Spider-Man -Across the Spider-Verse
വളർച്ചയുടെ ഘട്ടങ്ങൾ Spiderman ആയി ആസ്വദിച്ചു മുന്നോട്ട് നീങ്ങുകയാണ് Miles Morales ന്റെ ജീവിതം. Brooklyn ന്റെ സ്വന്തം neighborhood ഹീറോ ആയി കാലം പതിയെ മുന്നോട്ട് നീങ്ങുമ്പോൾ ആണ് യൂണിവേഴ്സുകൾ താണ്ടി ഒരു വിളി എത്തുന്നത്. Gwen Stacy, മനസ്സിൽ അങ്ങനെ പെട്ടെന്നൊന്നും മായിക്കാൻ കഴിയാതെ കിടക്കുന്ന മുഖം. പക്ഷെ തിരിച്ചു വന്നത് അവനെ തെലൊന്ന് അൽബുദ്ധപ്പെടുത്തി. അവൾക്കും മാറ്റങ്ങൾ ഉണ്ട്. ചിലത് പ്രകടമാണ്, പക്ഷെ ചിലതിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നു. അവളെ തേടി ഇറങ്ങുമ്പോൾ അവനു മുന്നിലേക്ക് മറ്റൊരു വാതിൽ കൂടി തുറക്കുകയാണ്, അതുവരെ കണ്ടതും അറിഞ്ഞതും ഒക്കെ അവിശ്വസനീയം ആക്കുന്ന മറ്റൊരു ലോകത്തിലേക്ക് ഉള്ള വാതിൽ.

Brooklyn തെരുവുകളിൽ നിറങ്ങൾക്കൊണ്ട് മതിലുകൾ നിറച്ചൊരു ചെക്കനു ലോകത്തിലെ ഏറ്റവും മികച്ചൊരു സൂപ്പർഹീറോയുടെ Mantle കൊടുക്കുക, അതൊന്നും പോരാഞ്ഞിട്ട് അതുവരെ ആ വേഷത്തിൽ ഇഴക്കി ചേർന്നവരെ അവന്റെ എതിരാളികളാക്കി നിറുത്തുക, സ്റ്റോറി ടെല്ലിങ്ങിന്റെ മനോഹാരിത ഏറ്റവും പീക് ചെയുന്ന spiderverse ന്റെ നിമിഷമാണ് അത്. എതിരിൽ വന്നു നിൽക്കുന്നത് നമ്മൾ കണ്ടിട്ടുള്ള ഏറ്റവും ഇഷ്ടപെട്ട spiderman variant ആണെങ്കിൽ പോലും, അവരുടെ ഭാഗ്യം ന്യായം ആണെങ്കിൽ പോലും Miles ന്റെ ഒപ്പം മാത്രം ആവും നമ്മുടെ മനസ്സ് നിൽക്കുക. അവതരണം കൊണ്ടും തീം കൊണ്ടും സിനിമ ലോകത്തിനു അത്ഭുതമായി തീർന്ന spiderverse നു ഒരു തുടർച്ച വരുമ്പോൾ പ്രതീക്ഷകളിൽ ഒരല്പം പോലും വിട്ടുവീഴ്ച്ച ചെയേണ്ടി വരുന്നില്ല പ്രേക്ഷകർക്ക്. കാരണം അത്രയും തിക്ക് ആയൊരു കണ്ടന്റ് തന്നെ ആണ് ഇത്തവണയും അവർ ഒരുകിയിരിക്കുന്നത്. ട്രൈലെറിൽ തന്നിരിക്കുന്ന സൂചനകൾ ഒക്കെ വച്ചു നെയ്തെടുക്കുന്ന ഒരു കഥയുടെ ഫോം തന്നെ ആണ് ചിത്രത്തിന് - എന്ന് കരുതി ഇരിക്കുമ്പോൾ ആവും മറ്റൊരു വഴിതിരിവ് വരുക. പക്ഷെ ഇതൊന്നും മെയിൻ കൺടെന്റിനെകാൾ വലിയ സംഭവങ്ങൾ ആയി ചിത്രം ട്രീറ്റ് ചെയ്യുന്നില്ല. എല്ലാം കഥയുടെ ഒഴുകിനൊപ്പം കൃത്യമായ സമയങ്ങളിൽ എത്തുന്നത് കൊണ്ട് തന്നെ വല്ലാത്തൊരു exciting ആസ്വധനഅനുഭവം ആണ് Across the spiderverse. കഥാപാത്രങ്ങൾ കൊണ്ട്, visuals കൊണ്ട്, engaging moments കൊണ്ട് ഒരു കഥ പറഞ്ഞു മുന്നോട്ട് പോകുമ്പോൾ അതിന് കിട്ടാവുന്ന ഏറ്റവും മികച്ച result ആയി മാറുന്നു ഈ ചിത്രം.
വളരെ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഒരു അടയാളം ഇട്ടിട്ടു പോകുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് ചിത്രത്തിൽ. അത് പക്ഷെ ഒരു wasted potential ഒന്നും ആക്കി കളയാതെ തന്നെ കൃത്യമായി യൂസ് ആകുന്നതിനൊപ്പം മുന്നിലേക്കും വഴി തെളിച്ചു വച്ചിട്ടുണ്ട് ക്രീയേട്ടേഴ്സ്. ഫസ്റ്റ് പാർട്ട് ഇറങ്ങിയപ്പോൾ അതിനും മുകളിൽ ഒന്നെന്ന വലിയൊരു ഭാരം ആയിരുന്നു ഈ ചിത്രത്തിന്. ഇതിന് ശേഷം ഇതിലും മുകളിൽ എന്നൊരു ഇമ്പോസിബിൾ ടാസ്ക് ആണ് അവർക്ക് മുന്നിൽ, പക്ഷെ ഇത്തവണ സംശയങ്ങൾ ഒന്നുമില്ല, അനിമേഷൻ ചരിത്രത്തിലെ greatest of all time ലേക്ക് ഉള്ള യാത്ര തന്നെ ആണ് Spiderverse ന്റേതു. അതിന് കുറച്ചേറേ കാത്തിരിക്കണം എന്ന് മാത്രം.