Thirteen Lives

മേഘങ്ങൾ പർവതങ്ങളും താണ്ടി തായ്ലൻഡിൽ എത്തി തുടങ്ങുമ്പോഴേ അവിടുത്തെ അന്തരീക്ഷത്തിന്റെ നിറം മാറും. അതുവരെ പച്ച നിറഞ്ഞ താഴ്വാരങ്ങൾക്കും അനന്തമായ നീല ആകാശത്തിനും അന്ന് മുതൽ നിറം മങ്ങി മങ്ങി മഴയുടെ നിറം മാത്രമാവും . അങ്ങനെ ഒരു പെരുംമഴയുടെ കാലത്ത് ബാല്യത്തിന്റെ കൗതുകവും പേറി ആ ഗുഹയ്ക്കുള്ളിൽ പോയതാണ് പതിമൂന്ന് കുട്ടികൾ. പക്ഷെ അന്നത്തെ മഴ പതിവിലും ശക്തി കൂടിയതായിരുന്നു. കളിയും സന്തോഷങ്ങളും കഴിഞ്ഞു തിരികെ എത്തുന്ന മക്കൾക്കുവേണ്ടി കാത്തിരുന്ന മാതാപിതാക്കൾക് ആ രാത്രിയും അത് കഴിഞ്ഞ എത്താനം രാത്രികളിലും മഴ സമ്മാനിച്ചത് നരകസമാനമായ ഓർമ്മകൾ ആണ്. ആ പതിമൂന്നു ജീവനുകൾ ലോകം എങ്ങും ചർച്ച ആയപ്പോൾ Cavers ആയ ജോണും റീചാർഡും വലിയ പ്രതീക്ഷകൾ ഇല്ലാതെ അവരുടെ സഹായത്തിനായ് ഇറങ്ങി തിരിക്കുന്നു. തുടർന്നുള്ളത് സമ്മർദ്ദങ്ങളുടെ മുനമ്പിൽ നിന്ന് മാത്രം നോക്കി കാണാൻ കഴിയുന്ന സഹസികമായ rescue മിഷന്റെ കഥ ആണ്.

നടന്ന ഒരു സംഭവത്തെ സിനിമറ്റിക് എക്സ്പീരിയൻസിനായി യാതൊരു വക exaggerations സും ചേർത്ത് അവതരിപ്പിക്കാഞ്ഞിട്ട് പോലും 13 Lives സമ്മാനിക്കുന്നത് വല്ലാത്തൊരു തീവ്രമായ അനുഭവം തന്നെ ആണ്. ഒരു റെസ്ക്യൂ മിഷന്റെ കഥയ്ക്കു രണ്ടരമണിക്കൂർ length എന്നതാണ് ആദ്യം എന്നെ അശ്ചര്യപെടുത്തിയത്. പക്ഷെ ആ രണ്ടര മണിക്കൂർ അനാവശ്യമെന്ന് തോന്നിക്കുന്ന ഒന്നുമില്ലാതെ വളരെ നീറ്റ് ആയൊരു അവതരണം ആണ് സിനിമക്ക്. ആ സംഭവത്തിന്റെ യഥാർത്ഥ ഭീകരത വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകന് അനുഭവിക്കാൻ കഴിയുന്നുണ്ട്. ചിത്രത്തിൽ ഉടനീളം ആ ഒരു intensity കീപ് ചെയാനും മേക്കർസ് ശ്രെദ്ധിക്കുന്നുണ്ട്. അമാനുഷികതയോ, സിനിമറ്റിക് gimmick കളോ ഇല്ലാതെ തന്നെ ഒരു ചിത്രത്തിന് ത്രില്ലിംങ്ങും ടെൻഷനും satisfaction നും തരാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് Thirteen Lives.