House of the Dragon

ചിന്തകൾ കൊണ്ട് അയാളുടെ തലച്ചോർ കത്തുന്നത് പോലെ തോന്നി തുടങ്ങി. കോപ്പയിൽ നിറഞ്ഞ ലഹരി ഒറ്റ നിമിഷം കൊണ്ട് അയാൾ കുടിച് തീർത്തു. Viserys l Targaryen, ഏഴു രാജ്യങ്ങളുടെ ചക്രവർത്തി. ചാർത്തിക്കിട്ടിയ അധികാരത്തിന്റെ കിരീടം സമ്മാനിക്കുന്ന ഭാരം കൊണ്ട് അയാൾ ഭൂമിയോളം താഴ്ന്നു പോവുന്നതുപോലെ തോന്നി. ആ ഏഴാമനും പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, കൊതിച്ചു വാങ്ങിയ ഈ അധികാരം മുള്ളുകൾ കൊണ്ട് തീർത്ത സിംഹാസനം ആണെന്ന്. തന്റെ മരണം സ്വപ്നം കണ്ട് അതിനുവേണ്ടി ചുറ്റും നിറയുന്ന അടക്കം പറച്ചിലുകൾക്ക് എല്ലാം ആ സിംഹാസനം ശ്രെഷ്ടികുന്ന ലഹരിയുടെ രുചി അയാൾക് അനുഭവിക്കാൻ കഴിയുന്നുണ്ട്. രക്തം കൊണ്ടും വാക്കുകൾ കൊണ്ടും ബന്ധനത്തിൽ ഉള്ളവർ പോലും തന്റെ മരണം തിന്നാൻ കഴുകനെ പോലെ ചുറ്റിനും വട്ടമിട്ടു പറക്കുന്നു. തന്റെ മരണം കൊണ്ട് എഴുതി തുടങ്ങാൻ പോകുന്നതൊരു ചോരയുടെ ചരതമാണെന്ന ദീർഘവീക്ഷണം ആ രാജാവിൽ ബാക്കി ആവുന്നുണ്ട്. കണ്ണുകൾ താഴ്ന്നു തുടങ്ങുമ്പോഴും മരണം ഉള്ളിൽ മുരണ്ടു തുടങ്ങുമ്പോഴും അയാൾ യുദ്ധം ചെയ്തതൊക്കെയും അവർക്ക് വേണ്ടിയാണ്. സ്വന്തമെന്ന മിഥ്യയിൽ അധികാരം മോഹിപ്പിച്ചു വളർത്തിഎടുത്തവർക്ക് വേണ്ടി.

ഒരിക്കൽ കണ്ട കാഴ്ചകൾക് ഒരിക്കൽ കൂടി ഒപ്പം നിൽക്കാൻ പാകപ്പെടുത്തുക എന്നത് അത്ര നിസ്സാര കാര്യമല്ല. എന്നാൽ GOT യും HOTD ഉം ഒരേപോലെ വ്യക്തമാക്കി തരുന്ന ഒരുകാര്യം എത്ര ഉയരത്തിൽ കൊണ്ടുപോയി നിറുത്തിയാലും പുറകെ വരുന്നവയ്ക്ക് അവയെ മറി കടക്കാൻ അവർ തന്നെ പ്രചോദനം കൊടുക്കുന്നു എന്നതാണ്. GoT യുടെ ഒരു മികവിന്റെ അപ്പുറം പോലും പലപ്പോഴും HOTD യുടെ അവതരണം മറി കിടന്ന് പോകുന്നുണ്ട് എന്ന് പറയാതെ വയ്യ. കഥാപാത്രങ്ങൾ കൊണ്ടും കഥ സന്ദർഭങ്ങൾ കൊണ്ടും ഒരിക്കലും യൂണിക് ആവാൻ ഒന്നും ഈ prequel ശ്രമിക്കുന്നില്ല, മറിച് ഗെയിം ഓഫ് ത്രോൺസിനേക്കാൾ മികച്ചതാവാൻ മാത്രം ആണ് ശ്രമം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വലിയ താല്പര്യം ഇല്ലാതിരുന്നൊരു തുടക്കത്തിൽ നിന്നും ആദ്യ സീസൺ അവസാനിച്ചു നിക്കുമ്പോൾ തുടർച്ചയ്ക്കായി ഇട്ട് വയ്ക്കുന്ന excitement ചെറുതൊന്നുമല്ല. GoT യിലെ പല സീനുകളും epic ആയി തോന്നി എങ്കിൽ, പല കഥാപാത്രങ്ങളെയും legends ആക്കി മനസ്സിൽ പ്രതിഷ്ടിച്ചു എങ്കിൽ ഹൌസ് ഓഫ് ദി ഡ്രഗാൺ ഒരു പക്ഷെ ഇനി മുന്നോട്ട് വക്കാൻ പോകുന്നത് അതിലും മികവിനെ ആവും. അതിനുള്ള സൂചന മാത്രം അല്ല, തുടക്കം തന്നെ ആണ് ഫസ്റ്റ് സീസൺ.