The pope's Exorcist

പോപ്പിന്റ പ്രിത്യേക ഉത്തരവും പേറിയാണ് വത്തികാന്റെ സ്വന്തം exorcist ആയ Amorth സ്പെയിനിലേക് തിരിക്കുന്നത്. നുഴലുണ്ടാക്കുന്ന ഇരുട്ടിൽ പോലും ചെകുത്താൻ പതിയിരിക്കുന്ന തൊണ്ണൂറുകളിലെ സ്പെയിൻ അയാളെ വരവേറ്റത് ഒരു വെല്ലുവിളിയുമായി ആയിരുന്നു. അതുവരെ അയാൾ കണ്ട, പിടിച്ചടക്കിയ പിശാചുകളെക്കാൾ അതിപ്രബലനായ നരകത്തിന്റ രാജാവ് Amroth നെ കാത്ത് അവിടെ ഉണ്ട്. ഭർത്താവ് ബാക്കി വച്ച സ്വത്തും തേടി സ്പെയിനിൽ എത്തിയ ഒരു അമ്മയുടെ മകനിൽ ആയിരുന്നു ആ ആത്മാവ് അയാളെയും കാത്തിരുന്നത്. തന്റെ ജീവിതത്തിൽ നേരിട്ടിട്ടുള്ള ഏറ്റവും വലിയ എതിരാളിയുമായി ഏറ്റുമുട്ടലിന് ആ കത്തനാരും അയാളിലൂടെ തന്നെ ലക്ഷ്യം നിറവേറ്റാൻ ആ ആത്മാവും തയാറെടുക്കുകയാണ്

ഹൊറർ കണ്ടന്റ് ത്രില്ലിംഗ് ട്രാക്കിൽ അവതരിപ്പിക്കുന്ന ചിത്രങ്ങൾ ഹോളിവുഡിൽ കൂടി വരുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണം ആണ് The Pope’s Exorcist. അത്യാവശ്യം കൊള്ളാവുന്ന ഒരു പ്ലോട്ട് ലൈൻ ഉണ്ട് എങ്കിലും ഒരു ആവറേജ് അനുഭവം സമ്മാനിച്ചാണ് സിനിമയുടെ പോക്ക്. പേടി പെടുത്തുന്ന രംഗങ്ങളെകാൾ ത്രില്ലിംഗ് മോമെന്റ്സ് ക്രീയേറ്റ് ചെയാൻ ആണ് ചിത്രത്തിന്റെ ശ്രമം. ചുരുക്കം സ്ഥലങ്ങളിൽ അത് വിജയിച്ചിട്ടുണ്ട്. കാര്യമായൊരു ആസ്വാധനം ചിത്രത്തിന് സമ്മാനിക്കാൻ കഴിഞ്ഞില്ല എങ്കിലും എനിക്ക് തോന്നിയ ഒരു പോസിറ്റീവ് Amroth ക്യാരക്ടർ ആണ്. Russell Crowe ന്റെ charm നല്ലരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ആ ക്യാരക്ടറിൽ. അതുകൊണ്ട് തന്നെ ആവണം ഒരു sequel ന് വഴി തുറന്നാണ് ചിത്രം അവസാനിക്കുന്നത്. Amroth ക്യാരക്റ്ററിനെ തുടർന്നു കാണാൻ ആഗ്രഹം ഉണ്ടെങ്കിലും ഈ ഒരു സിനിമയുടെ sequel ആയി ഒരെണ്ണത്തോട് താല്പര്യം ഉണ്ടാക്കാൻ സിനിമക്ക് കഴിഞിട്ടില്ല.