The Covenant

മരിച്ചിട്ടില്ല,, പക്ഷെ പാതി തുറന്ന കണ്ണിൽകൂടി അവനു മരണത്തെയും അഹമദിനെയും ഒരുമിച്ചു കാണാം. കണ്ണുകളും പതിയെ മരണം കൊതിച്ചു തുടങ്ങിയിരിക്കുന്നു. ആരാണവൻ, മിലിറ്ററി ക്യാമ്പിൽ ഒരു translator ന്റെ ആവശ്യം ഒന്നുകൊണ്ടു മാത്രം കൂടെ കൂട്ടിയവൻ. അഹമ്മദിനെ കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നില്ല ജോൺ. പക്ഷെ ഇപ്പോൾ തന്റെ ജീവനും പേറി അവൻ നടക്കുകയാണ്, തിരിച്ചു എത്തിക്കും എന്നൊരു വാക്കിനു വേണ്ടി മാത്രം. മരണത്തിൽ നിന്ന് പോലും തന്നെ പറിച്ചെടുക്കാൻ അവന്റെ കരങ്ങൾക് കരുതുണ്ട് എന്ന് തോന്നി ജോണിനു പലപ്പോഴും. ദാഹവും വിശപ്പും അഹമ്മദിന്റെ കാലുകളെ ഇടറിക്കുന്നുണ്ട്, ചുമലിൽ താങ്ങിയ ഭാരവും കഠിനമായ വെയിലും അവനെ തളർത്തി കളയുന്നുണ്ട്. പക്ഷെ അയാൾ മുന്നിലേക്ക് ആയുകയാണ്, ബാക്കി ആയ അവസാന ശ്വാസവും എടുത്ത്. അടയുവാൻ കൊതിക്കുന്ന കൺപോലകൾക്കിടയിലൂടെയും ജോണിനു ഇത് കണ്ട് കിടക്കനെ കഴിയുന്നുള്ളു, കാരണം മരണത്തിനു വിട്ടുകൊടുക്കാതെ അഹമ്മദ് തന്നെ മുറുകി പിടിച്ചിരിക്കുകയാണ്.

എവിടെയോ കണ്ട് മറന്നൊരു കഥയും കഥാപാത്രങ്ങളും. ഒരിക്കൽ കൂടി ഒരുകുന്നൊരു ഇമോഷണൽ ജേർണി ആയാണ് Covenant പലപ്പോഴും അനുഭവപ്പെട്ടത്. തന്റെ ക്രീയേറ്റീവ് ആഡംബരങ്ങൾ എല്ലാം അഴിച്ചുവച്ചു മനസ്സ് തൊടാൻ ആണ് ഇത്തവണ Guy Ritchie യുടെ ശ്രമം. അതിൽ അയാൾ വിജയിച്ചിട്ടുമുണ്ട്. Gyllenhaal എപ്പോഴും പോലെ തന്റെ റോൾ ഭംഗി ആകുമ്പോൾ സിനിമയുടെ സെന്റർ ഓഫ് അട്ട്രാക്ഷൻ Dar Salim അവതരിപ്പിച അഹമദ് എന്ന കഥാപാത്രം ആണ്. ഈ രണ്ട് കഥാപാത്രങ്ങളുടെ ബോണ്ടിങ് ആണ് The Covenant. ഒരു Guy Ritchie ചിത്രം ആയെ അനുഭവപ്പെടില്ല എങ്കിലും കഴിഞ്ഞ സിനിമ സമ്മാനിച്ച നിരാശ ഒരു പരിധി വരെ ഈ ചിത്രത്തിലൂടെ മാറ്റി എടുക്കാൻ കഴിഞ്ഞിട്ടുണ്ട് സംവിധായകന്. മിലിറ്ററി ബേസ്ഡ് surviving thrillers കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു satisfied experience തന്നെ ആവും The Covenant.