Suzume

നാളെ എന്ന സ്വപ്നവും പേറി ഉണർന്നവരാണ് അവർ. ആർക്കൊക്കെയോ പ്രിയപ്പെട്ടവർ, ആരെയൊക്കെയോ നെഞ്ചിൽ ചേർത്ത് ചുമ്മന്നവർ. സ്വപ്നങ്ങളെ ബാക്കി വച്ചു അവരുടെ ജീവൻ കവർന്നപ്പോൾ അവിടങ്ങൾ സ്വപ്നങ്ങളുടെ കുഴിമാടങ്ങൾ ആയി. ജീവൻ അവശേഷിച്ചവർ ഓർമ്മകളുടെ വേദനയും പേറി മരണം കാത്തിരുന്നു. സന്തോഷമായാലും സങ്കടമായലും ജീവിതം അതാണെന്ന് അറിഞ്ഞു ജീവിക്കുമ്പോഴാവും ഇത്തരം ദുരന്തങ്ങളുടെ രംഗപ്രവേശം. അങ്ങനൊന്നിൽ അമ്മയെ നഷ്ടപെട്ട വേദനയേ കൂട്ടുപിടിച്ചു പതിനൊന്നു വർഷം താണ്ടിയവൾ ആണ് Suzume. സാധാരണ ജീവിതത്തിന്റെ ഒഴുകിൽ മുന്നിലേക്ക് നീങ്ങിയ അവൾ ആകസ്മികമായി Souta Munkata എന്ന ചെറുപ്പകാരനെ കണ്ട് മുട്ടുന്നത്. കാലം ഒരുകി വച്ചത് പോലെ അവൾ ആ നിഗൂഢതകൾ നിറഞ്ഞ ചെറുപ്പകാരനിലേക്ക് ആകർഷികപെടുന്നു. അവളുടെ യാത്രയുടെ തുടക്കം അവിടെനിന്നാണ്.

എന്നെ സംബന്ധിച്ച് അനിമേ ലോകത്തിലേക്ക് തുറന്ന വാതിലിന്റെ താക്കോൽ ആയത് Your Name എന്ന ചിത്രം ആണ്. തുടക്കം എന്നത് കൊണ്ട് മാത്രം അല്ല, അത്രത്തോളം മനസ്സിനൊടു ചേർന്ന് നിൽക്കുന്ന ഒരു കണക്ഷൻ ഉണ്ടാക്കി എടുത്തത് കൊണ്ട് തന്നെ ഇപ്പോഴും favorite അനിമേ മൂവി എന്ന ചോദ്യത്തിന് ആദ്യം മനസ്സിൽ വരുന്ന ഉത്തരം. അതേ ക്രീയേറ്ററുടെ മറ്റൊരു സൃഷ്ടി എന്ന് പറയുമ്പോൾ Suzume ക്ക് പ്രതീക്ഷയുടെ ഭാരം കുറച്ചു ഏറെ ആണ്. Weathering with you പോലെ your name ആയി കണക്ഷൻ ഒന്നുമില്ല ഈ ചിത്രത്തിന്, ട്രൈലെറിൽ നിന്നും അങ്ങനെ ചില സൂചനകൾ തോന്നുമെങ്കിലും. ഒരു ഫാന്റസി സ്റ്റോറി, അത് നല്ല ഭംഗി ആയി തന്നെ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു. അതിൽ കൂടുതൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കണ്ട ഈ ചിത്രത്തിൽ നിന്നും. കഥാപാത്രങ്ങൾക്കൊന്നും അങ്ങനെ ഇമോഷണലി വലിയ attachment ഒന്നും ഉണ്ടാക്കി എടുക്കാൻ കഴിയുന്നില്ല എങ്കിലും കഥയുടെ ഒഴുകിൽ നല്ലയൊരു ആസ്വാധനം ആവുന്നുണ്ട് Suzume. ഈ ചിത്രത്തിന്റ Visuals അതിനു വഹിച്ച പങ്ക് ചെറുതൊന്നുമല്ല. സ്വാഭാവികം ആയും സംഭവിക്കാവുന്ന Your Name ആയുള്ളൊരു Comparison മനസ്സിൽ നിന്നും മാറ്റി വച്ചാൽ നല്ലരീതിയിൽ ഒരു എക്സ്പീരിയൻസ് തന്നെ ആവും Suzume യും.