Transformers - Rise of the Beasts

തന്റെ യൗവനത്തിന്റെ സുവർണകാലം പ്രാരാബ്ധങ്ങൾക് വിട്ടുകൊടുത്തു ആഘോഷിക്കുകയാണ് Noah. ജീവിതം തിരിച്ചു ട്രാകിലേക്ക് കയറാനുള്ള ഒറ്റങ്ങൾക്കിടയിൽ ആണ് അസാധാരണമായ ഒരു സാധ്യത അവന്റെ മുന്നിൽ തെളിഞ്ഞു വരുന്നത്. ജീവൻ വയ്ക്കുന്ന കാറുകൾ. അവർ ഇവനെ ഒരു ധൗത്യം ഏല്പിക്കുകയാണ്. പ്രാരാബ്ധങ്ങൾ ഒക്കെ മാറ്റി വച്ച് ലോകത്തെ രക്ഷിക്കാൻ Noah ഇറങ്ങി തിരിക്കുന്നു. കൂട്ടിനു ജീവനുള്ള കാറുകളും യന്ത്രങ്ങൾ രൂപം പ്രാപിച്ച ജീവികളും.

ക്രിറ്റിക്സ് മോശം എന്ന് വിധി എഴുതി തള്ളുമ്പോഴും Michael Bay സെറ്റ് ചെയ്തൊരു ഗ്രാഫ് ഉണ്ട് Transformers നു. അത് ഇന്നത്തെ പല Critically Acclaimed ഡയറക്ടർസിനും എത്തിപ്പിടിക്കാൻ പറ്റാത്തൊരു visual മാജിക് ആണ്. 2007 ഇൽ പുറത്ത് വന്ന ചിത്രത്തിന്റെ റിയലിസ്റ്റിക് ഫീൽ എത്ര ശ്രമിച്ചിട്ടും recreate ചെയാൻ കഴിയുനില്ല പുതിയ ചിത്രത്തിന്. അന്നും ഇന്നും Michael Bay Transformers ഒരു വണ്ടർ തന്നെ എന്ന് ഈ ചിത്രം ഒരിക്കൽ കൂടി തെളിയിക്കുന്നു. എന്തായാലും visual aspects മാറ്റി നിറുതുമ്പോൾ ഒരു ആവറേജ് എക്സ്പീരിയൻസ് തരാൻ സാധിക്കുന്നുണ്ട് Rise of the Beasts നു. Bumblebee യേ മാറ്റി നിറുത്തി വേറൊരു ക്യാരക്റ്ററിനെ ഹ്യൂമൻ interaction നു കൊണ്ടുവന്നതൊക്കെ നല്ലൊരു തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ Bumblebee ക്ക് ഷൈൻ ചെയാൻ ഒരു ഫ്രഷ് ആങ്കിൾ ഒക്കെ സിനിമയിൽ കിട്ടിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും വലിയ നെഗറ്റീവ് Optimus Prime ആണ്. അതിൽ സിനിമ തന്നെ explanation ഒക്കെ തരുന്നുണ്ട് എങ്കിൽ പോലും ഒരു ലീഡറിനെയോ മികച്ച ഒരു ക്യാരക്റ്ററിനെയോ ഒന്നും Prime ഇൽ കാണാനില്ല. പഴയ പടങ്ങൾ വച്ച് നോക്കുമ്പോൾ ഒരു ബീസ്റ്റിൽ നിന്നും ആവറേജ് ഹ്യുമാനിലേക്ക് താണപോലെ ആണ് Optimus Prime. ചിത്രത്തിൽ വരുന്ന പുതിയ കഥാപാത്രങ്ങൾക്കൊന്നും വലിയ exciting ഘടകങ്ങൾ ഇല്ല. മൊത്തത്തിൽ കുറച്ചു ആക്ഷൻ സീനുകൾ കൊണ്ട് ഒരു ആവറേജ് ആസ്വധനത്തിന്റ നിഴലിൽ അഡ്ജസ്റ്റ് ചെയപെടുകയാണ് Transformers. Michael Bay യുടെ ഏറ്റവും മോശം Transformers ചിത്രത്തിൽ പോലും Optimus Prime ന്റെ കാര്യത്തിൽ നിരാശപെടേണ്ടി വന്നിട്ടില്ല. അതൊരു വലിയ Disappointing Factor ആണ് ഈ ചിത്രതെ സംബന്ധിച്ച് എനിക്ക്.