Mare of Easttown

Pennsylvania യിലെ ആളും തിരക്കുമൊഴിഞ്ഞു വളരെ കുറച്ചു കുടുംബങ്ങൾ മാത്രം താമസിക്കുന്ന Easttown. അവിടെ ഒരു വീട്ടിൽ ഉയരുന്ന ഒച്ച പോലും ആ ഗ്രാമത്തിന്റെ അടക്കംപറച്ചിലുകൾ ആണ്. ആ ഗ്രാമത്തെ അറിഞ്ഞു ജീവിച്ചവരിൽ ഒരാൾ തന്നെ ആണ് ഓഫീസർ Mare Sheehan. അവരെപോലെ തന്നെ ചിലപ്പോൾ അവരെക്കാൾ കൂടുതൽ Easttown ന്റെ തുടിപ്പ് അറിഞ്ഞവൾ. ജീവിതത്തിൽ സംഭവിച്ച ചില മുറിവുകളിൽ നിന്ന് കരകയറിവന്നുകൊണ്ടിരുന്ന അവരെ തേടി ഒരു Murder കേസ് എത്തുന്നു. വളരെ നിസ്സാരമായി തീർന്നു പോകുമെന്ന് ആദ്യ നോട്ടത്തിൽ തോന്നുന്നൊരു കേസ്. പക്ഷെ അന്വഷണം മുറുകും തോറും കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുന്നു, ആ ഗ്രാമത്തിലെ പലരെയും സംശയിച്ചു തുടങ്ങുന്നത്തോടെ Mare കൂടുതൽ കുഴപ്പങ്ങളിലേക്ക് നീങ്ങി, കൂട്ടിനു അവരുടെ കുടുംബത്തിൽ അവശേഷിക്കുന്ന കുറച്ചറെ പ്രശ്നങ്ങളും.

ഫയങ്കരമായൊരു പതിഞ്ഞ താളം കണ്ടെത്തി ഒഴുകുന്നൊരു ത്രില്ലർ, ആ ഒഴുക്ക് തന്നെ ആണ് ഈ മിനി സീരിസിന്റെ ഏറ്റവും വലിയ ഭംഗിയും. ഒരു സിമ്പിൾ murder ഇൻവെസ്റ്റിഗഷൻ ആണെങ്കിലും ക്യാരക്ടർസ് ഒക്കെ Soulful ആയതുകൊണ്ട് തന്നെ Easttown ആയി പെട്ടെന്നു തന്നെ ഒരു കണക്ഷൻ വരുന്നുണ്ട് പ്രേക്ഷകന്. ഒരുപാട് depressing സ്റ്റോറി ആണെങ്കിലും അത്ര dull ഒന്നുമല്ല Mare എന്ന കഥാപാത്രം. എപ്പോഴും പോലെ Kate ആ റോൾ മനോഹരമാക്കി. ഒരു സ്ലോ പോയ്സൺ പോലെ മുന്നോട്ട് നീങ്ങുന്ന investigation വളരെ ഇമോഷണൽ weight കൊടുത്തു സിമ്പിൾ ആയി അവസാനിച്ചു എന്ന് കരുതുമ്പോൾ ഞെട്ടിക്കാൻ ഒരു ചെറിയ ട്വിസ്റ്റും സൂക്ഷിക്കുന്നുണ്ട് Mare of Easttown. ഡ്രമാറ്റിക് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച ആസ്വാധനം ആണ് ഈ സീരീസ് സമ്മാനിക്കുന്നത്.