Cobra Kai
Language : English Seasons : 4

എൺപതുകളിൽ നിന്നും 20’s ലേക്ക് എത്താൻ കാലത്തിനു കണ്ണ് ചിമ്മുന്ന സമയം മതിയാരുന്നു. കാണുന്ന കാഴ്ചകളും നോക്കുന്ന കണ്ണുകളും അവരുടെ കാഴ്ചപ്പാടുകളും മാറി. തെരുവുകൾ പാടിയ സംഗീതവും കുട്ടികളുടെ മനസ്സിൽ നിറച്ച ആഗ്രഹങ്ങളും മാറി. പക്ഷെ മാറാത്ത ചിലതൊക്കെയും Los Angeles ഇൽ അവശേഷിച്ചിരുന്നു. 80 കളിൽ അവിടെ പടർന്നു പിടിച്ച കരാട്ടെയുടെ പരാജയങ്ങൾ ആ നഗരം പാടെ മറന്നെങ്കിലും ജോണി ലോറൻസ് അതിന്റ ഓർമ്മകളിൽ ജീവിച്ചുപോന്നു. പുതിയ ലോകത്തിൽ ഒരിക്കൽ കൂടി കളം ഒരുങ്ങുമ്പോൾ പഴയ വില്ലനും നായകനുമൊക്കെ ഒരുപാട് മാറിയിരുന്നു. മാറാത്തതായി വേട്ടയാടപെടുന്നവന്റെയും വേട്ട ആടുന്നവന്റെയും ചരിത്രം ആവർത്തിക്കപ്പെട്ടു. ആ ആവർത്തിക്കപ്പെട്ട ചരിത്രം ഒരിക്കൽ കൂടി അവരെ അതിലേക്ക് വലിച്ചാടുപ്പിക്കുകയാണ്, പഴയ വില്ലൻ ജോണിയെയും നായകൻ ഡാനിയേലിനെയും.

80 കളിൽ ഹോളിവുഡിൽ താരംഗമായി മാറിയ franchise ആയിരുന്നു The Karate Kid. 36 വർഷങ്ങൾക് ശേഷം ആ കഥാപാത്രങ്ങൾ പിന്നെയും തീർച്ചെത്തുമ്പോൾ കാലം ഉണ്ടാക്കിയ മാറ്റങ്ങൾക് അപ്പുറം ഒന്ന് മാത്രം, ഇതിലെ നായകൻ പഴയ Bully ആയിരുന്ന, പഴയ വില്ലൻ ആയിരുന്ന ജോണി ആണ്. കാഴ്ചപ്പാടുകളിലെ മാറ്റങ്ങൾ ആണ് ഈ സീരിസിന്റെ ഏറ്റവും സ്ട്രോങ്ങ് പോയിന്റ്. ജോണിയുടെ തിരുതലുകളിൽ കൂടി കഥ പോകുന്നതിനൊപ്പം ഇപ്പോഴത്തെ സാമൂഹിക വ്യവസ്ഥിതികളെയും അഡ്രെസ്സ് ചെയാൻ സീരീസ് മറക്കുന്നില്ല. ഒർജിനൽ franchise ക്ക് ഒപ്പം അല്ല, അതിനും മുകളിൽ നിൽക്കുന്ന ഒരു തിരിച്ചുവറവാണ് Cobra Kai ടേത്. ജോണി ലോറൻസ് എന്ന ക്യാരക്ടർ തന്നെ ആണ് ഈ സീരിസിന്റെ ബലം. ഒരെ സമയം അല്പം തമാശയും എന്നാൽ seriousness വേണ്ട സന്ദർഭങ്ങളിൽ അത് ചോരാതെയും വളരെ ത്രില്ലിംഗ് ആയ കഥപറച്ചിൽ ആണ് സീരിസിന്റെ ശൈലി. ഒറ്റ ഇരിപ്പിൽ എത്ര എപ്പിസോഡ് കണ്ടാലും മടുക്കാത്ത അവതരണം. September 9 നു അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ❤️