boots - The Last Wish

“മരണത്തിന്റെ മുഖത്ത് നോക്കി ഞാൻ ചിരിക്കും” പ്രൗഡമായ തന്റെ സ്വരത്തിൽ ബലിഷ്ടമായ ഈ വാക്കുകൾ പറയുമ്പോളും Puss in Boots ഓർത്തിരുന്നില്ല ഒരിക്കൽ മരണം ഭയമായി തന്നിൽ വളരുമെന്ന്. തന്നെ തേടി എത്തുന്ന മരണം എന്ന തിരിച്ചറിവിന്റെ യുദ്ധഭൂമിയിൽ നിന്നും ആ വീരൻ തന്റെ ആയുധങ്ങളും അഹങ്കാരങ്ങളും ഉപേക്ഷിച്ചു ഓടുകയാണ്. എട്ടു ജന്മങ്ങൾക് കൊടുക്കാത്ത എന്തോ ഒരു വില അവസാനത്തെ ഈ ഒരു ജന്മത്തിന് കൊടുത്തുകൊണ്ട്. ധീരനിൽ നിന്നും ഭീരുവിലേക്കുള്ള യാത്ര അവിടം മുതൽ തുടങ്ങുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു മരണത്തിന്റെ ഭയവും പേറി ഇരുണ്ട രാത്രികളും വിരസമാർന്ന പകലുകളും അയാൾ തള്ളി നിക്കി, ജീവിക്കാനുള്ള വെളിച്ചം അങ്ങ് ദൂരേ എവിടെയോ തനിക്കുവേണ്ടി തെളിഞ് തുടങ്ങി എന്ന പ്രതീക്ഷയിൽ…

ഓൺ സ്ക്രീനിൽ വരുന്ന ക്യാരക്ടർസിന് എല്ലാം ഫയങ്കര ഇമോഷണൽ ഡെപ്ത് കൊടുക്കുക. എന്നിട്ട് അവയെല്ലാം പ്രേക്ഷകനിലേക്ക് കണക്ട് ചെയുക. സിനിമയെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവന് മനസ്സ് നിറയാൻ അത് തന്നെ ധാരാളം. പലരും മറക്കുന്ന അല്ലെങ്കിൽ മോശം എന്ന് കരുതി മാറ്റി നിറുത്തുന്ന wholesome മോമെന്റ്സിന്റെ ഏറ്റവും മനോഹരമായ ഉപയോഗമാണ് Puss in Boots കാണിച്ചു തരുന്നത്. Perro, Puss, Kitty അങ്ങനെ വന്നു പോകുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളുടെ ജേർണിയും പല ഇമോഷൻസിന്റെ ഏറ്റവും മികച്ച കൂട്ടാണ്. മറ്റുള്ളയവായിൽ നിന്ന് വ്യത്യസ്തമായി മികച്ചൊരു വില്ലൻ കഥാപാത്രവും സിനിമയുടെ ആസ്വാധനം മികവുറ്റത്താക്കാൻ സഹായിക്കുന്നുണ്ട്. ആദ്യ ഭാഗത്തെ അപേക്ഷിച്ചു അനിമഷനിൽ വന്ന മാറ്റങ്ങൾ വളരെ മികച്ചതാണ്. മൊത്തത്തിൽ മ്യൂസിക് ഉണ്ട്,ഫൺ ഉണ്ട്,ഒരുപാട് ഇമോഷൻസ് ഉണ്ട്, മനസ്സിൽ കയറുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്, നല്ല ആക്ഷൻ സീനുകൾ ഉണ്ട്.. എല്ലാം കൂടി കൂട്ടി ഒരു എന്റർടൈൻമെന്റ് പാക്കേജ് ആണ് Puss in Boots : The Last Wish.