Cyberpunk - Edgerunners

കാലത്തിന്റെ പുതിയ രൂപം അറിയാൻ ആ തെരുവുകളിലേക്ക് നോക്കിയാൽ മതി. കണ്ണിനും കൈകൾക്കും പകരം യന്ത്രങ്ങളിൽ രൂപം മുഴുവപ്പിച്ചവരുടെ കാലം. ആ തെരുവുകളിൽ തന്നെ ആണ് ഡേവിഡും. കാലഘട്ടത്തിനു എത്ര രൂപമാറ്റം സംഭവിച്ചാലും സ്വപ്നങ്ങൾക്ക് എപ്പോഴും ഒരു സാമ്യത നിഴലിക്കും. കുടിലിൽ കിടന്ന് കൊട്ടാരം സ്വപ്നം കാണുന്നവനും അവൻ തിരഞ്ഞെടുക്കുന്ന വഴിയും അപ്പോഴും ഒന്ന് തന്നെ. ആരൊക്കെയോ തനിക്കായി കണ്ട സ്വപ്നങ്ങളിൽ എത്തിപ്പിടിക്കാൻ ഉള്ള ഒട്ടത്തിലാണവൻ. ആ സ്വപ്‌നങ്ങൾ അവനിൽനിന്നും ഒരുപാട് അകലെ ആയിരുന്നിട്ട് കൂടിയും. അതുകൊണ്ട് തന്നെ അവൻ തിരഞ്ഞെടുത്തതും ചോരയുടെയും മരണത്തിന്റെയും വഴി ആണ്. പണത്തിനും പിന്നെ യന്ത്രങ്ങളുടെ ലോകത്തിൽ ഏറ്റവും മികച്ച ആയുധമാവാനും ആ യന്ത്രം സമ്മാനിക്കുന്ന വേദനകൾ മറക്കാനുമായി ആർക്കൊക്കെയോ വേണ്ടി ആരൊക്കെയോ കൊന്നും കവർന്നും ഡേവിഡ് ഭ്രാന്മായ ഓർമകളും പേറി ജീവിക്കുകയാണ്, നിറങ്ങൾ കാണിച്ച് ഭ്രാമിപ്പിക്കുന്ന ആ ലോകത്ത്.

മികച്ച ആക്ഷൻ സീനുകളുടെയും വേറിട്ട അനിമേ സ്റ്റൈലിലൂടെയും ഒരു throughout ത്രില്ലിംഗ് അനിമേ ആവാൻ ആണ് cyberpunk edgerunners ന്റെ ശ്രമം എങ്കിലും പ്ലോട്ടും കഥാപാത്രങ്ങളും ഒരു ഇമോഷണൽ journey യിൽ ആണ്. അതൊരു പുതിയ പ്ലോട്ട് ഒന്നുമല്ല എന്നിരുന്നാലും ആ ഒരു tired - depressed മൂഡ് പെട്ടെന്ന് എത്തിക്കാൻ കഴിയുന്നുണ്ട് ഈ സീരിസിന്. വളരെ പെട്ടെന്ന് തുടങ്ങി വളരെ വേഗം അവസാനിക്കുമ്പോൾ സീരിസിനൊപ്പം പ്രോസസ്സ് ചെയ്തു എത്താൻ കുറച്ചു ബുദ്ധിമുട്ടും. അനിമേ സ്റ്റൈൽ പോലും അതിന് വേണ്ടി ഉള്ളതാണെന്ന് ചിലപ്പോൾ തോന്നിപോകും. കഥ നടക്കുന്ന കാലഘട്ടമൊക്കെ വളരെ മികച്ച രീതിയിൽ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. വയലൻസും ന്യൂഡിറ്റിയും അതിലേറെ മാരകമായ ആക്ഷൻ സീനുകളും കൊണ്ട് ഒറ്റ ഇരിപ്പിൽ തന്നെ തീർക്കാൻ പറ്റിയ ഐറ്റം ആണ് Cyberpunk : Edgerunners. കഥാപരമായി സ്ഥിരം അനിമേ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ വാഗ്ദാനം ചെയുന്ന ത്രില്ലിംഗ് ആയൊരു ഇമോഷണൽ ജേർണി കൃത്യമായി ഡെലിവർ ചെയുന്നു ഈ സീരീസ്.