Guillermo del Toro's Cabinet of Curiosities

Guillermo del Toro തന്റെ രഹസ്യ അലമാരയുടെ ഓരോ അറകളും തുറക്കുകയാണ്. ഓരോന്നിലും അയാൾ വളരെ കരുതലോടെ സൂക്ഷിച്ച വിലപ്പെട്ട ചില നിധികൾ ഉണ്ട്. അതാണ് ആ എട്ടു കഥകൾ. ഭയം കൊണ്ട് ഉരുക്കി കാച്ചി എടുത്ത എട്ടു കഥകൾ. വറ്റി തുടങ്ങി എന്ന് ഞാൻ വിശ്വസിക്കുന്ന supernatural / Horror കാറ്റഗറിയിൽ എട്ടും തമ്മിൽ തമ്മിൽ വ്യക്തമായൊരു അകലം പാലിക്കുന്നുണ്ടെന്ന് പറയാതെ വയ്യ, ചിലതൊക്കെ കണ്ട് പഴക്കം ചെന്നു തുടങ്ങിയത് ആണെങ്കിലും. Supernatural എലമെന്റ് ഏറ്റവും ആസ്വദികപെടുക അതിന്റെ Scary മോമെന്റിൽ ആണല്ലോ, അതിൽ വിജയിച്ചതും പരാജയപ്പെട്ടതുമായ കഥകൾ ഈ ഏട്ടെണത്തിൽ കാണാം. പക്ഷെ മേക്കിങ് കൊണ്ട് എല്ലാം നല്ലരീതിയിൽ ക്വാളിറ്റി നിലനിർത്തുന്നുണ്ട്.

കഥ നടക്കുന്ന കാലഘട്ടങ്ങൾ, കഥാപാത്രങ്ങൾ, കഥയുടെ പ്ലോട്ട് മൂന്നിലും ഒരോ കഥയ്ക്കും മാത്രമായി കൊടുക്കാൻ പാകത്തിന് ആണ് തയാറാക്കിയിരിക്കുന്നത്. അതിൽ സ്ഥിരം ഹൊറർ ചിത്രങ്ങളുടെ template വന്ന് പോകുന്നവയും ഉണ്ട്. അതുകൊണ്ട് എല്ലാം ഒരേ അളവിൽ ആസ്വദികപ്പെടാൻ കഴിയും എന്നൊരു പ്രതീക്ഷയിൽ ഈ സീരിസിനെ സമീപിക്കരുത്. Pickman’s Model എന്ന അഞ്ചമത്തെ എപ്പിസോഡ് ആണ് എന്റെ favorite. Horror ആസ്വധകർക്ക് മാത്രം അല്ല, എല്ലാ തരം പ്രേക്ഷകർക്കും വേണ്ടി എന്ന രീതിയിൽ ആണ് Guillermo del Toro തന്റെ ശ്രെഷ്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റക്കുറച്ചിലുകൾക് ഇടയിലും ഈ സീരീസ് വിരസതയില്ലാതെ കണ്ട് തീർക്കാൻ കഴിയുന്നുണ്ട്. ടൈറ്റിലിൽ പറഞ്ഞത് പോലെ ഓരോ കഥകളും ഓരോ curiosity ലേക്കുള്ള താകോലുകൾ ആണ്. ചിലത് സമ്മാനിക്കുന്ന തൃപ്തിക്ക് ഒപ്പം എത്താൻ എല്ലാ അറകൾക്കും കഴിഞ്ഞെന്ന് വരില്ല.