Weird - The Al Yankovic Story

ലോകം മുഴുവൻ എതിർത്തു നിന്നിട്ടും Alfred തന്റെ സംഗീതത്തെ മുറുകെ പിടിച്ചു. അച്ഛനും അമ്മയും അവനായി കണ്ട സ്വപ്നങ്ങൾ മറ്റൊന്നായിരുന്നു, പക്ഷെ അവന്റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചു പറക്കാൻ അവ ഒന്നും തടസമായിരുന്നില്ല. അങ്ങനെ അവനെ എതിർത്ത ലോകത്തിനു മുന്നിലേക്ക് പ്രശസ്തിയുടെ മുന്നിലേക്ക് ഒരു സംഗീതജ്ഞൻ ആയി അവൻ പടികൾ ചവിട്ടി…..
Spoiler Ahead!

എത്ര clichéd തുടക്കം, അല്ലെ. പലപ്പോഴും biopic കൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് എങ്ങനാണ് എല്ലാത്തിലും ഒരേ patern ആവർത്തിക്കപ്പെടുന്നത് എന്ന്. കാഴ്ചകൾ മാറുന്നതേ ഒള്ളു കഥകൾ ഒക്കെ ഒന്ന് തന്നെ എന്നൊക്കെ പറഞ്ഞാലും മ്യൂസിഷ്യൻസിന്റെ ബയോപിക്കുകളിൽ കിടന്ന് കൂടുന്ന ഇത്തരം ആവർത്തനങ്ങൾ പലപ്പോഴും എന്നെയും അത്ഭുതപെടുത്തിയിട്ടുണ്ട്. അങ്ങനെ ഏറെ നാള് കൂടി ആണ് അതിനൊരു വ്യക്തമായ ചോദ്യം ഉയർന്നു വരുന്നത്. ആ ചോദ്യം ആണ് ആക്ഷേപഹസ്യം പാകത്തിന് ചേർത്ത് ഈ ചിത്രം മുന്നോട്ടു വെക്കുന്നത്. ക്രീയേറ്ററുടെ ചിന്തയുടെ ഒരു സ്വാതന്ത്ര്യം മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് Weird: The Al Yankovic Story. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളും ചുറ്റുപാടുകളും ഒക്കെ തന്നെ ആണ് ഈ സിനിമയിലും ഉള്ളത്. പക്ഷെ അവരെ സംവിധായകൻ അയാളുടെ ഇഷ്ടത്തിനനുസരിച്ചാണ് യൂസ് ചെയ്തിരിക്കുന്നത്. തുടക്കം ഒരു സാധാരണ biopic ന്റെ രൂപത്തിൽ മുന്നോട്ട് പോകുമ്പോഴും ഇടയ്ക്ക് glitch പോലെ ക്രീയേറ്റർ ചില mocking സീനുകൾ കൂടി ഇടും. ഒരു സെക്കന്റ് ഹാഫിനോട് അടുത്താണ് ഈ ചിത്രത്തിന്റെ യഥാർത്ഥ കാറ്റഗറി തന്നെ മനസിലാക്കി തുടങ്ങുന്നത്. ശരിക്കും biopic പ്രതീക്ഷിച്ചു കണ്ട എനിക്ക് അതൊരു വണ്ടർ തന്നെ ആയിരുന്നു. ആ കലാകാരന്റെ രീതികൊത്തു ഇതിലും മികച്ച biopic കൊടുക്കാനുമില്ല, ഇതുവരെ ഇറങ്ങിയിട്ടുള്ളവയ്ക്ക് ഇതിലും മികച്ച സ്പൂഫ് പ്രതീക്ഷിക്കാനും വയ്യ. ചില ചിത്രങ്ങൾ അങ്ങനെ പ്രതീക്ഷിക്കാതെ വന്ന് സർപ്രൈസ് ചെയ്തു കളയും, അത് സിനിമ മികച്ചത് ആയതുകൊണ്ട് മാത്രം അല്ല, expectations നെ പോലും മോക്ക് ചെയുന്ന അവരുടെ രീതി കൊണ്ട് കൂടിയാണ്. അല്ലെങ്കിലും Weird Al നു സ്ഥിരം template ഇൽ ഒരു inspirational സ്റ്റോറി ഇട്ട് biopic എടുത്താൽ പോരല്ലോ, ആ പേരിനൊപ്പം നിൽക്കണം സിനിമയും, Weird ആയി ഒരു biopic.