The Flash

അങ്ങനെ കെട്ടിയുയർത്തിയ പ്രതീക്ഷകളുടെ ആകാശഗോപുരത്തിൽനിന്നും അവർ നിലംപതിക്കുകയാണ്. ആരുടെ മേൽ പരജയഭാരത്തിന്റെ മരകുരിശ് അടിച്ചേല്പിക്കും. പിഴവ് പറ്റിയത് എവിടെ. ചോദ്യങ്ങൾ നീളുമ്പോളും തിരശീലയിൽ കണ്ട ചാപിള്ളയെ നോക്കി നെടുവീർപ്പെടാനെ കഴിയുന്നുള്ളു. ‘The Flashpoint Paradox’, സാമ്യതകൾക്കൊണ്ട് ഒരു തട്ടിൽ കയറിയപ്പോൾ മുതൽ അമിത പ്രതീക്ഷകളുടെ ഒരു ഭാരം The Flash ന്റെ മാറിൽ കയറി കൂടിയതാണ്. എത്രയൊക്കെ ഓൺലൈൻ campaign നടത്തിയാലും, ആരൊക്കെ പറഞ്ഞാലും താണ്ടാൻ കഴിയാത്തൊരു പ്രതീക്ഷയുടെ ടച് ലൈൻ ക്രോസ്സ് ചെയ്തത് Flashpoint ആയി വന്ന ഒരുപാട് സാമ്യതകൾ കൊണ്ട് തന്നെ ആണ്. കോമിക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നായ Flashpoint നെ ഇത്തിരിടാൻ വന്നതോ, ഒരു ആവറേജ് ഫ്ലാഷ് സ്റ്റോറി. The Flash ന്റെ ജാതകം അവിടെ തന്നെ പിഴച്ചിരിക്കുന്നു. ഇനി സിനിമയിലേക്ക്
അമ്മയെ തിരിച്ചു കിട്ടും. അങ്ങനൊരു തിരിച്ചറിവ് Barry ഇൽ ഉണ്ടാക്കാൻ പോകുന്നത് വളരെ വലിയൊരു മാറ്റം ആയിരുന്നു. തന്റെ അറിവുകൾക് അപ്പുറം നിൽക്കുന്നത് ഒക്കെയും തിരഞ്ഞു കണ്ടെത്തി അവൻ ആ തീരുമാനത്തിൽ എത്തി, അമ്മയെ രക്ഷിക്കുന്നു കാലത്തിന്റെ പിന്നിലേക്ക് ഓടി തുടങ്ങുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ സംഭവങ്ങൾക്കും മുൻകരുതലുകൾ എടുത്തിട്ടും പക്ഷെ അപ്രതീക്ഷിതമായ ഒരു ലോകം ആയിരുന്നു അവനു മുന്നിൽ തുറന്നത്. പുതിയ കുറെയേറെ പ്രശ്നങ്ങളും.

Barry യുടെ റൺ വരെ flashpoint ആയി സാമ്യം തോന്നുമെങ്കിലും അത് കഴിഞ്ഞു മറ്റൊരു ലോകവും മറ്റൊരു കഥയുമാണ് സിനിമയുടെ ഇതിവൃത്തം, അത് അത്ര മോശവുമല്ല. പക്ഷെ കണ്ടിരിക്കാൻ കഴിയാതൊരു CGI ആണ് സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ്. ഡയറക്ടർ പറഞ്ഞപോലെ Barry യുടെ പോയിന്റ് ഓഫ് വ്യൂ ഇൽ ഉള്ള visuals ആണ് കാണിക്കാൻ ശ്രമിച്ചത് എങ്കിൽ അത് ഡയറക്ടർ മനസ്സിൽ കണ്ടത് പോലെ വന്നിട്ടില്ല എന്ന് തന്നെ വേണം പറയാൻ. രണ്ടു Barry സ്ക്രീനിൽ ഉള്ളപ്പോൾ പോലും ഒരാളുടെ മുഖം AI ജനറേറ്റഡ് visuals പോലെയാണ് റിയാക്ഷൻസ് ഒക്കെ. ആവശ്യവും അനാവശ്യവുമായ ഒരുപാട് തമാശകളും പലപ്പോഴും ചിത്രത്തിന്റെ ഒഴുക് തടസപ്പെടുത്തുന്നുണ്ട്. ബ്രൂസ് wayne ആയുള്ള affleck ന്റെ സീൻ one of the best എന്ന് പറയുമ്പോഴും Batman പഴയ JL നെ ഓർമപ്പെടുത്തുന്നു. Keaton ഉം പുള്ളിയുടെ Batworld ഉം ആണ് സിനിമയുടെ മെയിൻ അട്ട്രാക്ഷൻ. പുള്ളിയെ പ്രേസേന്റ് ചെയ്തിരിക്കുന്നതും ആ retro സ്റ്റൈലും ഒക്കെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. Ezra യും രണ്ട് കഥാപാത്രങ്ങൾ ആയുള്ള ക്യാരക്ടർ ഡിഫറെൻസ് ഒക്കെ കറക്റ്റ് സ്ക്രീനിൽ എത്തിക്കുന്നുണ്ട്. എന്നിരുന്നാലും ഈ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു എങ്കിലും flash ഒരു പരാജയചിത്രം ആവും എന്നതിൽ സംശയം വേണ്ട, അതിന്റെ ക്രെഡിറ്റ് ഡയറക്ടർകും CGI / VFX ഡിപ്പാർട്മെന്റിനും തന്നെ. ഇത്രയും മനോഹരമായി പൊതിഞ്ഞു വിൽക്കുമ്പോൾഉള്ളിൽ അല്പം എങ്കിലും മധുരം ഉണ്ടോ എന്ന് ഒന്നുകൂടി ചിന്തിക്കണമായിരുന്നു. DC യുടെ പരാജയങ്ങളിലേക്ക് മറ്റൊരു പേര് കൂടി. പ്രതീക്ഷകൾക് മറ്റൊരു പാഠം കൂടി.
DC ഹെഡ് എന്ന നിലയിൽ James Gunn നു ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും ലോജിക്കൽ ആയുള്ള കാര്യം കഴിഞ്ഞ ഇത്രയും ചിത്രങ്ങളെ എല്ലാം മറന്നു ഒന്നിൽ നിന്നും തുടങ്ങുക എന്നതാണ്. പക്ഷെ അപ്പോഴും പഴയ അവശിഷ്ടങ്ങൾ ചുമ്മാന്നാണ് പുതിയ തുടക്കം എന്നൊക്ക പറഞ്ഞു പോകുന്നതെങ്കിൽ മറ്റൊരു വലിയ പതനത്തിലേക്ക് തന്നെ ആവും DC യുടെ അടുത്ത യാത്ര.