Three Thousand Years of Longing

കുപ്പി തുറക്കുന്നു, ഭൂതം വരുന്നു, മൂന്ന് ആഗ്രഹങ്ങൾ സാധിച്ചു തരുന്നു. ആയിരത്തൊന്നു രാവുകളിൽ പറഞ്ഞ ഈ അറേബ്യൻ കഥയ്ക്ക് നൂറ്റാണ്ടുകളുടെ ഓർമ്മകൾ പറയാനുണ്ടാവും. കുപ്പി പിന്നെയും തുറക്കപ്പെട്ടു, ഭൂതം പിന്നെയും വന്നു ആഗ്രഹങ്ങൾ സഭലമാക്കി കൊടുത്തു, കാലം മാത്രം പതിഞ്ഞ താളത്തിൽ മുന്നോട്ട് നീങ്ങി. ആന്ധ്യമില്ലാത്ത കഥകൾക് വിരസതകൾ ജടയായി ബാധിക്കും. അങ്ങനെ കാലചക്രം കറുങ്ങി മോഹങ്ങൾക് മുകളിൽ ചിന്തകളെ കൊണ്ട് നിറുത്തുന്ന ആധുനികമനുഷ്യന്റെ സമയമെത്തി. ഇത്തവണ ആ അവസരം കിട്ടിയത് Alithea ക്കാണ്. പക്ഷെ അത്രയും നാൾ സമ്മാനിച്ച ജീവിത യാത്ര അവളിൽ നിന്നും കട്ടെടുത്ത ഒരു കാര്യം ഉണ്ടായിരുന്നു, മനസ്സ് ഏറ്റവും ആഗ്രഹിക്കുന്ന മോഹങ്ങൾ. ഇത്തവണ കുപ്പിയും ഭൂതവും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനെത്തിയത് ആഗ്രഹങ്ങളെ ജീവിച്ചു തീർത്ത അവളുടെ കൈകളിൽ ആണ്. അങ്ങനെ ആ അറേബ്യൻ കഥ ഒരിക്കൽ കൂടെ ആവർത്തിക്കപ്പെടുന്നു, സ്വപ്നങ്ങളുടെ നഗരമായ ലണ്ടനിൽ.

ബേസിക്കലി വളരെ സിമ്പിൾ ആയ കേട്ട് പഴകിയ ഒരു പ്ലോട്ട് ലൈൻ, ഇന്നത്തെ കാലത്തിലെ അതിന്റെ പ്രസക്തി ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പക്ഷെ സിനിമയിൽ ഏറ്റവും പിടിച്ചിരുതുന്നത് വളരെ casual ആയി shuffle ചെയുന്ന പല പല കാലഘട്ടങ്ങൾ ആണ്. അനശ്വരനായ ഒരു ജിന്നിന്റെ ജീവിതയാത്ര ഇതിവൃത്തം ആവുമ്പോൾ കഥയ്ക്കു അങ്ങനെയേ സഞ്ചരിക്കാൻ കഴിയു. അതിൽ തന്നെ മികവുറ്റ മേക്കിങ് കൂടെ ജോർജ് മില്ലർ ചേർത്തിട്ടുണ്ട്. ഒരു anthology യുടെ രൂപത്തിൽ പോകുന്ന ആദ്യ പകുതിയിൽ നിന്നും poetic മോഡിൽ റൊമാന്റിക് കഥ രണ്ടാം പകുതിയിലേക്കുള്ള യാത്ര ഒരു തവണ കാണാൻ പാകത്തിനുള്ള ആസ്വധനം ഒരുകുന്നുണ്ട്. Visuals കൊണ്ട് ഒരു ലാർജ് scale ഫീൽ തരുമ്പോഴും കഥ വളരെ സിമ്പിൾ ആണ്, ഭൂതവും മൂന്നു വരങ്ങളും. ❤️