Series

Better Call Saul

സാധാരണ അവിടെ ആ കാലത്ത് അങ്ങനൊരു മഴ പതിവില്ല. പക്ഷെ ദീർഘനിശ്വാസങ്ങളായി മാറിയ ആകുലതകൾ കൊണ്ട് തിങ്ങി ഞെരുങ്ങിയ Albuquerque ലെ ആ ഓഫീസ് അങ്ങനൊരു മഴ വല്ലാണ്ട് കൊതിക്കുന്നുണ്ടായിരുന്നു. “Better Call Saul” പരസ്യവാചകം എഴുതിയ ഓഫീസ് മുറിയുടെ മൂലയിൽ തീർത്ത ആഡംബരങ്ങൾക്കിടയിൽ അയാളും ഇരിക്കുന്നുണ്ട്, ഒരു ചേർച്ചക്കുറവു പോലെ. ഒരു പൂച്ചയുടെ ജന്മമാണ് താനെന്ന് Salamanca പറഞ്ഞത് ഇടയ്ക്കൊക്കെ ഓർക്കാറുണ്ട് അയാൾ. മരണത്തിൽ നിന്ന് പോലും ഇഴഞ്ഞു നിരങ്ങി പിടിച്ചു കയറി വരുമ്പോഴൊക്കെ അയാൾക്കും അങ്ങനെ തന്നെ തോന്നിയിട്ടുണ്ട്. ഇത്തരം രാത്രികൾ നല്ലതാണ്, വല്ലപ്പോഴും നേടിയതും നഷ്ടമായതും ഇനം തിരിച്ചു കണക്കെടുക്കാൻ. Jimmy McGill മരിച്ചു Saul Goodman ആയി ജനിച്ചു വീഴുമ്പോഴേയ്ക്കും ചുറ്റിനും ദുഃഖഭാരം പേറി മരിച്ചകന്ന ബന്ധങ്ങൾ കാണാം.

Cobra Kai

Language : English Seasons : 4 എൺപതുകളിൽ നിന്നും 20’s ലേക്ക് എത്താൻ കാലത്തിനു കണ്ണ് ചിമ്മുന്ന സമയം മതിയാരുന്നു. കാണുന്ന കാഴ്ചകളും നോക്കുന്ന കണ്ണുകളും അവരുടെ കാഴ്ചപ്പാടുകളും മാറി. തെരുവുകൾ പാടിയ സംഗീതവും കുട്ടികളുടെ മനസ്സിൽ നിറച്ച ആഗ്രഹങ്ങളും മാറി. പക്ഷെ മാറാത്ത ചിലതൊക്കെയും Los Angeles ഇൽ അവശേഷിച്ചിരുന്നു. 80 കളിൽ അവിടെ പടർന്നു പിടിച്ച കരാട്ടെയുടെ പരാജയങ്ങൾ ആ നഗരം പാടെ മറന്നെങ്കിലും ജോണി ലോറൻസ് അതിന്റ ഓർമ്മകളിൽ ജീവിച്ചുപോന്നു. പുതിയ ലോകത്തിൽ ഒരിക്കൽ കൂടി കളം ഒരുങ്ങുമ്പോൾ പഴയ വില്ലനും നായകനുമൊക്കെ ഒരുപാട് മാറിയിരുന്നു. മാറാത്തതായി വേട്ടയാടപെടുന്നവന്റെയും വേട്ട ആടുന്നവന്റെയും ചരിത്രം ആവർത്തിക്കപ്പെട്ടു.

