Violent Night

ബാറിന്റ ഒഴിഞ്ഞ മൂലയിൽ അരണ്ട വെളിച്ചത്തിലിരുന്ന് ഗ്ലാസ്സിലെ മദ്യം നുകർന്നു എന്തൊക്കെയോ പിറുപിറുകുകയാണ് അയാൾ. സാന്തക്ലോസ് വേഷം കെട്ടി ദിവസം അവസാനിപ്പിച്ചു ഓരോന്ന് അടിച്ചു വീട്ടിലേക്ക് പോകാം എന്ന് കരുതി കയറിയവൻ അപ്പോഴാണ് അയാളെ ശ്രെദ്ധിക്കുന്നത്. എത്ര നാൾ ആയി ഈ വേഷം കെട്ടാൻ തുടങ്ങിയിട്ട് എന്ന കുശലന്വഷണത്തിലൂടെ അവൻ അയാളോട് സംസാരിച്ചു തുടങ്ങി. അയാളിൽ നിന്നും അവനു കിട്ടിയത് കുറച്ചേറേ വിചിത്രമായ മറുപടികൾ ആണ്. സ്വയം സാന്റാ ആണെന്ന് അയാൾ വിശ്വസിക്കുന്നത് പോലുള്ള ഉത്തരങ്ങൾ. മദ്യത്തിന്റെ വിക്രിയ ആവുമെന്ന് കരുതി അവൻ ആ സംസാരം അവസാനിപ്പിച്ചു. അവനോടും ബാറിലെ അറ്റെന്ററോഡും യാത്ര പറഞ്ഞു റൂഫ് ടോപിലേക്ക് പോയപ്പോൾ ആണ് ബാർ കൗൺഡറിൽ നിന്നവൾക് കാര്യം അത്ര പന്തി അല്ലെന്ന് തോന്നിയത്. അയാളുടെ പുറകെ ഓടി റൂഫിൽ എത്തിയ അവളെ കാത്തൊരു അത്ഭുതം അവിടെ ഉണ്ടായിരുന്നു. Reindeer കളെ പൂട്ടിയ വണ്ടിയിൽ തന്റെ സ്വാതസിദ്ധമായ ശൈലിയിൽ ശബ്ദങ്ങൾ ഉണ്ടാക്കികൊണ്ട് അയാൾ ആകാശത്തിലേക്ക് പറന്നകന്നു പോകുന്നു. “Santa Claus”

വളരെ peaceful ആയ, സന്തോഷത്തിന്റെ ആൾരൂപമായ ഒറ്റ നോട്ടത്തിൽ തന്നെ ഒരു wholesome ഫീൽ കിട്ടുന്ന സാന്റായെ ഈ തവണ ഒന്നു മാറ്റി അല്പം depressing ആയ arrogant ആയ violent സാന്റാ ആക്കിയാലോ. അതിന്റെ ഒരു റിസൾട്ട് ആണ് Violent Night. വലിയ സംഭവങ്ങൾ ഒന്നുമില്ല, ഒരു സിമ്പിൾ കഥയിൽ കുറെയേറെ ത്രില്ലിംഗ് വയലൻസ് സീനുകളും കുറച്ചു കോമഡിയും ഒക്കെ ആയൊരു entertaining മൂവി. സാന്റാ എന്ന ക്യാരക്റ്ററിന്റെ ബേസിക് ടോൺ മാറ്റി ഉള്ള അവതരണം തന്നെ ആണ് സിനിമയുടെ ഫ്രഷ്നെസ്സ്. വയലൻസ്, bloodshed, cursing ഒക്കെ വേണ്ടരീതിൽ ഉപയോഗിച്ചിട്ടുണ്ട് ചിത്രം. അതുകൊണ്ട് തന്നെ ഒരു Christmas വൈബ് കിട്ടുന്ന മൂവി ആയി ഒന്നും അനുഭവപ്പെട്ടില്ല. പക്ഷെ നല്ലൊരു എന്റർടൈൻമെന്റ് ഗ്യാരന്റി നൽകുന്നുണ്ട് Violent night. ക്രിസ്മസ് ഫാമിലി വാച്ചിന് ഈ സിനിമ പിക് ചെയാൻ കഴിയില്ല എങ്കിലും മൂഡ് ഒന്നു മാറ്റി പിടിച്ചു thrilling ആയൊരു മൂവിയിൽ വെറൈറ്റി അയൊരു സാന്റായെ ആഗ്രഹിച്ചു കാണാൻ ഇരുന്നാൽ നല്ലൊരു ആസ്വാധനം തന്നെ ആവും ഈ സിനിമ.