Stranger Things Season 4
ഇനി എന്തിനു ഒരിക്കൽ കൂടി? Hawkins ലെ ഓർമകളും ജീവിതവും ബാക്കി വച്ചു Mike മറ്റൊരു നാട് തേടി പോയപ്പോൾ അവസാനിച്ചു എന്ന് കരുതി പിരിഞ്ഞതാണ് അവർക്കൊപ്പം നമ്മളും. ഇനിയും ഒരു തിരിച്ചുവരവിന്റെ പ്രസക്തി വർഷങ്ങൾ ഒരുപാട് കിടന്ന് ഓർമ്മകൾ പഴകി ലഹരി തന്ന് തുടങ്ങുമ്പോഴേ ഉണ്ടാവുകയുള്ളൂ എന്ന് കരുതി. പക്ഷെ അതികം കാലങ്ങൾക്കായി കാത്തു നില്കാതെ മറ്റൊരു വെക്കേഷൻ കൂടെ Hawkins ലേക്ക് എത്തുകയാണ്, പുതിയ ചില കഥകളും.

Stranger Things സീരിസിന് ലഭിക്കാവുന്ന ഒരു മികച്ച closure ആയി ആയിരുന്നു സീസൺ 3 അവസാനിച്ചത്. ഒരു അവധിക്കാലം അവസാനിച്ചു അവരുടെ ഫാന്റസി ലോകത്തുനിന്നും റിയാലിറ്റിയിലേക്കുള്ള പ്രവേശനം പോലെ. നൊസ്റ്റാൾജിക്ക് എലമെന്റ്സ് കഥാതന്തുവിനൊപ്പം പ്രാധാന്യം ഉണ്ടായിരുന്ന സീരിസിന് ഒരു മികച്ച അവസാനം തന്നെ ആയിരുന്നു അത്. തുടർന്നൊരു സീസൺ പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികം ആയും കഥ വലിച് നീട്ടാനുള്ള ശ്രമമാണോ എന്നൊരു മുൻവിധി ആയി ആയിരുന്നു S4 തുടങ്ങിയത്. പക്ഷെ മുഴുവൻ സീരിസിലും ഏറ്റവും അധികം ആസ്വദിച്ച സീനുകളിലേക്കുള്ള തുടക്കമായിരുന്നു അത്. നാല് കഥകളായി തിരിച്ചു അവസാനം അവയെല്ലാം കോർത്തിണക്കി ഒരു മെയിൻ ഇവന്റിൽ എത്തി നിറുത്തുന്ന ഈ സീസൺ കുറേകൂടി സീരിയസ് സ്റ്റോറി ടെല്ലിങ്ങിലേക്ക് കിടക്കുന്നുണ്ട്. പുതിയതായി കുറച്ചധികം കഥാപാത്രങ്ങൾ വരുന്നുണ്ട് എങ്കിലും പെട്ടെന്ന് സീരിസിന്റെ ടോണുമായി അവർക്കെല്ലാം sync ആവാൻ കഴിയുന്നുണ്ട്. ത്രില്ലിംഗ് ആയ കഥ അവതരണം ഈ സീസണും പിന്തുടരുന്നു. വില്ലനും ഒരു മോൺസ്റ്റർ ഫോമിൽ നിന്നും മാറ്റിയത് കഥയ്ക്ക് നന്നായി ഗുണം ചെയ്തിട്ടുണ്ട്. ഇതിലും വലിയൊരു കഥയിലേക്ക് പ്രവേശിച്ചു അവസാനിക്കുന്ന S4 അടുത്ത സീസണു വലിയ പ്രതീക്ഷകൾ ആണ് സമ്മാനിച്ചിരിക്കുന്നത്. കാത്തിരിക്കാം, ആ അവസാനത്തെ വരവിനായി. ❤️