Cobra Kai Season 5

പറഞ്ഞു അവസാനിപ്പിക്കാത്ത കഥകൾ ആണ് ഏറ്റവും ഭയപ്പെടുത്തുക, കാരണം ഇതുവരെ കണ്ട് നിന്നതിനിൽ നിന്നും താഴെക്കാവുമോ അടുത്ത ചാപ്റ്റർ എന്ന ആശങ്ക എപ്പോഴും ഉണ്ടാവും. കോബ്ര kai അഞ്ചാം സീസൺ ഇതുവരെ വന്നതിൽ നിന്നും വിപുലമായ ഒരു ലോകത്തേക്ക് കാലെടുത്തു വക്കുകയാണ്. വളരെ grounded ആയ, Bullying മാത്രം ടോപ്പിക്ക് ആയിരുന്ന സീരീസ് ആ ട്രാക്ക് ഒന്ന് മാറ്റി ഒരു pure evil എന്ന് വിളിക്കാവുന്ന വില്ലനിലേക്കും അയാളുടെ മാസ്റ്റർ പ്ലാനിലേക്കും കിടക്കുകയാണ്. ജോണി മാത്രം ആണെന്ന് തോന്നുന്നു ആ ഒരു നുറുങ്ങു തമാശകളുടെ essence ഇപ്പോഴും കീപ്‌ ചെയുന്നത്. ലോകം അല്പം വലുതായി എങ്കിലും തമ്മിലുള്ള conflicts ഉം unpredictable ആയ കഥാപാത്രങ്ങളും ത്രില്ല് അടിപിക്കുന്ന അവരുടെ മുഹൂർത്തങ്ങളും Kobra Kai സീസൺ 5 ലും കുറവൊന്നുമല്ല.

Cyberpunk - Edgerunners

കാലത്തിന്റെ പുതിയ രൂപം അറിയാൻ ആ തെരുവുകളിലേക്ക് നോക്കിയാൽ മതി. കണ്ണിനും കൈകൾക്കും പകരം യന്ത്രങ്ങളിൽ രൂപം മുഴുവപ്പിച്ചവരുടെ കാലം. ആ തെരുവുകളിൽ തന്നെ ആണ് ഡേവിഡും. കാലഘട്ടത്തിനു എത്ര രൂപമാറ്റം സംഭവിച്ചാലും സ്വപ്നങ്ങൾക്ക് എപ്പോഴും ഒരു സാമ്യത നിഴലിക്കും. കുടിലിൽ കിടന്ന് കൊട്ടാരം സ്വപ്നം കാണുന്നവനും അവൻ തിരഞ്ഞെടുക്കുന്ന വഴിയും അപ്പോഴും ഒന്ന് തന്നെ. ആരൊക്കെയോ തനിക്കായി കണ്ട സ്വപ്നങ്ങളിൽ എത്തിപ്പിടിക്കാൻ ഉള്ള ഒട്ടത്തിലാണവൻ. ആ സ്വപ്‌നങ്ങൾ അവനിൽനിന്നും ഒരുപാട് അകലെ ആയിരുന്നിട്ട് കൂടിയും. അതുകൊണ്ട് തന്നെ അവൻ തിരഞ്ഞെടുത്തതും ചോരയുടെയും മരണത്തിന്റെയും വഴി ആണ്. പണത്തിനും പിന്നെ യന്ത്രങ്ങളുടെ ലോകത്തിൽ ഏറ്റവും മികച്ച ആയുധമാവാനും ആ യന്ത്രം സമ്മാനിക്കുന്ന വേദനകൾ മറക്കാനുമായി ആർക്കൊക്കെയോ വേണ്ടി ആരൊക്കെയോ കൊന്നും കവർന്നും ഡേവിഡ് ഭ്രാന്മായ ഓർമകളും പേറി ജീവിക്കുകയാണ്, നിറങ്ങൾ കാണിച്ച് ഭ്രാമിപ്പിക്കുന്ന ആ ലോകത്ത്.

