A Moment To Remember
Language : Korean

ഓർമകൾ വളരെ വേഗം മാഞ്ഞു തുടങ്ങും. മനസുറയ്ക്കാൻ തുടങ്ങിയങ്ങിയപ്പോൾ മുതൽ മനസ്സിൽ കുറിച്ച കാഴ്ചകളുടെ വരികൾ ഒക്കെയും അവസാനമായൊന്നു പാടി തീർക്കാൻ കഴിയാതെ മാഞ്ഞു മാഞ്ഞു പോകും. ഒക്കെയും ഒരു നൊമ്പരം തന്നെ, പക്ഷെ മരണം കാണിക്കുന്ന വേദനകൾ പ്രിയപെട്ടവരുടെ ആണ്. ആദ്യം അവരുടെ കൂടെ ഉള്ള ഓർമ്മകൾ. പിന്നെ പിന്നെ അവരുടെ മുഖം നിറങ്ങൾ മങ്ങി ഇല്ലാതാവും. എത്ര ആഴത്തിൽ കൊണ്ടുപോയി സൂക്ഷിച്ചാലും ഓർമകളുടെ മരണം സംഭവിച്ചിരിക്കും. Su-jin തന്റെ ഓരോ നിമിഷവും Cheol-su നു ഒപ്പം പങ്കിടാൻ കൊതിക്കുന്നുണ്ട്, പുതിയ പുതിയ ഓർമ്മകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം പഴയതൊക്കെ മറന്നു തുടങ്ങുമ്പോഴും പുതിയ ഓർമകളിൽ മുറുകെ പിടിക്കാല്ലോ. ഒരുപക്ഷെ ഏറിയ പങ്കും താൻ ഇപ്പോൾ തന്നെ മറന്നു കഴിഞ്ഞിട്ടുണ്ടെങ്കിലോ. കണ്ണടച് അവൾ ഓർമകളെ തിരിച്ചു വിളിച്ചു. ആവ ഒരു തുഷാരതേക്കാൾ മൃദുലമായി അവളുടെ കവിളിൽ കൂടി ഒഴുകിയിറങ്ങി. ഓർമകളുടെ അവസാനത്തെ യാത്ര.
ചില ചിത്രങ്ങൾ നമ്മളെ കരയിപ്പിക്കും എന്ന് വാശി ഉള്ളവയാണ്. ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ സമ്മാനിച്ചിട്ട് ആവയെ തട്ടിപ്പറിച്ചു വേദനകൾ മാത്രമായ് ബാക്കി വക്കും, ജീവിതത്തിലെ ചില നിമിഷങ്ങൾ പോലെ. Alzheimer’s എന്ന ഓർമകളെ കൊല്ലുന്ന രോഗത്തിന്റെ കഥ പറയുന്ന A Moment To Remember ആഴമുള്ള ഒരു പ്രണയത്തിന്റെ കൂടി കഥയാണ്. ആ പ്രണയത്തിനു അത്ര ഭംഗി തോന്നുന്നത് കൊണ്ടാവും അത്രയും തന്നെ നമ്മളെ വേദനിപ്പിക്കാനും ചിത്രത്തിനാവുന്നത്. കഥയ്ക്കും കഥാപാത്രങ്ങളും കാലത്തിന്റെ അന്തരം സമ്മാനിച്ച കുറവുകൾ ഉണ്ടെങ്കിലും ഇപ്പോഴും ആ emotions അത്രയേറെ സ്ട്രോങ്ങ് ആയി അനുഭവിക്കാൻ കഴിയുന്നുണ്ട്. ഒരു പെർഫെക്ട് ചിത്രം ആഗ്രഹിച്ചല്ല, മറിച് മനസിനെ ഒന്ന് നോവിക്കാൻ കഴിയുന്ന ഒരു ഇമോഷണൽ ഡ്രാമയായി ചിത്രത്തെ സമീപിക്കുമ്പോൾ A Moment To Remeber മികച്ചൊരു അനുഭവം തന്നെ ആണ്, മധുരമുള്ളൊരു നൊമ്പരം ആയ അനുഭവം. ❤️