Shazam - Fury Of The Gods (2023)

ആരും ഇല്ലാത്തവൻ. ഒരിക്കൽ ആ തോന്നൽ കൂടെ കൂടിയപ്പോൾ തനിക്ക് നേരെ നീട്ടിയ കരങ്ങളിൽ മുറുകെ പിടിച്ചു അവൻ ആ വീട്ടിലേക്ക് കയറി വന്നത്. ജീവിതത്തിൽ അന്നുവരെ അനുഭവിക്കാത്തൊരു തൃപ്തി അവനു വന്ന് തുടങ്ങിയിരുന്നു. ബന്ധങ്ങൾ, പതുക്കെ അവന്റെ ജീവിതം ആ ബന്ധങ്ങൾ മാത്രമായി. പക്ഷെ കാലം എന്നത് മാറ്റം എന്നതിന്റെയും രൂപമാണ്. പതിയെ അത് ഓരോരുത്തരിലേക്കും വരും. ഇഷ്ടങ്ങൾ മാറും, സ്വപ്നങ്ങളും. അങ്ങനെ സ്വപ്നങ്ങൾ തേടി പോകുന്നവരെ ഒരുമിച്ച് നിറുത്താനുള്ള ഒരു പതിനേഴു വയസുകാരന്റെ ശ്രമം. പൊട്ടിയ പട്ടം പോലെ shazam fury of the gods യാത്ര തുടങ്ങുന്നത് അവിടെനിന്നാണ്.

പല രീതിയിൽ അഭിപ്രായങ്ങൾ കണ്ടിരുന്നു എങ്കിലും എന്നെ സംബന്ധിച്ച് ഏറെ attachment തോന്നിയൊരു സിനിമ ആണ് Shazam. ഒരു unusual സൂപ്പർഹീറോ സ്റ്റോറി എന്നൊന്നും അടയാളപ്പെടുത്താൻ കഴിയില്ല എങ്കിലും വളരെ കുറച്ചു നിമിഷങ്ങളിൽ ആ സിനിമ തീർക്കുന്നൊരു സിമ്പിൾ ബ്യൂട്ടിഫുൾ സോൾ ഉണ്ട്. കഥാപാത്രങ്ങളുടെ ബന്ധങ്ങളെ കൃത്യമായുള്ള ചില അടയാളപ്പെടുത്തലുകൾ ഉണ്ട്. ബില്ലിയും അമ്മയും തമ്മിലുള്ള interactions ഒക്കെ അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത ചില സീനുകളിൽ ഒന്നാണ്. ഒരു ആവറേജ് സൂപ്പർഹീറോ ഫ്ലിക്ക് എന്ന നിലയിൽ അടയാലപെടുത്തുമ്പോഴും shazam ഇഷ്ടം ആവാൻ ഇങ്ങനെ ഒരു നിധി ആ ചിത്രം സൂക്ഷിക്കുന്നുണ്ട്. എന്നാൽ രണ്ടാം വരവിൽ അവരുടെ Charm എവിടെയോ ലോസ്റ്റ് ആയി. എവിടെ നിറുത്തിയോ അവിടുന്ന് തന്നെ തുടങ്ങുമ്പോഴും വളരെ കുറച്ചു സീനുകളിൽ അത് പറയാൻ ശ്രമിക്കുമ്പോഴും പഴയ ആ ഒരു ഇമോഷണൽ essence ഈ ചിത്രത്തിൽ വറ്റി വരണ്ടിരിക്കുന്നു. കുറച്ചു superpowered ആയ കിഡ്സ്, അവരുടെ ഒരു ആവറേജ് എന്ന് മുഴുവൻ ആയി പോലും പറയാൻ കഴിയത്ത ഒരു Battle. അതിൽ കവിഞ്ഞതൊന്നും ഈ സിനിമ സമ്മാനിക്കുന്നില്ല. വളരെ ചുരുക്കം ചിലപ്പോഴൊക്കെ ഒരു സൂപ്പർഹീറോ മൂവി എന്ന നിലയിൽ ത്രില്ലിംഗ് ആയി എങ്കിലും അതൊക്കെ അടിച്ചു താഴ്ത്തുന്ന പോലെ ആയിരുന്നു സിനിമയിലെ തമാശകൾ, അത് പിള്ളേരുടെ സൈഡിനെക്കാൾ wizard ആണ് ഏറ്റവും മോശമായി വന്നിരിക്കുന്നത്. Shazam ഇൽ സൂപ്പർഹീറോ സ്റ്റഫ് അത്ഭുതം ശ്രെഷ്ടിക്കില്ല എന്ന് അറിയാമായിരുന്നു, നിരാശ സമ്മാനിച്ചത് ഫസ്റ്റ് നിർമിചൊരു ഇമോഷണൽ ഡെപ്ത് പോലും ഈ ചിത്രം സൂക്ഷിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ ആണ്.