Guillermo del Toro's Cabinet of Curiosities

Guillermo del Toro തന്റെ രഹസ്യ അലമാരയുടെ ഓരോ അറകളും തുറക്കുകയാണ്. ഓരോന്നിലും അയാൾ വളരെ കരുതലോടെ സൂക്ഷിച്ച വിലപ്പെട്ട ചില നിധികൾ ഉണ്ട്. അതാണ് ആ എട്ടു കഥകൾ. ഭയം കൊണ്ട് ഉരുക്കി കാച്ചി എടുത്ത എട്ടു കഥകൾ. വറ്റി തുടങ്ങി എന്ന് ഞാൻ വിശ്വസിക്കുന്ന supernatural / Horror കാറ്റഗറിയിൽ എട്ടും തമ്മിൽ തമ്മിൽ വ്യക്തമായൊരു അകലം പാലിക്കുന്നുണ്ടെന്ന് പറയാതെ വയ്യ, ചിലതൊക്കെ കണ്ട് പഴക്കം ചെന്നു തുടങ്ങിയത് ആണെങ്കിലും. Supernatural എലമെന്റ് ഏറ്റവും ആസ്വദികപെടുക അതിന്റെ Scary മോമെന്റിൽ ആണല്ലോ, അതിൽ വിജയിച്ചതും പരാജയപ്പെട്ടതുമായ കഥകൾ ഈ ഏട്ടെണത്തിൽ കാണാം. പക്ഷെ മേക്കിങ് കൊണ്ട് എല്ലാം നല്ലരീതിയിൽ ക്വാളിറ്റി നിലനിർത്തുന്നുണ്ട്.

House of the Dragon

ചിന്തകൾ കൊണ്ട് അയാളുടെ തലച്ചോർ കത്തുന്നത് പോലെ തോന്നി തുടങ്ങി. കോപ്പയിൽ നിറഞ്ഞ ലഹരി ഒറ്റ നിമിഷം കൊണ്ട് അയാൾ കുടിച് തീർത്തു. Viserys l Targaryen, ഏഴു രാജ്യങ്ങളുടെ ചക്രവർത്തി. ചാർത്തിക്കിട്ടിയ അധികാരത്തിന്റെ കിരീടം സമ്മാനിക്കുന്ന ഭാരം കൊണ്ട് അയാൾ ഭൂമിയോളം താഴ്ന്നു പോവുന്നതുപോലെ തോന്നി. ആ ഏഴാമനും പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, കൊതിച്ചു വാങ്ങിയ ഈ അധികാരം മുള്ളുകൾ കൊണ്ട് തീർത്ത സിംഹാസനം ആണെന്ന്. തന്റെ മരണം സ്വപ്നം കണ്ട് അതിനുവേണ്ടി ചുറ്റും നിറയുന്ന അടക്കം പറച്ചിലുകൾക്ക് എല്ലാം ആ സിംഹാസനം ശ്രെഷ്ടികുന്ന ലഹരിയുടെ രുചി അയാൾക് അനുഭവിക്കാൻ കഴിയുന്നുണ്ട്. രക്തം കൊണ്ടും വാക്കുകൾ കൊണ്ടും ബന്ധനത്തിൽ ഉള്ളവർ പോലും തന്റെ മരണം തിന്നാൻ കഴുകനെ പോലെ ചുറ്റിനും വട്ടമിട്ടു പറക്കുന്നു.

Mare of Easttown

Pennsylvania യിലെ ആളും തിരക്കുമൊഴിഞ്ഞു വളരെ കുറച്ചു കുടുംബങ്ങൾ മാത്രം താമസിക്കുന്ന Easttown. അവിടെ ഒരു വീട്ടിൽ ഉയരുന്ന ഒച്ച പോലും ആ ഗ്രാമത്തിന്റെ അടക്കംപറച്ചിലുകൾ ആണ്. ആ ഗ്രാമത്തെ അറിഞ്ഞു ജീവിച്ചവരിൽ ഒരാൾ തന്നെ ആണ് ഓഫീസർ Mare Sheehan. അവരെപോലെ തന്നെ ചിലപ്പോൾ അവരെക്കാൾ കൂടുതൽ Easttown ന്റെ തുടിപ്പ് അറിഞ്ഞവൾ. ജീവിതത്തിൽ സംഭവിച്ച ചില മുറിവുകളിൽ നിന്ന് കരകയറിവന്നുകൊണ്ടിരുന്ന അവരെ തേടി ഒരു Murder കേസ് എത്തുന്നു. വളരെ നിസ്സാരമായി തീർന്നു പോകുമെന്ന് ആദ്യ നോട്ടത്തിൽ തോന്നുന്നൊരു കേസ്. പക്ഷെ അന്വഷണം മുറുകും തോറും കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുന്നു, ആ ഗ്രാമത്തിലെ പലരെയും സംശയിച്ചു തുടങ്ങുന്നത്തോടെ Mare കൂടുതൽ കുഴപ്പങ്ങളിലേക്ക് നീങ്ങി, കൂട്ടിനു അവരുടെ കുടുംബത്തിൽ അവശേഷിക്കുന്ന കുറച്ചറെ പ്രശ്നങ്ങളും.

