Ms.Marvel

സൂപ്പർഹീറോകളെ ആരാധ്യപാത്രങ്ങൾ ആയി കണ്ടു തുടങ്ങുന്ന, ജീവിതത്തിന്റെ അത്ഭുതങ്ങളിലേക്ക് എടുത്ത് ചാടാൻ കൊതിക്കുന്ന കൗമാരം. Khamala Khan അങ്ങനെ അവളുടെ കൗമാരം ആസ്വദിച്ചു തുടങ്ങുവാണ്. ക്യാപ്റ്റൻ മർവ്വലിന്റെ ഫോട്ടോയ്ക്കൊപ്പം തന്റെ ഫോട്ടോ ചേർത്ത് വച്ചും സ്വന്തമായി ഒരു സ്യൂട്ട് ഉണ്ടാക്കിയെടുത്തും അവളും തന്റെ ഇഷ്ട സൂപ്പർഹീറോയുടെ പുറകെ തന്നെ. പക്ഷെ അവളാറിയാത്ത ചില രഹസ്യങ്ങൾ അവളുടെ പാരമ്പര്യത്തിൽ ഉണ്ട്. മറ്റൊരു സൂപ്പർഹീറോ ആയി,Ms. Marvel ആയി അവളെ മാറ്റി എടുക്കുന്ന ആ രഹസ്യങ്ങളുടെ അവളിലേക്കുള്ള യാത്രയായാണ് ഈ സീരീസ്.

ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങിയ മറ്റൊരു MCU ഷോ. ആദ്യത്തെ രണ്ടു എപ്പിസോഡ് അത്ഭുതം ആയി തോണിയൊന്നുമില്ല എങ്കിലും ഒരു ക്വാളിറ്റി കീപ് ചെയ്തു അവസാനിക്കുന്ന ഷോ ആയിരിക്കും ഇതെന്ന് വെറുതെ ഒന്ന് തോന്നിക്കാൻ കഴിഞ്ഞു. ഒരു ടീനേജ് entertainment ഷോക്ക് ഒത്ത മേക്കിങ് തന്നെ ആയിരുന്നു ആ രണ്ട് എപ്പിസോഡ് കീപ് ചെയ്തതും. Unfortunately ഫയങ്കര rushed ആയ, പ്രത്യേകിച്ച് എടുത്ത് പറയത്തക്ക ഒന്നുമില്ലാത്ത മെയിൻ പ്ലോട്ടിലേക്ക് കിടക്കുന്നത് വരെ. ഒരിക്കൽ കൂടി ചിന്തിക്കാൻ പോലും മടുപ്പ് തോന്നുന്ന ഒരു structure ആണ് ഈ സീരിസിന്റെ പ്ലോട്ടിനു. Actually khamala khan ന്റെ രഹസ്യങ്ങൾ അറിയുന്നതും, അവളുടെ പവറുകൾ ഡെവെലോപ് ചെയുന്നതുമായ വളരെ ബേസിക് ഒറിജിൻ സ്റ്റോറി ആയിരുന്നു എങ്കിൽ പോലും ഈ ഷോ ഒരു ബെറ്റർ എക്സ്പീരിയൻസ് സമ്മാനിച്ചേനെ. ഇത് പെട്ടെന്നു pop-up ചെയ്തു വരുന്ന കുറെ ക്യാരക്ടർസ് പ്രത്യേകിച്ച് ഒന്നും ചെയാനില്ലാതെ അങ്ങനെ തന്നെ അവസാനിക്കുന്നു. ആദ്യ രണ്ടു എപ്പിസോഡ് കൊണ്ടു അതികം cringe സീനുകൾ ഉണ്ടാവില്ല എന്നസ്വശിച്ചു തുടങ്ങുമ്പോഴേക്കും ബാക്കി എപ്പിസോഡുകൾ ആ കുറവ് നിക്കത്തും. ടൈറ്റിൽ ക്യാരക്ടർ ആയ Iman Vellani പോലും ചിലപ്പോഴൊക്കെ അസ്സഹാനിയമാവുന്നുണ്ട്. തുടകത്തിന്റെ മേക്കിങ് ക്വാളിറ്റി നന്നായി കുറയുന്നതിനൊപ്പം ആ സ്റ്റൈലും പലപ്പോഴും തുടരാൻ ക്രീയെറ്റേഴ്സിനു ആവുന്നില്ല. End ക്രെഡിറ്റ് expected ആയിരുന്നു. MCU ഷോകളിൽ ഇപ്പോൾ പ്രതീക്ഷകൾ ഇല്ലാത്തത് കൊണ്ട് disappointed എന്ന് പറയാൻ പറ്റില്ല. പക്ഷെ ഇനിയും തയാറാവുന്ന MCU ഷോസ് കാണാൻ ഒരല്പം മടിക്കും എന്നത് ഞാൻ വിഷമത്തോടെ accept ചെയുന്ന ഒരു ഫാക്ട് ആണ്.