Ms.Marvel

സൂപ്പർഹീറോകളെ ആരാധ്യപാത്രങ്ങൾ ആയി കണ്ടു തുടങ്ങുന്ന, ജീവിതത്തിന്റെ അത്ഭുതങ്ങളിലേക്ക് എടുത്ത് ചാടാൻ കൊതിക്കുന്ന കൗമാരം. Khamala Khan അങ്ങനെ അവളുടെ കൗമാരം ആസ്വദിച്ചു തുടങ്ങുവാണ്. ക്യാപ്റ്റൻ മർവ്വലിന്റെ ഫോട്ടോയ്ക്കൊപ്പം തന്റെ ഫോട്ടോ ചേർത്ത് വച്ചും സ്വന്തമായി ഒരു സ്യൂട്ട് ഉണ്ടാക്കിയെടുത്തും അവളും തന്റെ ഇഷ്ട സൂപ്പർഹീറോയുടെ പുറകെ തന്നെ. പക്ഷെ അവളാറിയാത്ത ചില രഹസ്യങ്ങൾ അവളുടെ പാരമ്പര്യത്തിൽ ഉണ്ട്. മറ്റൊരു സൂപ്പർഹീറോ ആയി,Ms. Marvel ആയി അവളെ മാറ്റി എടുക്കുന്ന ആ രഹസ്യങ്ങളുടെ അവളിലേക്കുള്ള യാത്രയായാണ് ഈ സീരീസ്. ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങിയ മറ്റൊരു MCU ഷോ. ആദ്യത്തെ രണ്ടു എപ്പിസോഡ് അത്ഭുതം ആയി തോണിയൊന്നുമില്ല എങ്കിലും ഒരു ക്വാളിറ്റി കീപ് ചെയ്തു അവസാനിക്കുന്ന ഷോ ആയിരിക്കും ഇതെന്ന് വെറുതെ ഒന്ന് തോന്നിക്കാൻ കഴിഞ്ഞു.

Sandman

അന്നവൾ നന്നായി ഉറങ്ങി, ഒരുപാട് ആഴത്തിൽ ഉള്ളൊരു ഉറക്കം. ഓർമ്മകൾ ശേകരിക്കപ്പെട്ട് തുടങ്ങും മുൻപേ അവൾ കണ്ടൊരു സ്വപ്നവും ആ രാത്രി മുഴുവൻ അവൾക് കൂട്ടിനുണ്ടായിരുന്നു. പിറ്റേന്ന് അവൾക് പോലും അത് അത്ഭുതം ആയി. ഇത്രയും വർഷങ്ങൾ എവിടെ മറഞ്ഞിരിക്കുകയായിരുന്നു ഈ സ്വപ്നം. ചില ചിന്തകളെ അവൾ തന്നെ തടവിലാക്കി ഇട്ടിട്ടുണ്ട്, അതേപോലെ സ്വപ്നങ്ങളെയും ആർകെങ്കിലും ബന്ധിയാക്കാൻ കഴിയുമോ. ആ ചിന്തകൾ അവളെ ലൈബ്രറിയിലെ പൊടി പിടിച്ചു കിടന്ന ഒരു മൂലയിലാണ് കൊണ്ട് നിറുത്തിയത്. ഷെൽഫിൽ നിന്നും പഴക്കം ചെന്നൊരു ബുക്ക്‌ കൈയിലെടുത്തു മറിച്ചു തുടങ്ങി. ആദ്യത്തെ പേജുകൾ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു, മനുഷ്യരാൽ തടവിലാക്കപ്പെട്ട സ്വപ്നങ്ങളുടെ ഈശ്വരനെ കുറിചൊരു കഥ .

Stranger Things Season 4

ഇനി എന്തിനു ഒരിക്കൽ കൂടി? Hawkins ലെ ഓർമകളും ജീവിതവും ബാക്കി വച്ചു Mike മറ്റൊരു നാട് തേടി പോയപ്പോൾ അവസാനിച്ചു എന്ന് കരുതി പിരിഞ്ഞതാണ് അവർക്കൊപ്പം നമ്മളും. ഇനിയും ഒരു തിരിച്ചുവരവിന്റെ പ്രസക്തി വർഷങ്ങൾ ഒരുപാട് കിടന്ന് ഓർമ്മകൾ പഴകി ലഹരി തന്ന് തുടങ്ങുമ്പോഴേ ഉണ്ടാവുകയുള്ളൂ എന്ന് കരുതി. പക്ഷെ അതികം കാലങ്ങൾക്കായി കാത്തു നില്കാതെ മറ്റൊരു വെക്കേഷൻ കൂടെ Hawkins ലേക്ക് എത്തുകയാണ്, പുതിയ ചില കഥകളും. Stranger Things സീരിസിന് ലഭിക്കാവുന്ന ഒരു മികച്ച closure ആയി ആയിരുന്നു സീസൺ 3 അവസാനിച്ചത്. ഒരു അവധിക്കാലം അവസാനിച്ചു അവരുടെ ഫാന്റസി ലോകത്തുനിന്നും റിയാലിറ്റിയിലേക്കുള്ള പ്രവേശനം പോലെ.

Succession Finale

ഓളങ്ങൾ അടങ്ങാത്ത കടലിനു അഭിമുകമായി ഇരുന്ന് Kendall Roy എന്ന protagonist കണ്ണുകൾ അടയ്ക്കുമ്പോൾ ഡ്രാമ അതിന്റെ ഏറ്റവും മനോഹരമായ, അതിവിശിഷ്ടമായ നിമിഷങ്ങളിലേക്ക് എത്തിപിടിക്കുകയാണ്. ഇതുവരെ കണ്ട, അനുഭവിച്ച വികാരപ്രക്ഷോഭങ്ങളിൽ നിന്നും ശൂന്യതയിലേക്ക് കാഴ്ചകൾ എത്തി അവസാനിക്കുമ്പോൾ മനസ്സിൽ ഇനിയും തുറക്കാൻ അവശേഷിച്ച ഏതോ ഒരു ഇമോഷൻ കണ്ടെത്തിയത് പോലെ. യുദ്ധങ്ങൾ നടന്ന മനസിനും തന്ത്രങ്ങൾ മെനഞ്ഞ ചിന്തകൾക്കും ഇനി വിശ്രമം. സീരീസ് ചരിത്രത്തിന്റെ അവസാനതാളിൽ ഏറ്റവും മുകളിൽ തന്നെ തങ്ങളുടെ പേരെഴുതി അടിവര ഇട്ട് അവർ യാത്ര അവസാനിപ്പിച്ചു. സമ്പൂർണത എന്നൊന്ന് ഇല്ല എങ്കിലും അതിന്റെ ഏറ്റവും അടുത്ത് വലം വച്ചവരിൽ ഇനി ഈ പേരും ഉണ്ടാവും. Succession.

The Bear

ചികഗോയിലെ ആകാശത്തെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കെട്ടിടങ്ങൾക്കിടയിൽ തെരുവിലെ ഒരു മൂലയ്ക്ക് ഒരു restaurant ഉണ്ട്. ആ തെരുവിൽ കൂടി വെറുതെ നടക്കുമ്പോൾ അങ്ങേ അറ്റം മുതൽ അവിടുത്തെ സ്പെഷ്യൽ sandwich ന്റെ മണം വയറിനെ കൊതി പിടിപ്പിച്ചു തുടങ്ങും. കതകു തുറന്നു ഉള്ളിൽ ചെല്ലുമ്പോൾ ലോകത്തിന്റെ കലാപങ്ങൾ മുഴുവൻ ഈ അടുക്കളയിൽ തിളച്ചുമറിയുകയാണോ എന്ന് തോന്നിപോകും. പാചകത്തിന്റെ സ്വർഗത്തിൽ നിന്നും Carmy പറന്നു വീണത് തന്റെ ചേട്ടൻ നടത്തിയിരുന്ന ആ റെസ്റ്റോറന്റിലേക്കാണ്. അവിടെ പാചകം ചെയ്തെടുക്കുന്ന ചൂടൻ sandwich കളുടെ രുചിഭേദങ്ങൾ പോലെ തന്നെ മനോവികാരങ്ങളും തിങ്ങി നിറഞ്ഞൊരു പാചകമുറി. അഞ്ചു നക്ഷത്രങ്ങളിൽ തിളക്കം മിനുക്കി വേവിച്ചെടുത്തപ്പോൾ കിട്ടിയ മാനസികഘാതങ്ങളെ പുറം തള്ളാൻ വെമ്പിയായിരുന്നു Carmy അവിടേക്ക് ചെന്നു കയറിയത്.

Cobra Kai Season 5

പറഞ്ഞു അവസാനിപ്പിക്കാത്ത കഥകൾ ആണ് ഏറ്റവും ഭയപ്പെടുത്തുക, കാരണം ഇതുവരെ കണ്ട് നിന്നതിനിൽ നിന്നും താഴെക്കാവുമോ അടുത്ത ചാപ്റ്റർ എന്ന ആശങ്ക എപ്പോഴും ഉണ്ടാവും. കോബ്ര kai അഞ്ചാം സീസൺ ഇതുവരെ വന്നതിൽ നിന്നും വിപുലമായ ഒരു ലോകത്തേക്ക് കാലെടുത്തു വക്കുകയാണ്. വളരെ grounded ആയ, Bullying മാത്രം ടോപ്പിക്ക് ആയിരുന്ന സീരീസ് ആ ട്രാക്ക് ഒന്ന് മാറ്റി ഒരു pure evil എന്ന് വിളിക്കാവുന്ന വില്ലനിലേക്കും അയാളുടെ മാസ്റ്റർ പ്ലാനിലേക്കും കിടക്കുകയാണ്. ജോണി മാത്രം ആണെന്ന് തോന്നുന്നു ആ ഒരു നുറുങ്ങു തമാശകളുടെ essence ഇപ്പോഴും കീപ്‌ ചെയുന്നത്. ലോകം അല്പം വലുതായി എങ്കിലും തമ്മിലുള്ള conflicts ഉം unpredictable ആയ കഥാപാത്രങ്ങളും ത്രില്ല് അടിപിക്കുന്ന അവരുടെ മുഹൂർത്തങ്ങളും Kobra Kai സീസൺ 5 ലും കുറവൊന്നുമല്ല. എൻഡിങ് ഒരു karate kid മാതൃകയിൽ തീർക്കമായിരുന്നു എങ്കിലും അല്പം rushed ആയൊരു കഥാഗത്തി ആണ് ഈ സീസൺ തിരഞ്ഞെടുത്തിരിക്കുന്നത്. ആവർത്തന വിരസത ഉണ്ടാവാതിരിക്കാൻ ആവും. അടുത്ത സീസണിലേക്ക് ഇട്ട എൻഡിങ് അത്ര curiosity ജനിപ്പിക്കുന്നത് അല്ല എങ്കിലും kobra kai വേൾഡും ആ കഥാപാത്രങ്ങളെയും ഇനിയും കാണാൻ ആഗ്രഹമുണ്ട്. വന്നിട്ടുള്ളവയിൽ ഏറ്റവും മികച്ച സീസൺ ആയി ഒന്നും തോന്നിയില്ല എങ്കിലും അവര് സെറ്റ് ചെയ്ത ഗ്രാഫിനു താഴെ പോയിട്ടില്ല സീസൺ 5 ഉം.